Connect with us

Hi, what are you looking for?

Kerala

സിദ്ധാർത്ഥനോട് കാട്ടിയത് കമ്മ്യുണിസ്റ്റ് ക്രൂരത, SFI യെ നമുക്ക് വേണ്ട!

ക്യാംപസിൽ എസ് എഫ് ഐ നേതാക്കളുടെ അതിക്രൂരമായ റാഗിങ്ങിനും ആൾക്കൂട്ട വിചാരണയ്ക്കും വിധേയനായി പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർഥി സിദ്ധാർത്ഥൻ മരണപ്പെട്ട സംഭവം കേരളത്തിലെ മനുഷ്യ ഹൃദയങ്ങളെ ഞെട്ടിക്കുന്നതായിരുന്നു. അടിമുടി ദുരൂഹത നിറഞ്ഞതാന് സിദ്ധാർത്ഥന്റെ മരണം. തങ്ങളുടെ മകനെ തല്ലിക്കൊന്നതാണെന്ന ആരോപണമാണ് സംഭവത്തിൽ സിദ്ധാർഥന്‍റെ മാതാപിതാക്കൾ ഉന്നയിക്കുന്നത്.

കോളേജിലെ എസ്എഫ്ഐ നേതാക്കൾ കാട്ടിയ കൊടും ക്രൂരതയാണ് സിദ്ധാർത്ഥന്റെ മരണത്തിനു കാരണമാകുന്നത്. കേസിൽ പൊലീസ് അന്വേഷണം കാര്യക്ഷമമായി നടക്കുന്നില്ലെന്ന പരാതിയാണ് ആദ്യം മുതൽ ഉയർന്നു കേട്ടുകൊണ്ടിരുന്നത്. പ്രതിപക്ഷ പാർട്ടികളുടെ ശക്തമായ പ്രതിഷേധമുണ്ടായ ശേഷമാണ് പൊലീസ് അന്വേഷണ നടപടികളിലേക്ക് പോലും കടക്കുന്നത്. സംസ്ഥാന പൊലീസ് അന്വേഷണത്തിൽ നീതി ഉറപ്പില്ലെന്ന ആശങ്കയിൽ തന്നെയാണ് സിദ്ധാർഥന്‍റെ കുടുംബം തുടർന്ന് സിബിഐ അന്വേഷണം ആവശ്യപ്പെടുന്ന സാഹചര്യം ഉണ്ടാവുന്നത്. സിദ്ധാർഥന്‍റെ പിതാവ് ജയപ്രകാശ് മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് സി ബി ഐ അന്വേഷണ ആവശ്യം ഉന്നയിച്ചതിനു പിറകെയാണ് സിബിഐ അന്വേഷണത്തിനു സർക്കാർ ഉത്തരവിടുന്നത്. എന്നാൽ തുടർന്നുള്ള നടപടികളിൽ പോലും രാഷ്ട്രീയക്കളിയാണ് അരങ്ങേറിയത്.

ദുരൂഹ സാഹചര്യത്തിൽ ജീവൻ നഷ്ടമായ വിദ്യാർഥിയുടെ കുടുംബം ആഗ്രഹിക്കുന്ന അന്വേഷണം നടക്കണമെന്നത് ന്യായമായ ആവശ്യമാണ്. കേസിലെ മുഴുവൻ പ്രതികളെയും കണ്ടെത്തി അർഹിക്കുന്ന ശിക്ഷ അവർക്ക് ഉറപ്പാക്കേണ്ടത് ഭരിക്കുന്ന സർക്കാരിന്റെ കടമയാണ്. അന്വേഷണം വച്ചുനീട്ടുന്നത് ജനങ്ങളിൽ ആശങ്ക ഉണ്ടാക്കിയിട്ടുണ്ട്. ഈ കേസിന്റെ അന്വേഷണത്തിന്റെ തുടക്കം മുതൽ സ്റ്റുഡന്റസ് ഫെഡറേഷൻ ഓഫ് ഇന്ത്യ എന്ന എസ് എഫ് ഐ സംഘനയുടെ നേതാക്കളെ രക്ഷിക്കാൻ പോലീസ് കാണിച്ചു വന്നിരുന്ന വ്യഗ്രത കേസിന്റെ ഇതുവരെയുള്ള നാൾ വഴികൾ തന്നെ വ്യക്തമാക്കുന്നുണ്ട്.

