Connect with us

Hi, what are you looking for?

Kerala

പിണറായിക്ക് ജിന്നയുടെ സ്വരം, രാജ്യദ്രോഹകുറ്റം ചുമത്തി കേസെടുക്കണം – പി.കെ. കൃഷ്ണദാസ്

പാലക്കാട് . കടുത്ത മതവിദ്വേഷം ഉണ്ടാക്കും വിധം ദേശവിരുദ്ധ പ്രസംഗം നടത്തിയ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രാജ്യദ്രോഹകുറ്റം ചുമത്തി കേസെടുക്കണമെന്ന് ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പി.കെ. കൃഷ്ണദാസ്. പാലക്കാട് പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു പി.കെ. കൃഷ്ണദാസ്.

മുഖ്യമന്ത്രിയുടെ പ്രസംഗം ഭരണഘടനാ വിരുദ്ധമാണ്, സത്യപ്രതിജ്ഞാലംഘനമാണ്. അഭിനവ ജിന്നയാകാനാണ് മുഖ്യമന്ത്രിയുടെ ശ്രമം. വിഭജനവാദത്തിന് വിത്തുവിതച്ച ജിന്നയുടെ അതേ സ്വരമാണ് പിണറായിയിലൂടെ പുറത്തുവരുന്നത്. മുസ്ലീങ്ങള്‍ രാജ്യത്ത് അരക്ഷിതരാണെന്നും അവരെ ഇവിടെ നിന്ന് ആട്ടിപ്പായിക്കുവാനുള്ള ശ്രമമാണ് നടത്തുന്നുത് എന്നുമുള്ള പ്രസംഗം ഗൂഢാലോചനയുടെ ഭാഗവും മുസ്ലിം വോട്ട് നേടിയെടുക്കാനുള്ള തന്ത്രവുമാണ്. തീവ്രമായ മതവിദ്വേഷമാണ് പിണറായി നടത്തിയത്. ഇതിനെതിരെ യുഡിഎഫ് നേതാക്കളുടെ ഭാഗത്ത് നിന്ന് ഒരു പ്രതികരണവും ഇല്ലാത്തത് അത്ഭുതകരമാണെന്നും പി.കെ. കൃഷ്ണദാസ് പറഞ്ഞു.

പ്രസംഗത്തിനെതിരെ ബിജെപി തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കുമെന്നും നിയമജ്ഞരുമായി ആലോചിച്ച് നിയമനടപടി സ്വീകരിക്കുമെന്നും കൃഷ്ണദാസ് വ്യക്തമാക്കി. വയനാട്ടില്‍ ഇന്‍ഡി മുന്നണിയിലെ ഘടകകക്ഷികളായ കോണ്‍ഗ്രസും സിപിഐയും മത്സരിക്കുന്നത് ഏത് രാഷ്‌ട്രീയത്തിന്റെ പേരിലാണ്. കേരളത്തില്‍ പരസ്പരം മത്സരിക്കുന്ന ഇവര്‍ തൊട്ടടുത്ത് കോയമ്പത്തൂര്‍, ദിണ്ഡിഗല്‍ അടക്കമുള്ള മണ്ഡലങ്ങളില്‍ കോണ്‍ഗ്രസിന്റെയും ഇടതുപാര്‍ട്ടി കളുടെയും കൊടി ഒന്നിച്ചുകെട്ടുകയും രാഹുലിന്റെ പടം വച്ച് വോട്ടഭ്യര്‍ത്ഥിക്കുകയും ചെയ്യുന്നത് ധാര്‍മികമാണോ? രാഹുല്‍ വയനാട്ടില്‍ പരാജയപ്പെടുകയാണെങ്കില്‍ അവരുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി ആരാവുമെന്നും കൃഷ്ണദാസ് ചോദിക്കുകയുണ്ടായി.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...