Connect with us

Hi, what are you looking for?

Crime,

പിണറായിക്ക് പിറകെ കുഴൽ നടന്റെ ചാരൻ, തോട്ടപ്പള്ളിയിലെ ധാതുമണൽ ഖനന രേഖകളും ചോർത്തി, അന്തം വിട്ട് പിണറായി

പിണറായിക്ക് പിറകെ കുഴൽ നടന്റെ ചാരൻ. പിറകെ നടന്നു മുഖ്യന് പൊള്ളുന്ന സർവ്വ രേഖകളും ചോർത്തുകയാണ്. കരിമണൽ കമ്പനിയുമായി ബന്ധപ്പെട്ട ഫയലുകളും രേഖകളും ചോരുന്നതിൽ മുഖ്യമന്ത്രി പിണറായി വിജയൻ നേരത്തെ തന്നെ കടുത്ത അതൃപ്തനായിരുന്നു.. ഉന്നത ഉദ്യോഗസ്ഥർ അറിയാതെ രേഖകൾ ചോരില്ലെന്നാണ് മുഖ്യമന്ത്രിയുടെ നിഗമനം.

കുട്ടനാട്ടിലെ വെള്ളപ്പൊക്കം ഒഴിവാക്കുന്നതിനെന്ന പേരിൽ തോട്ടപ്പള്ളിയിൽ അനധികൃത ധാതുമണൽ ഖനനം നടത്തിയതു സിഎംആർഎലിനെ സഹായിക്കാനായിരുന്നെന്നു മാത്യു കുഴൽനാടൻ എംഎൽഎ ആരോപിച്ചിരിക്കുകയാണിപ്പോൾ. രേഖ സഹിതമായിരുന്നു കുഴൽ നടന്റെ ആരോപണം. മകൾ വീണാ വിജയനുമായി ബന്ധപ്പെട്ട അന്വേഷണ ചർച്ചകൾക്കിടെ ഇ്ത്തരം രേഖകൾ പുറത്തു വരുന്നത് സർക്കാരിനെ ഞെട്ടിച്ചിരിക്കുകയാണ്.

ഈ ഇടപാടിൽ മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ട് ഇടപെടുക യായിരുന്നു. 2017 ൽ 75 കോടി രൂപയുടെ നഷ്ടത്തിലായിരുന്ന സിഎംആർഎൽ 4 വർഷത്തിനിടെ 56 കോടിയുടെ ലാഭത്തിൽ എത്തിയതു കരിമണലിൽ നിന്നുള്ള അസംസ്‌കൃത വസ്തുവായ ഇൽമനൈറ്റ് വളരെ കുറഞ്ഞ വിലയിൽ സർക്കാർ ലഭ്യമാക്കിയതു മൂലമാണ്. ഇത് വഴി സംസ്ഥാനത്തിനുണ്ടായതു കോടിക്കണക്കിനു രൂപയുടെ നഷ്ടമാണ്.

സിഎംആർഎൽ പണം നൽകിയവരുടെ പട്ടികയിലുള്ള ‘പിവി’ പിണറായി വിജയനാണ്. നിസ്സാര വിലയ്ക്ക് ഇൽമനൈറ്റ് ലഭ്യമാക്കിയതിനുള്ള പ്രതിഫലമായാണു വിജയനു സിഎംആർഎൽ പണം നൽകിയത്, അദ്ദേഹം ആരോപിച്ചു. ഈ ആരോപണത്തിന് കരുത്ത് പകർന്ന ഫയൽ എങ്ങനെ കുഴൽനാടന് കിട്ടിയെന്നതാണ് നിർണ്ണായകം. ഇത് കണ്ടെത്താൻ അനൗദ്യോഗിക അന്വേഷണം നേരത്തെ തന്നെ തുടങ്ങിയിരുന്നു.

