Connect with us

Hi, what are you looking for?

Crime,

AAP യും കേജിരിവാളും കുടുക്കിലേക്ക്, ഖാലിസ്ഥാനി ഭീകരുടെ ഫണ്ട് ! രാജ്യ ദ്രോഹ കുറ്റത്തിൽ NIA അന്വേഷണം

രാജ്യ ദ്രോഹ കുറ്റത്തിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ ഉൾപ്പടെയുള്ള ആംആദ്മി പാര്‍ട്ടി നേതാക്കൾക്കെതിരെ എൻ ഐ എ അന്വേഷണം. കാനഡയില്‍ ഖാലിസ്ഥാനി തീവ്രവാദികളുമായി ആപ്പ് നേതാക്കള്‍ കൂടിക്കാഴ്ച നടത്തുകയും കോടികൾ ഫണ്ട് വാങ്ങുകയും ചെയ്ത സംഭവത്തിലാണിത്. ഖാലിസ്ഥാനി തീവ്രവാദികളുമായി ആപ്പ് നേതാക്കള്‍ കൂടിക്കാഴ്ച നടത്തിയതിന്റെ കൂടുതല്‍ വിവരങ്ങൾ പുറത്ത് വന്നിരിക്കെയാണ് ഈ റിപ്പോർട്ടുകൾ.

പഞ്ചാബ് നിയമസഭാ സ്പീക്കറും ആപ്പ് നേതാവുമായ കുല്‍ത്താര്‍ സിങ് സന്ധ്വാന്‍ ആണ് ഖാലിസ്ഥാനി നേതൃത്വവുമായി കൂടിക്കാഴ്ച നടത്തിയതിന് നേതൃത്വം നൽകുന്നത്. ഭഗവന്ത് മാനും സഞ്ജയ് സിങ് എംപിയുമാണ് കാര്യങ്ങളുടെ ഏകോപനം നടത്തിയത്. കേസ് ഏറ്റെടുത്ത എന്‍ഐഎ ഉടന്‍ തന്നെ ആപ്പ് നേതാക്കളെയും ഖാലിസ്ഥാനി ഭീകരരെയും പ്രതികളാക്കി എഫ്ഐആര്‍ ഫയല്‍ ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ.

പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്‍, ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍ എന്നിവരുമായി ഖാലിസ്ഥാനി നേതാക്കള്‍ ഈ യോഗത്തിനിടെ ഫോണിലും ബന്ധപ്പെട്ടിരുന്നു. തുടര്‍ന്ന് അമ്പതു ലക്ഷം യുഎസ് ഡോളറും ഭീകരർ ആപ്പിന് ഇവര്‍ കൈമാറി. ബബ്ബര്‍ ഖല്‍സ ഇന്റര്‍നാഷണല്‍ നേതാവ് ഹര്‍ജീത് സിങ് ബാജ്വയും കുല്‍ത്താര്‍ സിംഗുമാണ് കാനഡയിലെ മോണ്ട്രിയലില്‍ നടന്ന രഹസ്യ കൂടിക്കാഴ്ചക്ക് നേതൃത്വം നൽകുന്നത്.

2022 സപ്തംബറിലായിരുന്നു യോഗം നടക്കുന്നത്. ഖാലിസ്ഥാന്‍ രാജ്യത്തിനായി റഫറണ്ടം നടത്തണമെന്ന ആവശ്യമുയര്‍ത്തി സമരം നടത്തുന്നവരെ അറസ്റ്റ് ചെയ്യരുത് എന്നതായിരുന്നു ബബ്ബര്‍ ഖല്‍സ ഉന്നയിച്ച മുഖ്യ ആവശ്യം. ഇതിനായി AAP പണം വാങ്ങുകയായിരുന്നു എന്നാണ് ആരോപണം.