അന്വേഷണം വച്ചുനീട്ടുന്നത് ആശങ്ക വർധിപ്പിക്കുന്നത് ഈ സാഹചര്യത്തിലാണ്. പൊലീസ് അന്വേഷണത്തിൽ തുടക്കത്തിൽ ആരോപിക്കപ്പെട്ട വീഴ്ച സിബിഐ അന്വേഷണത്തിനുള്ള നടപടികൾ സ്വീകരിക്കുന്നതിലും ഉണ്ടായി എന്ന് പറയുമ്പോൾ അതിനു പിന്നിൽ സ്വാഭാവികമായും പ്രതികളെ രക്ഷിക്കാനുള്ള ശ്രമം തന്നെയാണ് സംശയിക്കേണ്ടിയിരിക്കുന്നത്. അന്വേഷണം സിബിഐയ്ക്കു കൈമാറിക്കൊണ്ട് സർക്കാർ വിജ്ഞാപനം ഇറക്കി ദിവസങ്ങൾ കഴിഞ്ഞിട്ടും ഉത്തരവ് ഒരു കവറിങ് ലെറ്റെറോടെ കേസിന്‍റെ നാൾവഴി ഉൾപ്പെടുന്ന പെർഫോമ റിപ്പോർട്ട് സിബിഐയ്ക്കു കൈമാറാൻ വൈകിയെന്നു കൂടിയുള്ള വിവരങ്ങൾ പുറത്ത് വന്നപ്പോൾ, സി പി എമ്മിന്റെ ഭരണകൂട ഭീകരതയുടെ ദുഷ്ട മുഖമാണ് വ്യക്തമാക്കപ്പെടുന്നത്.

പൊലീസ് തിടുക്കത്തിൽ റിപ്പോർട്ട് തയാറാക്കുന്നത് പോലും അന്വേഷണം അട്ടിമറിക്കാൻ നീക്കം നടക്കുന്നുവെന്ന് ആരോപണം ഉയർന്ന ശേഷമായിരുന്നു. ഒച്ചിനെക്കാൾ കഷ്ടമായി ഇഴഞ്ഞു കൊണ്ടിരുന്ന പൊലീസ് അന്വേഷണം ഊർജിതമാക്കാൻ സിദ്ധാർഥന്‍റെ കുടുംബം രംഗത്തുവരേണ്ടിവന്നു. കേസിന്റെ മെല്ലെപോക്കിനു പരിഹാരമുണ്ടാക്കാൻ കുടുംബത്തിന് ഗവർണറോട് പരാതി പറയേണ്ടി വന്നു. കേസ് അന്വേഷണം സിബിഐയ്ക്കു കൈമാറുന്നതിനും കുടുംബത്തിനു പോരാടേണ്ടിവന്നു. കുടുംബത്തിന്റെ ഒരേ ഒരു ആൺ തരിയായിരുന്ന മകന്റെ നഷ്ടവും അവൻ അനുഭവിക്കേണ്ടി വന്ന കൊടും ക്രൂതയോടു ഉള്ള പ്രതിഷേധവും പകയുമൊക്കെയാണ് ഇതിന്റെ പിന്നിലുള്ളത്.

സിബിഐ വരുന്നതിനു മുൻപ് തെളിവുകൾ നശിപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആരോപിക്കുകയുണ്ടായി. ശ്രദ്ധയെല്ലാം പൊതുതെരഞ്ഞെടുപ്പിലേക്കു മാറിയപ്പോൾ കേസ് അട്ടിമറിക്കാനുള്ള ശ്രമവും തുടങ്ങിയെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. ഈ രീതിയിൽ കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിലും നടപടികളുമൊക്കെ ജനങ്ങളിൽ സംശയം ഉയർത്തുന്ന കാര്യങ്ങളാണ് അടിമുടി നടന്നിരിക്കുന്നത്.

കേസ് സിബിഐയ്ക്കു കൈമാറുന്ന കാര്യത്തിൽ വൈകിപ്പിച്ച് കള്ളക്കളി നടക്കുമ്പോഴാണ് ആരോപണ വിധേയരായ വിദ്യാർഥികളുടെ സസ്പെൻഷൻ നടപടി വൈസ് ചാൻസലർ റദ്ദാക്കുന്നത്. ഇക്കാര്യത്തിലും വിസിയുടെ നടപടിക്കെതിരേ സിദ്ധാർഥന്‍റെ കുടുംബം ചാൻസലർ കൂടിയായ ഗവർണർ ആരിഫ് മുഹമ്മദ് ഖാന് പരാതി നൽകേണ്ടി വന്നു. തുടർന്നാണ് വിദ്യാർഥികളുടെ സസ്പെൻഷൻ പിൻവലിക്കാനുള്ള വിസിയുടെ നടപടി ചാൻസലർ റദ്ദാക്കിയത്. വ്യക്തിപരമായ കാരണങ്ങൾ പറഞ്ഞ് അനീതി കാട്ടിയ വൈസ് ചാൻസലർ തുടർന്ന് രാജിവെക്കുക യായിരുന്നു.

