Connect with us

Hi, what are you looking for?

Crime,

TP യെ കൊന്നതിന്റെ സത്യങ്ങൾ അറിയുന്ന സത്യനാഥനും കൊല്ലപ്പെട്ടു, കൊന്നതോ, കൊല്ലിച്ചതോ? പിന്നിൽ പിണറായിയോ ?

സിപിഎം കൊയിലാണ്ടി ലോക്കൽ സെക്രട്ടറി പി വി സത്യനാഥൻ എന്ന ആദർശത്തെ മുറുകെ പിടിച്ച നേതാവ്. കൊന്നത് ആരാണ് സത്യനാഥൻ പഠിപ്പിക്കുകയും വളർത്തുകയും ചെയ്ത വ്യക്തിയാണ്. സത്യനാഥിന്റെ വീട്ടിൽ നിന്നും വെറും 200 മീറ്റർ മാത്രം അകലെയാണ്. ക്രിമിനൽ പശ്ചാത്തലത്തിലേക്ക് അഭിലാഷ് മാറിയപ്പോൾ പാർട്ടിയിൽ നിന്നും മാറ്റി നിർത്തിയതും സത്യനാഥായിരുന്നു. സിപിഎം അനുഭാവി ഗ്രൂപ്പിൽ അഭിലാഷ് ഉണ്ടായിരുന്നു. സത്യനാഥിനെ കൊല്ലുമെന്ന് അഭിലാഷ് മുമ്പും പറഞ്ഞിട്ടുണ്ട്.

നല്ല വൈരാഗ്യം സത്യനാഥാനെതിരെ ഉണ്ടായിരുന്നു. ഞാൻ സത്യനെ തീർത്തിട്ട് വരികയാണെന്ന് പറഞ്ഞാണ് കൊലയ്ക്ക് ശേഷം സുഹൃത്തുക്കളെ അഭിലാഷ് കണ്ടത്. അതിന് ശേഷമായിരുന്നു പൊലീസിൽ കീഴടങ്ങിയത്. ഇക്കാര്യങ്ങൾ പറഞ്ഞാണ് ഈ കൊലതകത്തിന്റെ ദിശ മാറ്റി വിടാൻ ശ്രമിക്കുന്നത്. ഈ കൊലയ്ക്ക് പിന്നിൽ സത്യത്തിൽ ആരാണ് , ആരാണ് മാസ്റ്റർ ബ്രെയിൻ? കോഴിക്കോട് – കൊയിലാണ്ടി – ഒഞ്ചിയം ബെൽറ്റ് ഒന്നോർത്തു നോക്ക്. ഇക്കാലയളവിൽ ഇപ്പോൾ ശ്രദ്ധാകേന്ദ്രമായി നിൽക്കുന്ന എന്തെങ്കിലും സംഭവം ഈ സ്ഥലങ്ങളിൽ ഏതെങ്കിലും ഒന്നിൽ നിന്നുള്ളത് ഓർമ്മ വരുന്നുണ്ടോ? ഒഞ്ചിയം എത്തിയപ്പോൾ ചിന്ത അവിടെ ഒന്ന് സ്റ്റോപ്പ് ആയി അല്ലെ. അങ്ങനെയെങ്കിൽ സ്റ്റോപ്പ് ആയെങ്കിൽ ഈ കൊലപാതകത്തിന്റെ പിന്നിൽ അതിന്റെ അറ്റത്ത് കേരള മുഖ്യമന്ത്രി ഉണ്ടായിട്ടുണ്ടാകുമെന്നും ചിന്ത പോയില്ലേ. വരമ്പത്ത് കൂലി നൽകുന്നവർ അല്ലെങ്കിലും അങ്ങനെയാണ് കൃത്യമായി തിരക്കഥ ഉണ്ടാക്കിയ ശേഷം മാത്രമേ ഏത് പ്ലാനും വർക്ക് ഔട്ട് ചെയ്യു ഇതുവരെയുള്ള ആ പാർട്ടിയുടെ ചരിത്രം എടുത്ത് നോക്കിയാൽ മനസിലാകും.

