Connect with us

Hi, what are you looking for?

Crime,

പിണറായിയെ പോലൊരു പരമനുണയനെ കേരളം കണ്ടിട്ടില്ല, സി ബി ഐ അന്വേഷണം വൈകിപ്പിച്ചു, സിദ്ധാർത്ഥന്റെ കുടുംബത്തെ പറ്റിച്ചു

പച്ച കളവ് പറയുന്നതിൽ സി പി എമ്മും പിണറായിയും ഒക്കെ നമ്പർ വൺ ആണ്. നിൽക്കകള്ളിയില്ലാതെ വരുമ്പോൾ നുണ പറഞ്ഞു രക്ഷപ്പെടുന്ന പിണറായിയുടെ പതിവ് ശൈലി ഇന്നും ഇന്നലെയും തുടങ്ങിയതും അല്ല. പൂക്കോട് വെറ്ററിനറി കോളജില്‍ എസ് എഫ് ഐ ഗുണ്ടകളുടെ ക്രൂര പീഡനത്തെ തുടർന്ന് മരണപ്പെട്ട നെടുമങ്ങാട് സ്വദേശി സിദ്ധാർഥന്റെ മരണത്തെക്കുറിച്ചുള്ള അന്വേഷണത്തിന്റെ കാര്യത്തിലും അത് തന്നെയാണ് ഉണ്ടായത്.

സിദ്ധാർഥന്റെ പിതാവ് സി ബി ഐ അന്വേഷണം ആവശ്യപ്പെട്ടു നേരിൽ കാണാൻ എത്തുമ്പോൾ ‘ഇപ്പം ശരിയാക്കി തരാം’ എന്ന സ്ഥിരം പറ്റിപ്പ് ശൈലിയിൽ സി ബി ഐ അന്വേഷണം പ്രഖ്യാപിക്കുക യായിരുന്നു പിണറായി വിജയൻ. എന്നാൽ മുഖ്യന്റെ ഉത്തരവ് കവറിങ് ലെറ്റർ ഉൾപ്പടെ ഉടൻ അയക്കാൻ കൂട്ടാക്കിയില്ല. ശേഷിക്കുന്ന തെളിവുകൾ കൂടി നശിപ്പിക്കാനും തന്റെ കൂലിപ്പണിക്കാരായ എസ് എഫ് ഐ ക്കാരെ രക്ഷിക്കാനുമുള്ള പഴുതുകൾ ഒരുക്കുന്നത് വരെ സി ബി ഐ അന്വേഷണ ഉത്തരവ് മുഖ്യന്റെ ഓഫീസിൽ തടഞ്ഞു വെക്കുകയായിരുന്നു.

സിബിഐയ്ക്കു കേസ് വിടാതെ സർക്കാർ ഒരാഴ്ചയാണ് വൈകിപ്പിച്ചത്. സി ബി ഐ അന്വേഷണം സംബന്ധിച്ച വിജ്ഞാപനം മാസം 9ന് ആണ് ഇറങ്ങിയതെങ്കിലും ഇക്കാര്യം ഔദ്യോഗികമായി സിബിഐയെ അറിയിക്കുന്നത് ആവട്ടെ 16ന് ആയിരുന്നു. സഹപാഠികൾ ഹോസ്റ്റലിൽ ക്രൂരമായി മർദിച്ചതിനു പിന്നാലെ സിദ്ധാർഥ‌നെ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കാണുകയായിരുന്നു.

