Connect with us

Hi, what are you looking for?

India

ചിറകരിഞ്ഞ ലോകായുക്ത ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം: ബി ജെ പി കേരളത്തിൽ ഇനി ഏതു വായ കൊണ്ട് ജനത്തോടു വോട്ടു ചോദിക്കും? വോട്ടും പിണറായിക്ക് ചോദിക്കുമോ?

ലോകായുക്തയുടെ ചിറകരിഞ്ഞ ജനവിരുദ്ധ ബില്ലിന് രാഷ്ട്രപതി അംഗീകാരം നൽകിയിരിക്കെ ബി ജെ പി കേരളത്തിൽ ഇനി ഏതു വായ കൊണ്ട് ജനത്തോടു വോട്ടു ചോദിക്കും? എന്നത് ഒരു ചോദ്യ ചിഹ്നമാവുകയാണ്. ലോകായുകതയുടെ കഴുത്തറുക്കന്ന ബില്ലുണ്ടാക്കി പിണറായി സർക്കാർ നിയമ സഭയിൽ അവതരിപ്പിച്ച്, പാസാക്കിയത് ഏത് സാഹചര്യത്തിലായിരുന്നു എന്നത് കേരളത്തിലെ ലക്ഷോപലക്ഷം ജനത്തിനറിയുന്ന വസ്തുതയാണ്.

സർക്കാരിനെതിരേ നിലവിൽ ലോകായുക്തയിൽ നിൽക്കുന്ന ചില കേസുകൾ ശക്തമാണെന്ന് മുൻകൂട്ടിക്കണ്ട് കൊണ്ടു തന്നെയാണ് നിയമഭേദഗതി പിണറായി സർക്കാർ കൊണ്ട് വരുന്നത്. അഴിമതി തെളിഞ്ഞാലും സർക്കാരിന്റെ ഇഷ്ടാനിഷ്ടങ്ങൾക്ക് അനുസരിച്ച് വിധി നടത്തിപ്പ് എന്നത് ലോകായുക്തയെ നോക്കുകുത്തിയാക്കു മെന്നായിരുന്നു മുഖ്യമായും ഇതിനെതിരെ നിലപാടെടുക്കാൻ പ്രതിപക്ഷത്തെ പ്രേരിപ്പിക്കുന്നത്.

ലോകായുക്തയുടെ നിയമ ഭേദഗതി ഒരു ചെറിയ വിഷയമായി കാണാൻ ആർക്കും ആവില്ല. ലോകായുകതയുടെ കഴുത്തറുക്കന്ന ബില്ലുണ്ടാക്കി പിണറായി സർക്കാർ നിയമ സഭയിൽ അവതരിപ്പിച്ച്, ഗവർണർ ഒപ്പിടാഞ്ഞതിനെ തുടർന്ന് ഗവർണർ തന്നെ രാഷ്ട്ര പ്രതിക്ക് അയക്കുകയായിരുന്നു. അതിനാണ് രാഷ്ട്രപതിയുടെ അഗീകാരം ലഭിച്ചിരിക്കുന്നത്. അംഗീകാരം നൽകിയിരിക്കുന്നത്. രാഷ്ട്ര പതിക്ക് ലഭിച്ച നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് എന്നാണ് വിശദീകരണം. ലോകായുക്തയുടെ അധികാരം കുറക്കുക എന്ന ഒരു കമ്മ്യൂണിസ്റ്റ് സർക്കാരിന്റെ രാഷ്ട്രീയ ലക്ഷ്യമാണ് ഇവിടെ പൂവണിഞ്ഞിരിക്കുന്നത്. രാഷ്ട്രപതി അംഗീകരിച്ചതോടെ പിണറായി സർക്കാരിന്റെ ലക്ഷ്യങ്ങൾ നടക്കുമെന്നും ഉറപ്പായി.