സിദ്ധാർഥൻ കോളേജ് ക്യാമ്പസ്സിൽ ഏൽക്കേണ്ടിവന്ന പീഡനങ്ങളെക്കുറിച്ച് അന്വേഷിച്ച ആന്‍റി റാഗിങ് സ്ക്വാഡിന്‍റെ റിപ്പോർട്ട് ആരെയും ഭയപ്പെടുത്തുന്ന കൊടുംക്രൂരതയുടെ ചിത്രമാണു പുറത്തുകൊണ്ടുവന്നിരുന്നത്. നിസഹായനായ ഒരു യുവാവിനെ എസ് എഫ് ഐ യുടെ ഗുണ്ടകൾ പല സ്ഥലങ്ങളിൽ വച്ച് അതിക്രൂരമായി മർദിക്കുകയായിരുന്നു. വയറിലും മുതുകിലുമൊക്കെ പലതവണ ചവിട്ടുകയായിരുന്നു. ബെൽറ്റും ഗ്ലു ഗണ്ണും ചാർജറിന്‍റെ കേബിളും ഉപയോഗിച്ച് അടിക്കുകയായിരുന്നു. അടിവസ്ത്രം മാത്രം ധരിപ്പിച്ച് ഇടനാഴിയിൽ നടത്തിക്കുകയായിരുന്നു. കാണിച്ചു കൊടുക്കുന്ന തറകൾ തുടപ്പിക്കുകയായിരുന്നു. സാങ്കൽപ്പിക കസേരയിൽ മണിക്കൂറുകൾ ഇരുത്തി പ്രാകൃത ശിക്ഷകൾ നടപ്പിലാക്കുകയായിരുന്നു.

ഹോസ്റ്റലിലെ നടുമുറ്റത്തു വച്ച് സിദ്ധാർത്ഥനെ പരസ്യ വിചാരണ നടത്തി. ഹോസ്റ്റൽ മുറികളിൽ തട്ടിവിളിച്ച് ഉറങ്ങിക്കിടന്നവരെ പോലും വിളിച്ചുണർത്തി കൂടിവന്നു പരസ്യ വിചാരണയിൽ സാക്ഷികളാക്കുകയും അവരെ കൊണ്ട് പോലും സിദ്ധാർത്ഥനെ മദ്ദിപ്പിക്കുകയും ഉണ്ടായി.. ഭയന്ന് പലരും ഒന്നും മിണ്ടിയില്ല എന്ന് പറയുമ്പോൾ ക്രൂരന്മാരായ എസ് എഫ് ഐ ഗുണ്ടകളുടെ കഴിവും ധാർഷ്ട്യവും ഭരണ സ്വാധീനവും വിളിച്ചറിയിക്കുകയാണ് ഇവിടെ. ഈ കൊടും ക്രിനലുകളായ ഗുണ്ടകളെയാണ് ഭരിക്കുന്ന പ്രധാന രാഷ്ട്രീയ പാർട്ടിയായ സി പി എം സഹായിക്കുന്നത്. ഈ ക്രിമിനലുകളെയാണ് സി പി എം രക്ഷിക്കാൻ നോക്കുന്നത്. ജനത്തോടും സമൂഹത്തോടും എന്ത് ആത്മാർത്ഥയാണ് സി പി എമ്മിനുള്ളത്? ലവലേശമില്ലെന്നല്ലേ ഇതൊക്കെ വ്യക്തമാക്കുന്നത്.

പ്രതികളുടെ റിമാന്റ് റിപ്പോർട്ടിൽ പോലും സഹപാഠികൾ, വിദ്യാർഥികൾ എന്നീ പദപ്രയോഗങ്ങളാണ് അക്രമികളെ പറ്റി എസ് എഫ് ഐ യെ രക്ഷിക്കാനായി പിണറായിയുടെ പോലീസ് എഴുതി ചേർത്തിരിക്കുന്നത്. പ്രതികളാക്കപ്പെട്ടവർ എല്ലാവരും ക്യാമ്പസ്സിലെ എസ് എഫ് ഐ നേതാക്കളും സജീവ പ്രവർത്തരുമാണ്. ഇവരിൽ 3 പേർ കേന്ദ്ര സർക്കാർ നിരോധിച്ച ഭീകര സംഘടന നടത്തിയ ജാഥകളിൽ കൊടിപിടിക്കാനും മുദ്രാവാക്യം വിളിക്കാനും പോയിട്ടുള്ളവരുമാണ്. സിദ്ധാർത്ഥനെ കൊന്നത് എസ് എഫ് ഐക്കാരാണ്. സിദ്ധാർത്ഥന്റെ ജീവനെടുത്തത് എസ് എഫ് ഐ എന്ന ക്രിമിനൽ വിദ്യാർത്ഥി സംഘടനയുടെ നേതാക്കളുടെ കൊടും ക്രൂരതയായാണ്.

സ്വന്തം മക്കളെ കാമ്പുസുകളിൽ പഠിക്കാനയക്കുന്ന ഏതൊരു മാതാപിതാക്കളും എസ് എഫ് ഐ യുടെ ഭീകരതയെ ഭയപ്പെടുകയാണ് ഇന്ന്.. തീർത്തും വെറുക്കുകയാണ് ഇന്ന്. എസ് എഫ് ഐ യെ നിരോധിക്കണമെന്ന് ആഗ്രഹിക്കുകയാണ് ഇന്ന്. എന്തെന്നാൽ സിദ്ധാർത്ഥന്റെ മാതാപിതാക്കളുടെ നെഞ്ചു പൊട്ടിച്ച എസ് എഫ് ഐ യെ കേരളം അത്രകണ്ട് വെറുത്തു പോയിരിക്കുന്നു.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...