Connect with us

Hi, what are you looking for?

Crime,

പോലീസ് അറിഞ്ഞില്ല, റഷ്യൻ യുദ്ധ മുഖത്തേക്ക് തിരുവനന്തപുരത്ത് നിന്നു മനുഷ്യക്കടത്ത് സി ബി ഐ രണ്ട് ട്രാവൽ ഏജൻസികൾ പൂട്ടി

തിരുവനന്തപുരം . യുക്രെയ്നിൽ യുദ്ധത്തിനു റഷ്യയ്ക്കു വേണ്ടി മനുഷ്യക്കടത്ത് നടത്തി വന്ന തിരുവനന്തപുരത്തെ രണ്ട് ട്രാവൽ ഏജൻസി ഓഫിസുകൾ സിബിഐ അടച്ചുപൂട്ടി സീൽ ചെയ്തു. കഴക്കൂട്ടത്തെയും തകരപ്പറമ്പിലെയും ട്രാവൽ ഏജൻസികൾ അടച്ചു താഴിട്ടു CBI ഈ ഏജൻസികൾ വിദേശത്തേക്ക് കടത്തിയവരുടെ രേഖകളും പിടിച്ചെടുത്തു. കേരള പൊലീസിനെ അറിയിക്കാതെ യായിരുന്നു തകരപ്പറമ്പിലെയും കഴക്കൂട്ടത്തെയും ഏജൻസികളിൽ സിബിഐ പരിശോധന നടത്തിയത്.

രണ്ടു ഏജൻസികൾ വഴിയും റഷ്യയിലേക്ക് മനുഷ്യക്കടത്തു നടന്നതായി സിബിഐ കണ്ടെത്തിയിട്ടുണ്ട്. തിരുവനന്തപുരം തുമ്പ ഫാത്തിമ ആശുപത്രിക്കടുത്ത് ടീന കോട്ടേജിൽ ഡോമിരാജ് (ടോമി), കഠിനംകുളം തൈവിളാകം തെരുവിൽ റോബർട്ട് അരുളപ്പൻ (റോബോ), തിരുവനന്തപുരം പുത്തൻകുറിച്ചി തൈവിളാകം തെരുവിൽ സജിൻ ഡിക്‌സൺ എന്നിവരാണ് 19 പേരുടെ പ്രതിപ്പട്ടികയിൽ ഉള്ളത്.

സമൂഹമാധ്യമങ്ങളിലൂടെ ഉദ്യോഗാർഥികളെ ആകർഷിച്ച്, മറ്റു ജോലികൾക്ക് എന്ന പേരിൽ പണം വാങ്ങി ഇന്ത്യയിലെ വിവിധ നഗരങ്ങളിൽ നിന്ന് ഉദ്യോഗാർഥികളെ റഷ്യയിലേക്ക് അയച്ചെന്നാണ് സിബിഐയുടെ കണ്ടെത്തൽ. റഷ്യൻ സർക്കാരിൽ ഓഫിസ് ജോലി, ഹെൽപർ, സെക്യൂരിറ്റി ഓഫിസർ ജോലികളായിരുന്നു ഉദ്യോഗാർത്ഥികൾക്ക് ഇവർ വാഗ്ദാനം ചെയ്തിരുന്നത്. ഒരു വർഷം കഴിഞ്ഞാൽ റഷ്യൻ പൗരത്വം ലഭിക്കുമെന്ന ഉറപ്പും ഇവർ നൽകിയിരുന്നു. 1.95 ലക്ഷം ഇന്ത്യൻ രൂപ പ്രതിമാസ ശമ്പളവും 50,000 രൂപ അലവൻസും ലഭിക്കുമെന്നായിരുന്നു വിശ്വസിപ്പിച്ചിരുന്നത്.

മെഡിക്കൽ പരിശോധനയ്ക്ക് ശേഷം നടന്ന റിക്രൂട്‌മെന്‍റ് പ്രകാരം പണം നൽകി അഞ്ചാം ദിവസം വിസ നൽക്കുകയാണ് ചെയ്തു വന്നിരുന്നത്. ഒരു വർഷത്തേക്കായിരുന്നു കരാർ. ഇങ്ങനെ എത്തിയ 35 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇന്‍റർപോളുമായി ചേർന്ന് ഇവരെ തിരിച്ചെത്തിക്കാൻ സിബിഐ ഒരു വശത്ത് ശ്രമം നടത്തി വരുകയാണ്. ഡൽഹിയിൽ നിന്നു മോസ്‌കോയിലേക്കു നേരിട്ടും ഷാർജ വഴിയും ആയിരുന്നു മനുഷ്യക്കടത്ത് നടന്നു വന്നിരുന്നത്.

റഷ്യയിലെത്തിയ ഉടൻ പാസ്‌പോർട്ട് അവിടത്തെ ഏജന്‍റുമാർ പിടിച്ചെടുക്കുകയായിരുന്നു പതിവ്. ആയുധപരിശീലനം നൽകിയശേഷം റഷ്യൻ പട്ടാളത്തിന്‍റെ യൂണിഫോം ധരിപ്പിച്ച് ഇവരെ യുദ്ധമുഖത്തെത്തിച്ചു വരുകയായിരുന്നു എന്നാണ് സിബിഐ പറയുന്നത്. കേരള പൊലീസ് ഈ വിഷയത്തിൽ ഇതുവരെ കേസ് എടുത്തിട്ടില്ല. തീരദേശത്തുനിന്നുള്ള ആരെല്ലാം ഈ ഏജൻസികൾ വഴി വിദേശത്തേക്ക് പോയിട്ടുണ്ടെന്നു അന്വേഷിക്കുകയാണ് കേരള പോലീസ് ഇപ്പോൾ.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...