കാനഡയില്‍ നിന്ന് പാര്‍ട്ടിക്കാവശ്യമായ ഫണ്ടിങ് തുടരണമെന്നതായിരുന്നു ആപ്പിന്റെ ആവശ്യം. 2022ലെ സ്വാതന്ത്ര്യദിനത്തില്‍ കാനഡയിലെ ഭാരത കോണ്‍സുലേറ്റ് ആക്രമിക്കുകയും ദേശീയപതാക കത്തിക്കുകയും ചെയ്ത സംഭവത്തിന് നേതൃത്വം നല്‍കിയ ഖാലിസ്ഥാനി ഭീകരനാണ് ബാജ്വ. പ്രത്യേക ഖാലിസ്ഥാന്‍ രാജ്യം വേണമെന്നാവശ്യപ്പെട്ട് കാനഡ കേന്ദ്രീകരിച്ച് നടക്കുന്ന ഭാരതവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ നേതാവു കൂടിയാണ് ബാജ്വ എന്നതാണ് എടുത്ത് പറയേണ്ടത്.

ഭീകര സംഘടനയായ സിഖ്സ് ഫോര്‍ ജസ്റ്റിസ് നേതാവ് ഗുര്‍പത് വന്ത് സിങ് പന്നു ആംആദ്മി പാര്‍ട്ടിക്ക് ഖാലിസ്ഥാനി സംഘടനകള്‍ 16 മില്യണ്‍ യുഎസ് ഡോളര്‍(133 കോടി രൂപ) നല്‍കിയതായി വെളിപ്പെടുത്തിയിരുന്നു. 2014നും 2022നും ഇടയില്‍ ആംആദ്മി പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കായാണ് ഈ തുക കൈമാറിയതെന്നായിരുന്നു പന്നുവിന്റെ വെളിപ്പെടുത്തൽ.

ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന ഖാലിസ്ഥാനി ഭീകരര്‍ ദേവീന്ദര്‍ പാല്‍ സിങ് ഭുള്ളറിനെ മോചിപ്പിക്കാം എന്ന വാഗ്ദാനവും കേജ്‌രിവാള്‍ നല്‍കിയെന്നാണ് ഖാലിസ്ഥാനി നേതാക്കള്‍ അവകാശപ്പെട്ടിരുന്നത്. ഒന്‍പതു പേര്‍ കൊല്ലപ്പെടുകയും മുപ്പതിലേറെ പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്ത 1993ലെ ദല്‍ഹി സ്ഫോടനക്കേസിലെ പ്രധാന പ്രതിയാണ് ഭുള്ളര്‍. ആപ്പ് നേതാവ് ഗുര്‍പ്രീത് ഗുജ്ജി വഴിയാണ് ബബ്ബര്‍ ഖല്‍സ നേതാവ് രജീന്ദര്‍സിങിനെ സമീപിച്ച് ആപ്പിന്റെ ഫണ്ട് ആവശ്യം ഖാലിസ്ഥാനി ഭീകരരെ ധരിപ്പിക്കുന്നത്.

അതേസമയം, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ ലഫ്റ്റനന്റ് ഗവർണറാണ് എൻഐഎ അന്വേഷണത്തിന് ശുപാർശ ചെയ്യുന്നത്. നിരോധിത സംഘടനയായ സിഖ് ഫോർ ജസ്റ്റിസിൽ നിന്നും ഫണ്ട് സ്വീകരിച്ചെന്ന പരാതിയിലാണ് ഗവർണറുടെ നടപടി. ഖലിസ്താന്‍ വിഘടനവാദി നേതാവ് ഗുര്‍പത്‌വന്ത് സിങ് പന്നൂനിന്റെ സംഘടനയില്‍ നിന്ന് 134 കോടി രൂപ കൈപ്പറ്റിയെന്ന് ആരോപിച്ച് വേള്‍ഡ് ഹിന്ദു ഫെഡറേഷന്റെ ദേശീയ ജനറല്‍ സെക്രട്ടറി അഷൂ മൊംഗിയ നല്‍കിയ പരാതി കേന്ദ്ര ആഭ്യന്തര സെക്രട്ടറിക്ക് കൈമാറിക്കൊണ്ടുള്ള കത്തിലാണ് എന്‍.ഐ.എ അന്വേഷണത്തിന് ലഫ് ഗവർണർ നിര്‍ദേശിക്കുന്നത്.

