Connect with us

Hi, what are you looking for?

Crime,

വി ഡി സതീശനെതിരെ 150 കോടിയുടെ കോഴ ഇടപാട് : പിവി അന്‍വറിന്റെ പൊട്ടാസ് വെടിച്ചില്ല, പരാതിക്കാരൻ കോടതിയിൽ നിന്ന് കണ്ടം വഴി ഓടി

തിരുവനന്തപുരം . പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ കെ റെയില്‍ പദ്ധതി അട്ടിമറിക്കാന്‍ 150 കോടി രൂപ കോഴ വാങ്ങിയെന്ന് പിവി അന്‍വര്‍ എം എൽ എ നിയമസഭയില്‍ പറഞ്ഞ പുകയുമായി വിജിലൻസ് കോടതിയിൽ എത്തിയ പരാതിക്കാരനായ സി പി എമ്മിന്റെ കൂലി തൊഴിലാളി കോടതി വാദി എടുത്തപ്പോൾ കണ്ടം വഴി തിരിഞ്ഞു നോക്കാതെ ഓടി. ‘നിങ്ങളുടെ ആരോപണത്തില്‍ തെളിവ് എവിടെയെന്ന്’ ആയിരുന്നു ഹര്‍ജിക്കാരനോട് കോടതി ചോദിച്ചത്.

‘ആരോപണത്തില്‍ അന്വേഷണത്തിന് ഉത്തരവിടാന്‍ കൃത്യമായ തെളിവ് വേണം. ഇത്തരം ഹര്‍ജിയുമായി കോടതിയെ സമീപിക്കുമ്പോള്‍ കൃത്യതയും വ്യക്തതയും തെളിവും പരാതിക്കാരന് ഉണ്ടാവണം – കോടതി പറഞ്ഞു. പൊതു പ്രവര്‍ത്തകനായി അറിയപ്പെടുന്ന സി പി എം സഹയാത്രികനായ കവടിയാര്‍ സ്വദേശി എഎച്ച് ഹാഫിസ് ആണ് ഹര്‍ജിയുമായി വിജിലൻസ് കോടതിയെ സമീപിച്ചത്.

കെ റെയില്‍ പദ്ധതി അട്ടിമറിക്കാന്‍ വിഡി സതീശന്‍ അന്യ സംസ്ഥാന ലോബികളില്‍ നിന്ന് വന്‍തുക കൈക്കൂലി വാങ്ങിയതായി പിവി അന്‍വര്‍ നിയമസഭയില്‍ ഒരു ആരോപണം ഉന്നയിച്ചിരുന്നു. ഇതില്‍ അന്വേഷണം ആവശ്യപ്പെട്ട് ഹഫീസ് വിജിലന്‍സ് ഡയറകര്‍ക്ക് പരാതി നല്‍കിയെങ്കിലും തെളിവുകൾ ഒന്നും ഇല്ലാഞ്ഞതിനാൽ, നിയമസഭയില്‍ നടത്തിയ ആരോപണത്തിന്റെ പേരിൽ അന്വേഷണം നടത്താനാവില്ലെന്ന് വിജിലന്‍സ് ഡയറക്ടര്‍ നേരത്തെ തന്നെ നിലപാട് അറിയിച്ചിരുന്നതാണ്. തുടർന്നാണ് പരാതിക്കാരന്‍ വിജിലൻസ് കോടതിയെ സമീപിക്കുന്നത്.

വിഷയത്തില്‍ മറ്റെവിടെയെങ്കിലും പരാതി നല്‍കിയിട്ടുണ്ടോയെന്ന് ഹര്‍ജിക്കാരനോട് തിരുവനന്തപുരം വിജിലന്‍സ് കോടതി ചോദിച്ചു. വിജിലന്‍സ് ഡയറക്ടര്‍ക്ക് പരാതി നല്‍കിയതായി പരാതിക്കാരന്‍ പറഞ്ഞു. തുടര്‍ന്ന് പരാതിയുടെ നിജസ്ഥിതിയും. പരാതിയിന്മേല്‍ സ്വകരിച്ച നടപടിയും അറിയിക്കാന്‍ വിജിലന്‍സ് ഡയറക്ടര്‍ക്ക് കോടതി നിര്‍ദേശം നല്‍കി. കേസ് ഏപ്രില്‍ ഒന്നിന് വീണ്ടും പരിഗണിക്കുന്നുണ്ട്.

സില്‍വര്‍ ലൈന്‍ പദ്ധതി നടപ്പായാല്‍ കേരളത്തിന്റെ ഐടി മേഖലയില്‍ ഉണ്ടാകുന്ന കുതിച്ചുചാട്ടം ഇല്ലാതാക്കാന്‍ കോണ്‍ഗ്രസിനെ കൂട്ടുപിടിച്ച് അന്യസംസ്ഥാന കോര്‍പറേറ്റ് ഭീമന്മാരാണ് പദ്ധതി അട്ടിമറിച്ചതെന്നായിരുന്നു നിലമ്പൂര്‍ എംഎല്‍എ പി വി അൻവർ ആണ് നിയമസഭയില്‍ വസ്തുതയുമായി ബന്ധമില്ലാത്ത പുക ബോംബ് പൊട്ടിച്ചത്. പ്രതിപക്ഷ നേതാവ് ഇതിനായി 150 കോടി കൈപ്പറ്റിയെന്നും പി വി അന്‍വര്‍ സഭയിൽ ആരോപണം ഉന്നയിച്ചിരുന്നു.

ഇക്കാര്യം പറഞ്ഞു എൽ ഡി എഫ് കൺവീനർ ഇ പി ജയരാജൻ ‘അൻവറിന്റെ ആരോപണത്തെ പറ്റി’ പല തവണ പ്രതിപക്ഷ നേതാവിനെ കുറ്റപ്പടുത്തിയിരുന്നതാണ്. അൻവർ പറഞ്ഞത് കൊണ്ട് തന്നെ അൻവറിനെ അറിയുന്നവർക്കും കേരള ജനതക്കും ഇത് വെറും പൊട്ടാത്ത പൊട്ടാസാണെന്നു നേരത്തെ അറിയുമായിരുന്നു.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...