കൊച്ചി . സന്തോഷ് ജോർജ് കുളങ്ങരയെ നമ്പരുതെന്ന് നടൻ വിനായകൻ. തന്റെ ഫേസ് ബുക്ക് പോസ്റ്റിലാണ് നടൻ വിനായകൻ ഇങ്ങനെ പറയുന്നത്. സന്തോഷ് ജോർജ് കുളങ്ങരയെ വിശ്വസിക്കരുതെന്നാണ് വിനായകൻ പറഞ്ഞിരിക്കുന്നത്. ഇന്ത്യയെ മോശമായി ചിത്രീകരിക്കുന്ന വ്യക്തിയാണ് സന്തോഷ് ജോർജ് കുളങ്ങരയെന്നാണ് വിനായകന്റെ കുറിപ്പിന്റെ ഉള്ളടക്കം.
മറ്റുള്ളവരുടെ സ്വകാര്യതയിലേക്ക് ക്യാമറയും കൊണ്ട് ഒളിഞ്ഞ് നോക്കുന്ന വ്യക്തിയാണ് സന്തോഷ് ജോർജ് കുളങ്ങരയെന്നും യുവതീ യുവാക്കൾ ഇയാളെ നമ്പരുതെന്നും വിനായകൻ ഫേസ്ബുക്കിൽ കുറിച്ചു. വിനായകന്റെ പോസ്റ്റിന് കമന്റ് ബോക്സിൽ വിമർശന വുമായി നിരവധിപേരാണ് എത്തിയിരിക്കുന്നത്. ഇന്ത്യയെ മോശമാക്കി കാണിച്ച് പണം സമ്പാദിക്കുകയും അതുകൊണ്ട് കുടുംബം പോറ്റുകയും ചെയ്യുന്ന വ്യക്തിയാണ് സന്തോഷ് ജോർജ് കുളങ്ങരയെന്നും വിനായകൻ പോസ്റ്റിലൂടെ ആരോപണം ഉന്നയിച്ചിരുന്നു.
നടൻ വിനായകന്റെ ഫേസ് ബുക്ക് പോസ്റ്റ് ഇങ്ങനെ:
ഇദ്ദേഹത്തെ നമ്പരുത്* യുവതീ..യുവാക്കളോട് …..
ലോകത്തിന്റെ സ്വകാര്യതയിലേക്ക് ക്യാമറ കൊണ്ട് ഒളിഞ്ഞു നോക്കുന്ന ഇദ്ദേഹത്തെ നമ്പരുത്.
സ്വന്തം വ്യവസായം വലുതാക്കാൻ ചാനലുകളിൽ വന്നിരുന്ന് ഇന്ത്യയെന്ന മഹാരാജ്യത്തെ മോശമായി കാണിച്ച് ആ കാശു കൊണ്ട് കുടുംബം പോറ്റുന്ന ഇദ്ദേഹത്തെ പോലെ (ലോകം അറിയാമെന്ന് സ്വയം നടിക്കുന്ന ) ആളുകളെ നമ്പരുത്. യുവതീ യുവാക്കളേ നിങ്ങൾ നിങ്ങളുടെ സന്തോഷത്തിന്റെ ലോകത്തേക്ക് പറന്നു പോകു. ഇദ്ദേഹത്തെ നമ്പരുത്. എന്നാണു വിനായകൻ കുറിച്ചിരിക്കുന്നത്.