സിബിഐ അന്വേഷണം വേണമെന്ന ആവശ്യവുമായി, സിദ്ധാർഥന്റെ മാതാവിന്റെ അപേക്ഷ പിതാവാണു നേരിട്ടെത്തി മുഖ്യമന്ത്രിക്കു കൈമാറിയത്. കുടുംബത്തിന്റെ ആവശ്യം അതാണെങ്കിൽ സിബിഐ അന്വേഷണം നടക്കട്ടെ എന്നാണു മുഖ്യമന്ത്രി പിതാവ് ജയപ്രകാശിനെ അറിയിക്കുന്നത്. കേസന്വേഷണം സിബിഐക്ക് വിട്ട് അന്നു വൈകുന്നേരം ആഭ്യന്തരവകുപ്പ് വിജ്ഞാപനം ഇറക്കുകയായിരുന്നു. ഡൽഹി സ്പെഷൽ പൊലീസ് എസ്റ്റാബ്ലിഷ്മെന്റ് ആക്ട് 1946 പ്രകാരം വൈത്തിരി പൊലീസ് റജിസ്റ്റർ ചെയ്ത കേസ് സിബിഐക്ക് കൈമാറുന്നതായാണു വിജ്ഞാപനത്തിൽ ഉണ്ടായിരുന്നത്. എന്നാൽ, വിജ്ഞാപനത്തിന്റെ പകർപ്പ് സർക്കാരിന്റെ ആമുഖ കത്തോടെ സിബിഐയ്ക്കു കൈമാറാൻ അപ്പോൾ കൂട്ടാക്കിയില്ല. അസാധാരണമായ കാല താമസമാണ് ഇക്കാര്യത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസിൽ ഉണ്ടായത്.

ആഭ്യന്തര സെക്രട്ടറിക്കുവേണ്ടി ഡപ്യൂട്ടി സെക്രട്ടറിയാണു കൊച്ചിയിലെ സിബിഐ വിഭാഗത്തിന്റെ തലവനു കത്തയച്ചത്. സെക്രട്ടേറിയറ്റിലെ ആഭ്യന്തരവകുപ്പിൽനിന്നു വിജ്ഞാപനത്തിന്റെ കോപ്പി കൊച്ചിയിലെ സിബിഐ ഓഫിസിലേക്കും മറ്റൊരു പകർപ്പ് ഡിജിപിക്കുമാണ് അയക്കാറുള്ളത്. അന്വേഷണം വേണോ എന്നു തീരുമാനിക്കേണ്ടത് സിബിഐയാണ്. അന്വേഷണം വൈകിപ്പിക്കാനാണു നീക്കമെന്ന് സിദ്ധാർഥന്റെ കുടുംബം ആരോപിച്ചിരുന്നു. സിബിഐ അന്വേഷണം വൈകിയാൽ തെളിവുകൾ നശിപ്പിക്കാനാകുമെന്നും കുടുംബം ചൂണ്ടികാട്ടിയിരുന്നതാണ്.

സിബിഐ അന്വേഷണത്തെ സർക്കാർ വൈകിപ്പിക്കുകയാണെന്നു സിദ്ധാർഥന്റെ പിതാവ് ജയപ്രകാശ് മാധ്യമങ്ങളോടു പറഞ്ഞു. ‘എല്ലാവരുടെയും വായ്‌മൂടികെട്ടുന്നതിൽ അവർ വിജയിച്ചു. തെളിവുകൾ നശിപ്പിച്ചു. സിബിഐക്ക് ഓടിവന്ന് കേസ് എടുക്കാൻ ആകില്ല. സിബിഐ അന്വേഷണത്തിന്റെ നടപടിക്രമങ്ങൾ സർക്കാർ വൈകിപ്പിച്ചു. സിബിഐ വന്നാൽ ഒരു തെളിവും ലഭിക്കരുതെന്ന ലക്ഷ്യമാണ്. അല്ലെങ്കിൽ തുടക്കം മുതൽ സിബിഐ ഇരുട്ടിൽതപ്പണം എന്ന ചിന്തയാണ്. ശക്തമായാണ് അവർ പ്രവർത്തിക്കുന്നത്. പരമാവധി വൈകിപ്പിച്ചു കേസ് അട്ടിമറിക്കാനാണു ശ്രമിക്കുന്നതത്’ ജയപ്രകാശ് മാധ്യമങ്ങളോടു പറഞ്ഞു.

സിദ്ധാർത്ഥിന്റെ കുടുംബത്തെ പിണറായി ചതിക്കുകയാണ് ചെയ്തിരിക്കുന്നത്. സി ബി ഐക്ക് കേസ് കൈമാറി എന്ന് പറഞ്ഞു പിണറായി സിദ്ധാർത്ഥിന്റെ കുടുംബത്തെയും കേരള ജനതയെയും പറ്റിക്കുകയായിരുന്നു. തുടർന്ന് ഒരാഴ്ചക്ക് ശേഷമാണ് ഒരു കവറിങ് ലെറ്റർ തയ്യാറാക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസിനു ആയത്.