വൻനഷ്ടം ഒഴിവാക്കാൻ ഇൽമനൈറ്റ് കേരളത്തിൽ തന്നെ ലഭ്യമാക്കാൻ ആവശ്യപ്പെട്ടു സിഎംആർഎലിലെ സംയുക്ത തൊഴിലാളി യൂണിയൻ 2017 ഫെബ്രുവരി 6 നു മുഖ്യമന്ത്രിക്കു നിവേദനം നൽകി. ഉചിത നടപടിക്കായി മാർച്ച് എട്ടിനു മുഖ്യമന്ത്രി ഫയലിൽ കുറിച്ചു. എന്നാൽ, സിഎംആർഎലിന്റെ ഉപകമ്പനിയായ കെആർഇഎംഎലിന്റെ പേരിൽ മൈനിങ് ലീസ് നൽകുന്നതിൽ സാങ്കേതിക തടസ്സം ഉണ്ടായി. തുടർന്ന്, ചെയർമാൻ എന്ന നിലയിൽ മുഖ്യമന്ത്രി സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റിയുടെ യോഗം വിളിച്ചുവെന്നാണ് കുഴൽനാടന്റെ ആരോപണം. മുഖ്യമന്ത്രിയുടെ ഫയൽ കുറിപ്പ് അടക്കം കുഴൽനാടന്റെ കൈയിലുണ്ടായിരുന്നു.

മുഖ്യമന്ത്രിയുടെ മകൾക്ക് മാസം തോറും സിഎംആർഎൽ പണം നൽകിയത് ഈ ഇടപാടിന് വേണ്ടിയാണെന്ന് വരുത്താനാണ് കുഴൽനാടന്റെ നീക്കം. അതുകൊണ്ട് തന്നെ മുഖ്യമന്ത്രിയെ അഴിമതി കുരുക്കിലേക്ക് തള്ളി വിടുന്നതാകും ഈ നിർണായക രേഖകൾ. പണം വാങ്ങിയതിന് തെളിവുണ്ട്. എക്‌സാലോജിക് സേവനം നൽകിയില്ലെന്ന കണ്ടെത്തലും കേന്ദ്ര ഏജൻസികൾക്കുണ്ട്. ഇത് സാധൂകരിക്കുന്ന തെളിവുകളാണ് സെക്രട്ടറിയേറ്റിൽ നിന്നും ചോരുന്നത്. ഇതാണ് മുഖ്യമന്ത്രിയെ അസ്വസ്ഥമാക്കുന്നത്. കുഴൽനാടന്റെ ആരോപണങ്ങളിൽ മൗനം തുടർന്നാലും രേഖകൾ കോടതിയിൽ എത്തിയാൽ എന്ത് സംഭവിക്കുമെന്നത് നിർണ്ണായകമാകും.

തോട്ടപ്പള്ളി സ്പിൽവേയിലെ കാറ്റാടി മരങ്ങൾ മുറിച്ചു മാറ്റി അവിടുത്തെ ധാതുമണൽ നീക്കം ചെയ്യാൻ നിർദ്ദേശിച്ചതിൽ പോലും കുഴൽനാടൻ ദുരൂഹത ആരോപിക്കുന്നു. കുട്ടനാട്ടിലെ വെള്ളപ്പൊക്കം ഒഴിവാക്കുന്നതിനെന്ന പേരിലായിരുന്നു നടപടി. മണൽ നീക്കം ചെയ്യാൻ കെഎംഎംഎലിനെയാണു ചുമതലപ്പെടുത്തിയത്. കെഎംഎംഎൽ വഴി ഐആർഇയിലേക്കു കരിമണലും ഇൽമനൈറ്റ് സിഎംആർഎലിലും എത്തി. ‘മഴക്കാലം വന്നു മണൽ നഷ്ടപ്പെടാൻ സാധ്യതയുള്ളതിനാൽ അതിനു മുൻപേ മണൽ നീക്കണം’ എന്നായിരുന്നു ഉത്തരവിൽ പറഞ്ഞത്. വെള്ളപ്പൊക്കം ഒഴിവാക്കി കുട്ടനാടിനെ സംരക്ഷിക്കുകയല്ല, മണലെടുക്കലായിരുന്നു ലക്ഷ്യമെന്നു വ്യക്തമാണ്.