ഡൽഹി മദ്യനയ അഴിമതി കേസുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാളിനെയും ആംആദ്മി പാർട്ടിയെയും പ്രതിയാക്കി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സുപ്രീംകോടതിയിൽ കുറ്റപത്രം നൽകിയിരിക്കെ ഉണ്ടാവുന്ന എൻ ഐ എ അന്വേഷണം ആംആദ്മി പാർട്ടിയെ കൂടുതൽ പ്രതിസന്ധിയിലാക്കും. ഭീകരരിൽ നിന്ന് പണം വാങ്ങിയതായി എൻ ഐ എ കണ്ടെത്തിയാൽ AAP യുടെ നിരോധനത്തിലേക്കായിരിക്കും ഇത് ചെന്ന് എത്തുക.

ആംആദ്മി പാർട്ടിയെ ഇ ഡി പ്രതി ചേർത്തത് തന്നെ AAP ക്ക് കനത്ത അടിയാണ്. ഖാലിസ്ഥാനി സംഘടനകളിൽ നിന്ന് AAP പണം വാങ്ങിയത്തിനുള്ള തെളിവുകൾ കണ്ടെത്താനുള്ള ശ്രമങ്ങൾ എൻ ഐ എ ആരംഭിച്ചിട്ടുണ്ട്. ഇ.ഡി സുപ്രീംകോടതിയിൽ സമർപ്പിച്ച എട്ടാമത്തെ കുറ്റപത്രത്തിലാണ് AAP യെയും നേതാക്കളെയും കള്ളപ്പണക്കേടിൽ പ്രതിചേർത്തിട്ടുള്ളത്.

ഇതുവരെ 18 പേരാണ് ഡൽഹി മദ്യനയവുമായി ബന്ധപ്പെട്ട കള്ളപ്പണ കേസിൽ അറസ്റ്റിലായിട്ടുള്ളത്. അറസ്റ്റിനെ ചോദ്യം ചെയ്തുള്ള കേജ്‍രിവാളിന്റെ ഹർജി സുപ്രീംകോടതി വിധി പറയാൻ മാറ്റിയിരിക്കെയാണ് കേജിരിവാളും AAP യും കൂടി കേസിൽ പ്രതിയായിരിക്കുന്നത്. ഡൽഹി മദ്യനയ അഴിമതി കേസിലെ മുഖ്യസൂത്രധാരൻ കേജ്‍രിവാളാണെന്നായിരുന്നു ഇ.ഡി കോടതിൽ പറയുന്നത്. മാർച്ച് 21നാണ് അരവിന്ദ് കേജ്‍രിവാളിനെ ഇ.ഡി അറസ്റ്റ് ചെയ്യുന്നത്. നിലവിൽ കേജിരിവാൾ സുപ്രീം കോടതി അനുവദിച്ച ഇടക്കാല ജാമ്യത്തിലാണ്.

മദ്യനയക്കേസിൽ അറസ്റ്റിലായി 50–ാം ദിവസമാണ് അരവിന്ദ് കേജ്‌രിവാളിന് സുപ്രീംകോടതി ഉപാധികളോടെ ഇടക്കാല ജാമ്യം നൽകുന്നത്. തിരഞ്ഞെടുപ്പു പ്രചാരണത്തിൽ പങ്കെടുക്കാനാണു ജാമ്യം നൽകുന്നത്. ജൂൺ 1 വരെ 21 ദിവസത്തേക്കാണു ജാമ്യ കാലാവധി. 2നു കേജിരിവാൾ തിരികെ ജയിലിലേക്ക് മടങ്ങി എത്തണം. മുഖ്യമന്ത്രിയുടെ ഓഫിസിലോ ഡൽഹി സെക്രട്ടേറിയറ്റിലോ പോകരുത് എന്നതുൾപ്പെടെയുള്ള വ്യവസ്ഥകളോടെയാണ് ജാമ്യം നൽകിയിരിക്കുന്നത്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...