പൂക്കോട് വെറ്റിനറി സർവകലാശാലയിലെ സിദ്ധാർഥിന്‍റെ മരണവുമായി ബന്ധപ്പെട്ട് കേസ് ഇതുവരെ സംസ്ഥാന സർക്കാർ സിബിഐക്ക് കൈമാറിയിട്ടില്ലെന്ന് തിരുവനന്തപുരത്തെ ബിജെപി സ്ഥാനാർഥി രാജീവ് ചന്ദ്രശേഖർ ആണ് വെളിപ്പെടുത്തിയത്. കേന്ദ്ര മന്ത്രി കൂടിയായ രാജീവ് ചന്ദ്രശേഖർ ഇത് സംബന്ധിച്ച് അന്വേഷിച്ച ശേഷമാണ് ഇക്കാര്യം വെളിപ്പെടുത്തിയിട്ടുള്ളത്.

കേസ് ഫയൽ സിബിഐക്ക് കൈമാറുമെന്ന് പ്രഖ്യാപിച്ച് 24 മണിക്കൂറിനുള്ളിൽ റഫർ ചെയ്യേണ്ടതായിരുന്നു. മാത്രമല്ല അന്വേഷണം കൈമാറുന്നതിനു മുൻപു തന്നെ എന്തിനാണ് വിദ്യാർഥികളുടെ സസ്പെൻഷൻ പിൻവലിച്ചതെന്നും രാജീവ് ചന്ദ്രശേഖർ ചോദിക്കുകയുണ്ടായി. കേസിനെ തട്ടിക്കളിക്കാൻ അനുവദിക്കില്ല. ഉടൻ തന്നെ കേസ് അന്വേഷണം സിബിഐക്ക് കൈമാറണമെന്നും രാജീവ് ചന്ദ്രശേഖർ ആവശ്യപ്പെട്ടു.

സിദ്ധാർഥന്‍റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം അട്ടിമറിക്കുമോ എന്ന് സംശയിച്ച് രാജീവ് ചന്ദ്രശേഖറിനോട് സഹായം തേടിയാണ് സിദ്ധാർഥന്‍റെ അച്ഛൻ ജയപ്രകാശ് എത്തുന്നത്. കേസിൽ സിബിഐ അന്വേഷണം പ്രഖ്യാപിച്ച് പ്രതിഷേധത്തിന്‍റെ വാമൂടിക്കെട്ടാനാണോ സര്‍ക്കാര്‍ ശ്രമിച്ചതെന്ന് സംശയമുണ്ടെന്നും സിദ്ധാർഥന്‍റെ അച്ഛൻ ജയപ്രകാശ് പറഞ്ഞിരുന്നു.

അതേസമയം, പൂക്കോട് വെറ്ററിനറി സര്‍വകലാശാലയുടെ പുതിയ വൈസ് ചാന്‍സിലര്‍ ഡോ പി.സി ശശീന്ദ്രന്‍ രാജിവെച്ചോടി രക്ഷപെട്ടിരിക്കുകയാണ്. സിദ്ധാര്‍ത്ഥന്റെ മരണവുമായി ബന്ധപ്പെട്ട് കോളേജ് സസ്‌പെന്റ്‌ ചെയ്ത 33 വിദ്യാര്‍ഥികളെ വി.സി തിരിച്ചെടുത്ത നടപടി റദ്ദാക്കാന്‍ ചാന്‍സിലര്‍ കൂടിയായ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നിര്‍ദേശിച്ചതിനു പിറകെയായിരുന്നു വി സിയുടെ രാജി ഉണ്ടാവുന്നത്.

