Connect with us

Hi, what are you looking for?

Crime,

സിദ്ധാർത്ഥിന്റെ മരണം: പോലീസിന്റെ റിമാൻഡ് റിപ്പോർട്ടിൽ SFI യെ കാണാനില്ല

പൂക്കോട് വെറ്ററിനറി കോളജ് രണ്ടാംവര്‍ഷ ബിരുദ വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്റെ പൈശാചിക മരണവുമായി ബന്ധപ്പെട്ട പിണറായി പോലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ മരണത്തിനു ഉത്തരവാദിയായ എസ്എഫ്‌ഐയുടെ പേര് പരാമർശിക്കാതെ പോലീസ്. റിമാൻഡ് റിപ്പോർട്ടിൽ ഇക്കാര്യത്തിൽ രാഷ്ട്രീയ ചതിയാണ് നടന്നിരിക്കുന്നത്. ഭരണകക്ഷിയായ സി പി എമ്മിന്റെ കുട്ടി സഖാക്കളുടെ വിദ്യാർത്ഥി സംഘടനയുടെ പേര് എവിടെയും പറയാതെ SFI യെരക്ഷിച്ചിരിക്കു കയാണ് പിണറായിയുടെ പോലീസ്.

മരണമല്ല കൊലപാതകമായിരിക്കാമെന്ന് പറയുന്ന റിപ്പോർട്ടിൽ അതിന്റെ സാധ്യത പരിശോധിക്കണമെന്നാണ് പറഞ്ഞിരിക്കുന്നത്. മരണത്തിനുമുമ്പ് സിദ്ധാര്‍ത്ഥന് നേരിടേണ്ടിവന്നത് അതിക്രൂര മര്‍ദനമാണെന്ന വാര്‍ത്തകള്‍ ശരിയാണെന്നു റിമാൻഡ് റിപ്പോർട്ട് വ്യക്തമാക്കുമ്പോഴും സി പി എമ്മിന്റെ വിദ്യാർത്ഥി സംഘടനയായ എസ് എഫ് ഐ യുടെ പേര് പറയാത്തത് ആസൂത്രിതവും ഗൂഢലക്ഷ്യത്തോടെയുമാണ്. SFI എന്ന പേര് റിമാൻഡ് റിപ്പോർട്ടിൽ പോലീസ് വിഴുങ്ങി വെള്ളം കുടിച്ചിരിക്കുകയാണ്.

കേസില്‍ ഉള്‍പ്പെട്ട 18 പ്രതികളില്‍ ഒരാള്‍ ഒഴികെയുള്ളവര്‍ എല്ലാവരും ബെല്‍റ്റുകൊണ്ടും കേബിള്‍ വയര്‍ കൊണ്ടും സിദ്ധാര്‍ത്ഥനെ മര്‍ദ്ദിച്ചിരുന്നു. അടിക്കുകയും തൊഴിക്കുകയും ചെയ്തു. പ്രതികളുടെ പ്രവൃത്തി മരണമല്ലാതെ മറ്റൊരു മാര്‍വുമില്ലാത്ത സാഹചര്യത്തിലേക്ക് സിദ്ധാര്‍ത്ഥനെ നയിച്ചു, എന്നെല്ലാം പറയുന്ന റിമാൻഡ് റിപ്പോര്‍ട്ടിൽ കൊലപാതകമായിരിക്കാനുള്ള സാധ്യത പരിശോധിക്കണം, അതിനാല്‍ ജാമ്യം അനുവദിക്കരുത് എന്നാണ് പറഞ്ഞിട്ടുള്ളത്. അതേസമയം ഉറങ്ങി കിടന്ന വിദ്യാർത്ഥികളെ പോലും തട്ടി ഉണർത്തി കൂട്ടി വന്നു സിദ്ധാർത്ഥനെ മർദ്ദിക്കാൻ ആവശ്യപ്പെട്ടതും, പറ്റില്ലെന്ന് പറഞ്ഞവരെ ഭീക്ഷണി പ്പെടുത്തിയതും ഉൾപ്പെടുത്തിയിട്ടില്ല.

‘സഹപാഠിയോട് സിദ്ധാര്‍ത്ഥന്‍ അടുത്ത് പെരുമാറിയെന്ന് കോളജില്‍ ആരോപണം ഉണ്ടായിരുന്നു. ഇതേത്തുടര്‍ന്ന് സഹപാഠികളും സീനിയര്‍ വിദ്യാര്‍ത്ഥികളും ഉള്‍പ്പെടെ പ്രതികള്‍ സിദ്ധാര്‍ത്ഥനെ പൊതുവിചാരണ നടത്തി അപമാനിക്കാന്‍ പദ്ധതിയിട്ടു. ഫെബ്രുവരി 15 ന് തിരുവനന്തപുരം നെടുമങ്ങാടിലെ വീട്ടിലേക്ക് പുറപ്പെട്ട സിദ്ധാര്‍ത്ഥനെ, വിദ്യാര്‍ത്ഥിനി നിയമ നടപടിയുമായി മുന്നോട്ടുപോയാല്‍ പോലീസ് കേസാകുമെന്നും മെന്‍സ് ഹോസ്റ്റലിലെ അലിഖിത നിയമം അനുസരിച്ച് പ്രശ്നം ഒത്തുതീര്‍ക്കാമെന്നും അറിയിച്ച് കാമ്പസില്‍ തിരികെ വിളിച്ചു വരുത്തി. ട്രെയിനില്‍ യാത്ര ചെയ്യുകയായിരുന്ന സിദ്ധാര്‍ത്ഥന്‍ എറണാകുളത്ത് എത്തിയപ്പോഴാണ് രഹാന്‍ എന്ന വിദ്യാര്‍ത്ഥിയുടെ ഫോണില്‍ നിന്ന് പ്രതികളിലൊരാളായ ഡാനിഷ് മടക്കി വിളിക്കുന്നത്.’

’16ന് രാവിലെ കാമ്പസില്‍ എത്തിയ സിദ്ധാര്‍ത്ഥനെ പ്രതികള്‍ ഹോസ്റ്റല്‍ മുറിയില്‍ തടങ്കലിലാക്കുകയായിരുന്നു. അന്നു രാത്രി ഒമ്പത് മണിമുതൽ മുതല്‍ കാമ്പസില്‍ വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി സിദ്ധാർത്ഥിന്റെ മര്‍ദ്ദിച്ചു. പിന്നീട് ഹോസ്റ്റലിലെ 21-ാം നമ്പര്‍ മുറിയിലെത്തിച്ചും ഹോസ്റ്റലിന്റെ നടുമുറ്റത്ത് അടിവസ്ത്രം ഒഴികെ മറ്റെല്ലാം അഴിപ്പിച്ചും മര്‍ദ്ദനം തുടരുകയായിരുന്നു. 17ന് പുലര്‍ച്ചെ രണ്ടു വരെ പരസ്യവിചാരണ ചെയ്ത് സിദ്ധാർത്ഥിന്റെ അപമാനിക്കുകയാ യിരുന്നു.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...