രാഷ്ട്രപതി ബില്ലിന് അംഗീകാരം നല്‍കിയത് ഗവര്‍ണര്‍ക്കും പ്രതിപക്ഷത്തിനും തിരിച്ചടിയാവുക മാത്രമല്ല. കേരളത്തിലെ ജനതക്ക് മുന്നിൽ പല ചോദ്യങ്ങൾ ഉയർത്തുന്നുണ്ട്‌. നരേന്ദ്ര മോദിയുടെ ഭരണത്തിന് കീഴിൽ വിശ്വാസം അർപ്പിക്കുന്ന ജനത്തിനു വിശ്വസിക്കാനാവാത്ത സംഭവമാണിത്. പ്രതിപക്ഷം ഉൾപ്പടെ ഉന്നയിക്കുന്ന ആരോപണങ്ങൾക്ക് ബലപ്പെടുത്തുകയാണിവിടെ. എന്താണ് ആ ബന്ധവ രഹസ്യം? കേരള ജനതയോട് ബി ജെ പി മറുപടി പറയേണ്ട ചോദ്യമാണിത്. പിണറായി വിജയൻ അധികാരത്തിൽ വന്ന ശേഷം ഉയർന്ന നിരവധി അഴിമതി കഥകൾ? ഇതെല്ലാം അന്വേഷിക്കാ നെത്തിയ കേന്ദ്ര ഏജൻസികൾ സത്യത്തിൽ ജനങ്ങളെ വിഡ്ഢികളാ ക്കുകയായിരുന്നോ?

മറ്റു ഏതു സംസ്ഥാനത്തും ബി ജെ പി ക്ക് ഇല്ലാത്ത ഒരു രഹസ്യ ബന്ധം പിണറായിയോടും കമ്മ്യൂണിസ്റ്റ് പാർട്ടിയോടും ഉണ്ടോ? എന്ന സംശയമാണ് ഇവിടെ ഉയരുന്നത്. ലാവലിൻ, സ്വർണ്ണക്കടത്ത്,നിരവധി കേന്ദ്ര നിയമങ്ങളുടെ ലംഘനം, ഏറ്റവും ഒടുവിൽ മുഖ്യ മന്ത്രിയുടെ മകൾ വീണയുടെ കമ്പനിക്കെതിരെ ഉണ്ടായ SFIO അന്വേഷണം വരെ മുഴു നീള പട്ടികയാണ് ജനങ്ങൾക്കിടയിൽ സംശയങ്ങൾ ഉയർത്തുന്നത്. എല്ലാം കേരള മുഖ്യ മന്ത്രി പിണറായി വിജയൻ പറയും പോലെ എങ്കിൽ, സി പി എമ്മിനെ സംരക്ഷിക്കാനായിട്ടാണെങ്കിൽ പിന്നെന്തിനു കേരളത്തിൽ ബി ജെ പി? കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളെ സഹായിക്കുന്ന അവസ്ഥയിലേക്ക് ബി ജെ പി മാറുന്ന സ്ഥിതിയെങ്കിൽ തിരഞ്ഞെടുപ്പുകളിൽ എന്തിനു സ്ഥാനാർത്ഥികളെ നിർത്തി ജനങ്ങളെ എന്തിനു വിഡ്ഢികളാക്കുന്നു?

ലോകായുക്തയുടെ അധികാരത്തിൽ വെള്ളംചേർക്കാനായി പിണറായി സർക്കാർ നിയമഭേദഗതിക്കൊരുങ്ങുമ്പോൾ മുതൽ ജനങ്ങൾ പ്രതിഷേധങ്ങൾ ഉയർത്തിയിരുന്നതാണ്. ലോകായുക്തയുടെ വിധി സർക്കാരിന് തള്ളുകയോ കൊള്ളുകയോ ചെയ്യാൻ അധികാരം നൽകുന്നത് അടക്കമുള്ള നിയമ ഭേദഗതികൾക്ക് ബി ജെ പി യുടെ അനുമതി ഇല്ലാതെ എങ്ങനെ അംഗീകാരം ലഭിക്കും?

നേരത്തെ അഴിമതി തെളിഞ്ഞാൽ പൊതുപ്രവർത്തകർ അധികാരസ്ഥാനത്തിരിക്കാൻ യോഗ്യരല്ലെന്ന് വിധിക്കാൻ ലോകായുക്തയ്ക്ക് അധികാരമുണ്ടായിരുന്നു. ഇത്തരം വിധി ഓരോ വിഷയവുമായി ബന്ധപ്പെട്ട അധികാരി ആരാണോ (ഗവർണർ, മുഖ്യമന്ത്രി, സർക്കാർ) അവർക്ക് നൽകണമെന്നാണ് നിലവിലെ നിയമത്തിൽ വ്യവസ്ഥ ചെയ്യപ്പെട്ടിരിക്കുന്നത്. നേരത്തെ ഉണ്ടായിരുന്ന ‘ബന്ധപ്പെട്ട അധികാരി അംഗീകരിക്കണമെന്നാണ് വ്യവസ്ഥ’ എന്നതിൽ മാറ്റംവരുത്തി ഇത്തരം വിധിയിൽ അധികാര സ്ഥാനത്തുള്ളയാളിന് ഒരു ഹിയറിങ് കൂടി നടത്തി, വിധി തള്ളുകയോ കൊള്ളുകയോ ചെയ്യാമെന്നാണ് ഭേദഗതിയിലൂടെ കൊണ്ട് വന്നിരിക്കുന്നത്.