നിയമോപദേശം പോലും തേടാതെ വിദ്യാര്‍ഥികളുടെ സസ്പെന്‍ഷന്‍ പിന്‍വലിച്ചതില്‍ ഗവര്‍ണര്‍ വി സി യോട് റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു. സിദ്ധാര്‍ഥന്റെ മരണത്തില്‍ കോളജ് പുറത്താക്കിയ 33 വിദ്യാര്‍ഥികളെയാണ് വൈസ് ചാന്‍സലര്‍ സി പി എം സമ്മർദ്ദത്തെ തുടർന്ന് തിരിച്ചെടുക്കുന്നത്. ക്രൂര മര്‍ദനത്തിലും ആള്‍ക്കൂട്ട വിചാരണയിലും കോളജ് അധികൃതര്‍ വിദ്യാര്‍ഥികള്‍ക്ക് എതിരെയെടുത്ത നടപടി വി.സി ഡോ. പി.സി ശശീന്ദ്രന്‍ റദ്ദാക്കുകകൂടി ചെയ്തു. ഇതോടെ സി പി എമ്മിന്റെ കൂലി തൊഴിലാളിയുടെ അവസ്ഥയിലേക്ക് വി സി എത്തുകയാണ് ഉണ്ടായത്. നിയമോപദേശം തേടാതെയായിരുന്നു വി.സിയുടെ നടപടികൾ എന്നതാണ് ശ്രദ്ധേയം.

വ്യക്തിപരമായ കാരണങ്ങള്‍ കാണിച്ചാണ് ഗവര്‍ണര്‍ക്ക് വി സി രാജി കത്ത് നല്‍കിയത്. സര്‍വകലാശാലയിലെ ഉന്നത ഉദ്യോഗസ്ഥരിലൊരാളുടെ സ്വന്തക്കാരെ സംരക്ഷിക്കാനാണ് ധൃതിപിടിച്ചുള്ള വി സി യുടെ തീരുമാനമെന്നും ആരോപണമുണ്ട്. കേസ് സി ബി ഐയുടെ കൈകളിലേക്കെത്തിയാൽ ഈ വി സി യെയും ഡീനിനെയും ചോദ്യം ചെയ്യേണ്ട സാഹചര്യമാണ് നിലവിൽ ഉണ്ടായിരിക്കുന്നത്.

വെറ്ററിനറി സര്‍വകലാശാലയില്‍ നിന്നും വിരമിച്ച അധ്യാപകനാണ് ഡോ. ശശീന്ദ്രന്‍. സിദ്ധാര്‍ത്ഥന്റെ മരണവുമായി ബന്ധപ്പെട്ട് മുന്‍ വി.സി ഡോ. എം.ആര്‍ ശശീന്ദ്രനാഥിനെ ഗവര്‍ണര്‍ മാറ്റുകയായിരുന്നു. തുടർന്നാണ് ഡോ.ശശീന്ദ്രന് ഗവര്‍ണര്‍ ചുമതല നല്‍കുന്നത്. അതേസമയം, മരിച്ച സിദ്ധാര്‍ഥന്റെ പിതാവ് ടി. ജയപ്രകാശ് ഗവര്‍ണറെ കണ്ടു പരാതി നല്‍കിയിട്ടുണ്ട്. കേസ് അന്വേഷണത്തില്‍ ആശങ്ക ഉണ്ടെന്നാണ് കുടുംബം ആരോപിച്ചത്.

രേഖാമൂലം ആണ് ഇത് സംബന്ധിച്ച് പരാതി നല്‍കിയിരിക്കുന്നത്. സിബിഐ അന്വേഷണം വഴിമുട്ടി നില്‍ക്കുകയാണെന്നും പൊലീസ് അന്വേഷണം ദ്രുദഗതിയില്‍ നടക്കുന്നിലെന്നും ചൂണ്ടിക്കാട്ടിയാണ് ഗവര്‍ണറെ കണ്ട് കുടുംബം പരാതി നല്‍കിയിരിക്കുന്നത്. സസ്പെന്‍ഡ് ചെയ്ത വിദ്യാര്‍ഥികളെ തിരിച്ചെടുത്തത് വി.സിയുടെ ഇഷ്ടപ്രകാരമെന്ന് സിദ്ധാര്‍ഥന്റെ അച്ഛന്‍ ആരോപിച്ചിരുന്നു. വി.സിക്ക് എതിരെ സിദ്ധാര്‍ഥന്റെ അച്ഛന്‍ ഗവര്‍ണര്‍ക്ക് പരാതി നല്‍കുകായും ഉണ്ടായി.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...