വൻവിലയുള്ള കരിമണൽ ക്യുബിക് മീറ്ററിനു വെറും 464 രൂപയ്ക്കാണു നൽകാൻ തീരുമാനിച്ചത്. ധാതു ഘടകങ്ങളുടെ സാന്നിധ്യം സ്ഥിരീകരിച്ചു കൃത്യമായ വില നിർണയിക്കാൻ മൈനിങ് ആൻഡ് ജിയോളജി വകുപ്പിനോടും എൻസിഇഎസിനോടും ആവശ്യപ്പെട്ടെങ്കിലും മറുപടി ലഭിക്കാത്തതിനാലാണ് ഈ തുകയ്ക്കു നൽകിയതെന്നാണു സർക്കാർ നിലപാട്. അതോടെ, സിഎംആർഎൽലിനു കുറഞ്ഞ വിലയിൽ ഇൽമനൈറ്റ് ലഭിച്ചു. 2018 നു ശേഷം സിഎംആർഎലിന്റെ ലാഭം 70 % വരെ ഉയർന്നു. ഒരു ലോഡ് വെറും മണ്ണിന് 4000 5000 രൂപ വിലയുള്ളപ്പോഴാണു വലിയ മൂല്യമുള്ള കരിമണൽ നിസ്സാര തുകയ്ക്കു നൽകിയത്. 50 ലക്ഷം ടൺ മണൽ ഖനനം ചെയ്തുവെന്നാണു വിലയിരുത്തലെന്നും കുഴൽനാടൻ പറയുന്നു.

ഇൽമനൈറ്റ് ലഭ്യമാക്കാൻ മുഖ്യമന്ത്രിയുടെ ഇടപെടൽ തേടി2017ൽ മുഖ്യമന്ത്രിക്ക് സിഎംആർഎൽ നിവേദനം സമർപ്പിച്ചതായി കുഴൽനാടൻ പറഞ്ഞു. ഇൽമനൈറ്റ് സംസ്ഥാനത്ത് തന്നെ ലഭിക്കാൻ കഴിയുന്ന സാഹചര്യം ഒരുക്കണമെന്ന് ആവശ്യം ഉന്നയിച്ച് മെമോറാണ്ടം നല്കുകയായിരുന്നു. ഈ മെമോറാണ്ടം സ്വീകരിച്ച് ആവശ്യമായ നടപടികൾക്കായി മുഖ്യമന്ത്രി തന്നെ ഫയലിൽ ഒപ്പുവച്ച് മുന്നോട്ടുള്ള നടപടികൾ ആരംഭിച്ചു. 2017ൽ 75 കോടിയുടെ നഷ്ടക്കണക്ക് നിരത്തിയ സിഎംആർഎൽ, മുഖ്യമന്ത്രിയുടെ ഇടപെടലിൽ നാല് വർഷത്തിനിടെ 56 കോടിയുടെ ലാഭത്തിൽ എത്തിയെന്നും കുഴൽനാടൻ ആരോപിച്ചു.

2018 ഒക്ടോബർ 27ന് ജില്ലാ ദുരന്തനിവാരണ സമിതി അധ്യക്ഷൻ എന്ന നിലയിൽ ആലപ്പുഴ ജില്ലാ കളക്ടർ ഇറക്കിയ ഉത്തരവിലാണ് തോട്ടപ്പള്ളി പൊഴിമുഖത്ത് ഖനനം നടത്താൻ ഉത്തരവാകുന്നത്. കുട്ടനാട്ടിലെ വെള്ളപ്പൊക്കം നിയന്ത്രിക്കാനുള്ള നടപടി എന്ന നിലയിലാണ് ഇത് അവതരിപ്പിക്കപ്പെട്ടത്. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലെടുത്ത തീരുമാനം എന്നാണ് ഇതിനെക്കുറിച്ച് പറഞ്ഞതെന്നും കുഴൽനാടൻ പറയുന്നു. ഇതിൽനിന്നും മുഖ്യമന്ത്രി സിഎംആർഎല്ലിന് നല്കിയ സേവനങ്ങൾ എത്രത്തോളം വലുതാണെന്ന് വ്യക്തമാണെന്നും കുഴൽനാടൻ ചൂണ്ടികാട്ടി.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...