പറഞ്ഞു വന്നത് ഇപ്പോൾ സത്യനാഥൻ എന്ന കറകളഞ്ഞ കമ്മ്യൂണിസ്റ്റ് നേതാവിനെ കൊന്ന പ്രതിയെ പതിവിപോലെ കോഴിക്കോട് ജില്ല സെക്രട്ടറി പി മോഹനനും എൽ ഡി എഫ് കൺവീനർ ഇ പി ജയരാജനും തള്ളിപറഞ്ഞിട്ടുണ്ട്. ദുര്നടപ്പു കാരണം പാർട്ടിയിൽ നിന്ന് അഭിലാഷിനെ മാറ്റി നിർത്തിയിരുന്നു എന്നാണ് പറഞ്ഞത്. സ്ഥിരം പല്ലവിയാണത്. എന്തായാലും വിഷയത്തിലേക്ക് വരാം. ടി പി ചന്ദ്രശേഖരൻ വധക്കേസിൽ കോടതി വിധി വന്നത്. പി മോഹനനെ കോടതി വെറുതെ വിട്ടിരുന്നു. ടി പി വധക്കേസിലെ നിർണ്ണായക വിവരങ്ങൾ അറിയാവുന്ന ആളാണ് പി മോഹനൻ. ഇയാളെ വെറുതെ വിട്ടതിനെതിരെ വീണ്ടും കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ് ടി പി യുടെ ഭാര്യയും വടകര എം എൽ എയുമായ കെ കെ രമ. ഈ രഹസ്യങ്ങൾ എല്ലാം അറിയാവുന്ന ആളാണ് കൊല്ലപ്പെട്ട സത്യനാഥൻ എന്നാണ് പറയപ്പെടുന്നത്.

ഇപ്പോഴും രഹസ്യങ്ങൾ ആദർശം ഉയർത്തിപ്പിടിച്ച നേതാവായതുകൊണ്ടു തന്നെ സത്യനാഥന് ഈ വിധിയുമായി പൊരുത്തപ്പെട്ടു സാധിച്ചിരുന്നില്ല. താൻ രക്ഷപ്പെടുമെന്ന് പി മോഹനന് ഉറപ്പുണ്ടായിരുന്നു. ഇത് പലപ്പോഴും മുതിർന്ന നേതാക്കൾക്കിടയിൽ ചർച്ച വിഷയം ആകുകയും ചെയ്തിരുന്നു. അപ്പോഴെല്ലാം എതിർപ്പ് പ്രകടിപ്പിച്ചിരുന്ന ആളാണ് സത്യനാഥൻ. വിധി വന്നതോടെ സത്യനാഥൻ ടി പി വധത്തെ കുറിച്ചുള്ള പല രഹസ്യങ്ങളും പുറത്തു പറയുമെന്ന ഘട്ടം വന്നിരുന്നു. ഇതോടെയാണ് സത്യനാഥനുമായി വ്യക്തിവൈരാഗ്യം സൂക്ഷിച്ചിരുന്ന അഭിലാഷിലേക്ക് നേതാക്കൾ എത്തുന്നത്.

ഇവർ തമ്മിലുള്ള ഡീൽ പറഞ്ഞുറപ്പിച്ചതിനു ശേഷമാണ് കൊലപാതകം നടക്കുന്നതും അഭിലാഷ് പോലീസ് സ്റ്റേഷനിൽ നാടകീയമായി സറണ്ടർ ചെയ്യുന്നതും. ഇതെല്ലം തന്നെ പിണറായിയുടെ അറിവിടെ ആണെന്ന് സാമാന്യ ബോധമുള്ള അറിവുള്ള ആർക്കും ഊഹിക്കാം. കാരണം ഇപ്പോൾ ടി പി കേസിലെ മറ്റു വിശദാംശങ്ങൾ കൂടി പുറത്തു വന്നാൽ ലോക്സഭാ തിരഞ്ഞെടുപ്പിൽ അതിദയനീമായി പാർട്ടി പറഞ്ഞയപ്പെടുമെന്ന ഉറപ്പാണ്. ക്ഷേത്ര ഉത്സവത്തിനിടെ യാണ് കൊല. സിസിടിവി ദൃശ്യങ്ങളിൽ കുടുങ്ങാത്ത വിധമായിരുന്നു കൊല.

സിസിടിവിയുടെ പൊസിഷൻ അടക്കം മനസ്സിലാക്കിയാണ് അഭിലാഷ് കൃത്യം നിർവ്വഹിച്ചത്. അതുകൊണ്ട് തന്നെ ഗൂഢാലോചന സംഭവത്തിൽ ഉണ്ടായിരുന്നുവെന്നാണ് നിഗമനം. ഇന്നലെ രാത്രി പത്ത് മണിയോടെയാണ് സംഭവം നടന്നത്. കൊയിലാണ്ടി പെരുവട്ടൂർ ചെറിയപുറം ക്ഷേത്രോത്സവത്തിലെ ഗാനമേളയ്ക്കിടെ സത്യനാഥനെ ആക്രമിക്കുയായിരുന്നു. ശരീരത്തിൽ നാലിലധികം വെട്ടേറ്റ് വീണ സത്യനാഥനെ ഉടൻതന്നെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...