പൊതുപ്രവർത്തകരുടെ അഴിമതി അന്വേഷിക്കാനും ഇതുസംബന്ധിച്ച കേസുകൾ വിചാരണ ചെയ്യാനുമാണ്1998ൽ സംസ്ഥാനങ്ങളിൽ ലോകായുക്ത സ്ഥാപിച്ചത്. പല കേസുകളിലും ലോകായുക്ത വിധികൾക്ക് നിലവിൽത്തന്നെ ശുപാർശ സ്വഭാവമേയുള്ളൂ. ഉള്ളതിൽ ഏറ്റവും ശക്തമായ ഒന്നായിരുന്നു അഴിമതിയുടെ അന്വേഷണവും കുറ്റംതെളിഞ്ഞാൽ അവർ സ്ഥാനത്തുനിന്ന് മാറണമെന്ന് നിർദേശിക്കാനുള്ള അധികാരവും. പുതിയ ഭേദഗതിയോടെ ഈ അധികാരവും ലോകായുക്തയ്ക്ക് നഷ്ടമായിരിക്കുകയാണ്. ഇക്കാര്യത്തിൽ കേന്ദ്രവും സംസ്ഥാനവും തമ്മില്‍ അണ്ണന്‍ – തമ്പി ബന്ധം ഉണ്ടെന്നാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആരോപിക്കുന്നത്. ലോകായുക്ത ബില്ലിനു രാഷ്ട്ര പതി അഗീകാരം നൽകിയതോടെ കേരളത്തിലെ അഴിമതി നിരോധന സംവിധാനത്തിന്‍റെ നടുവൊടിഞ്ഞു എന്നും വിഡി സതീശന്‍ പറയുന്നു.

മന്ത്രിമാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും എതിരായ അഴിമതി അന്വേഷിക്കണമെങ്കില്‍ മുന്‍കൂര്‍ അനുമതി വേണമെന്ന നിബന്ധന ഉള്‍പ്പെടുത്തിയുള്ള 17 എ വകുപ്പ് കേന്ദ്ര സര്‍ക്കാര്‍ കൂട്ടിച്ചേര്‍ത്തതോടെ അഴിമതി നിരോധന നിയമം ദുര്‍ബലമായി. ഇതിനു പിറകെയാണ് പ്രതിപക്ഷത്തിന്‍റെ എതിര്‍പ്പ് അവഗണിച്ച് ലോകായുക്തയെ ദുര്‍ബലപ്പെടുത്തുന്ന ഭേദഗതി കേരള സര്‍ക്കാര്‍ കൊണ്ടു വന്നത്. നവംബര്‍ 28 ന് രാഷ്ട്രപതിക്ക് അയച്ച ബില്‍ ഇത്രയും വേഗത്തില്‍ പാസാക്കി തിരിച്ചയച്ചത് അദ്ഭുതകരമാണ്. കേന്ദ്രവും സംസ്ഥാനവും തമ്മില്‍ ഒരു അണ്ണന്‍- തമ്പി ബന്ധം ഇപ്പോഴുമുണ്ട് – വി ഡി സതീശൻ പറഞ്ഞിരിക്കുന്നു.

അഴിമതി വിരുദ്ധ സംവിധാനം ഇല്ലാതാക്കുന്നതില്‍ മുഖ്യമന്ത്രിക്കും കേരളത്തിലെ സി.പി.എമ്മിനും കേന്ദ്രത്തിലെ സംഘപരിവാറുമായി ഐക്യം ഉണ്ടെന്നത് വ്യക്തമാക്കുന്നതാണ് ലോകായുക്ത ബില്‍ രാഷ്ട്രപതി ഒപ്പുവച്ചിരിക്കുന്ന സംഭവം. കേരളത്തിലെ സി.പി.എം കേന്ദ്രത്തിലെ ബി.ജെ.പി സര്‍ക്കാരിന് മേല്‍ വന്‍സമ്മര്‍ദ്ദം ചെലുത്തിയാണ് രാഷ്ട്രപതിയുടെ അനുമതി വാങ്ങിയതെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ആരോപിച്ചു.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...