Connect with us

Hi, what are you looking for?

India

കെജ്രിവാളിന്റെ അറസ്റ്റിൽ ഭയപ്പെടുന്നത് പിണറായി – പി.സി ജോർജ്

മദ്യനയ അഴിമതി കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ അറസ്റ്റിലായപ്പോൾ മുഖ്യമന്ത്രി പിണറായി വിജയനാണ് ഭയം തോന്നുന്നതെന്ന് പി.സി ജോർജ്. അധികം വൈകാതെ കേരളത്തിലെ മുഖ്യമന്ത്രിക്കും ഇത്തരത്തിലൊരു ഗതി വരുമെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് നടന്ന വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ഇപ്പോൾ ജയിലിലാണ്. അദ്ദേഹം ജയിലിലായപ്പോൾ ഇവിടുത്തെ മുഖ്യമന്ത്രി പിണറായി വിജയനാണ് നെഞ്ചിടിപ്പ്. ഭരണത്തിൽ അഴിമതി കാണിക്കുന്നവർ ക്കൊരു താക്കീതാണിത്. മോഷ്ടിക്കുമ്പോഴും പിടിച്ചുപറിക്കുമ്പോഴും ഓർക്കണമായിരുന്നു. വൈകാതെ പിണറായി വിജയനും ഈ ഗതി വരും. 2029ൽ കേരളം ബിജെപി ഭരിക്കുന്ന കാഴ്ചയ്ക്കാണ് ഇനി നാം സാക്ഷ്യം വഹിക്കാൻ പോവുന്നത്”എന്നും പി.സി ജോർജ് പറഞ്ഞു.

കഴിഞ്ഞ ഒന്നര വർഷത്തോളമായി ഇഡി അന്വേഷിക്കുന്ന ഡൽഹി മദ്യനയ കേസിൽ ഇപ്പോൾ കെജ്‌രിവാളിനെ അറസ്റ്റ് ചെയ്തതോടെ നെഞ്ചിടിപ്പ് കൂടുന്നത് കേരളാ മുഖ്യമന്ത്രിക്കാണ് എന്നത് വാസ്തവം തന്നെയാണ് . ലോക്‌സഭാ തെരഞ്ഞെടുപ്പു പ്രഖ്യാപിച്ച ശേഷം ഇഡി വളറെ ധൃതി പിടിച്ചാണ് അദ്ദേഹത്തിന്റെ പിന്നാലെ കൂടിഎത്തും ഇപ്പോൾ അറസ്റ്റു ചെയ്തിരിക്കുന്നതും .

ഇപ്പോൾ മുഖ്യമന്ത്രി സ്ഥാനത്തിരിക്കവേയാണ് കെജ്രിവാൾ അറസ്റ്റു ചെയ്യപ്പെടുന്നത്. ഇ.ഡി.യെ ഉപയോഗിച്ച് വേട്ടയാടുന്നുവെന്ന ആരോപണം ആവലാതിയായി ഉയർത്തുന്നതിനിടയിൽ ഇന്ത്യ സഖ്യത്തിന്റെ പ്രധാന നേതാവിനെത്തന്നെ അഴിക്കുള്ളിലാക്കി സൃഷ്ടിച്ച ആഘാതം പ്രതിപക്ഷ ക്യാമ്പിനെ അമ്പരപ്പിലാഴ്‌ത്തിയിട്ടുണ്ട്. ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ദ് സോറൻ അറസ്റ്റിലായതിനുശേഷം കെജ്രിവാളും തിരഞ്ഞെടുപ്പ് കളത്തിൽനിന്നും രാഷ്ട്രീയത്തിൽ നിന്നും താത്കാലികമായെങ്കിലും മാറിനിൽക്കേണ്ടി വരുന്നത് ഇന്ത്യസഖ്യത്തിന് തിരിച്ചടിയാകും.

എന്തയാലും ഇ ഡി യുടെ അടുത്ത ഇര കേരളാ മുഖ്യനായ പിണറായി വിജയനായിരിക്കുമെന്നാണ് സൂചന. അങ്ങനെ വന്നാൽ താൻ എതിർക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഇപ്പോൾ വ്യക്തമാക്കിയിട്ടുണ്ട് . ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റിനെ കോൺഗ്രസ് എതിർക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് കേരളത്തിലെ വിഷയത്തിൽ പ്രതിപക്ഷ നേതാവിന്റെ നിലപാട് വിശദീകരിക്കൽ.മുഖ്യമന്ത്രി പിണറായി വിജയനെ ഇ.ഡി അറസ്റ്റുചെയ്യുകയാണെങ്കിൽ താൻ അതിനെതിരെ പ്രതികരിക്കില്ല.

കേരളത്തിൽ സ്വർണ കടത്തും ഡോളർ കടത്തും ലൈഫ് അഴിമതി കേസും ഏറ്റവും ഒടുവിൽ മാസപ്പടി ആരോപണവുമൊക്കെ ഉണ്ടായിട്ടും കേരളത്തിലെ മുഖ്യമന്ത്രിയെ ഒന്ന് ചോദ്യം ചെയ്യാൻ പോയിട്ട് മൊഴിയെടുക്കാൻ പോലും ഇഡി തയ്യാറായിട്ടില്ല. കേരളത്തിൽ ബിജെപിയുമായി സിപിഎമ്മിന് അന്തർധാരയുണ്ടെന്ന് ഞങ്ങൾ അന്നേ പറഞ്ഞതാണ്. കൊടകര കുഴൽപ്പണ കേസിൽ കെ.സുരേന്ദ്രനെയും മകനെയും പ്രതിയാക്കിയാകാതെ സഹായിച്ചത് മുഖ്യമന്ത്രി പിണറായി വിജയനാണ്.

കരുവന്നൂരിൽ ഇ.ഡി കേസിലെ പ്രതികളെ മുഖ്യമന്ത്രി സന്ദർശിച്ചത് പേടി കൊണ്ടാണ് കയ്യാലപ്പുറത്തെ തേങ്ങയെപ്പോലെയാണ് സിപിഎം നേതാക്കളെ ഇ.ഡി പേടിപ്പിച്ചു നിർത്തിയിരിക്കുന്നത്. എപ്പോൾ വേണമെങ്കിലും അറസ്റ്റു ചെയ്യാമെന്ന പേടി അവർക്കുണ്ട്. ഇങ്ങനെ കേന്ദ്രത്തിന്റെ കളികൾ മുറുകുമ്പോൾ സ്വാഭാവികമായും കേരളാ മുഖ്യന്റെ നെഞ്ചിടിപ്പ് കൂടാതെ തരമില്ല. അഴിമതിയിൽ മുങ്ങിക്കുളിച്ചു നിൽക്കുന്ന പിണറായി വിജയനെ ഏതുനിമിഷവും ഇ ഡി പൂട്ടിയേക്കുമെന്ന ആശങ്ക സിപിഎം നേതൃത്വത്തിനുണ്ട്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...