Connect with us

Hi, what are you looking for?

Crime,

കരിമണൽ കമ്പനികളോട് പ്രേമം മൂത്ത് അനധികൃതമായി ഖനനാനുമതി നൽകിയത് മുഖ്യമന്ത്രി, ലക്‌ഷ്യം മകൾക്കുള്ള മാസപ്പടിയും, നടന്നത് നിയമ ലംഘനവും

കരിമണൽ കർത്തയുടെ സ്ഥാപനമായ CMRL നും അവരുടെ സഹോദര സ്ഥാപനമായ KREML നും കേന്ദ്ര സർക്കാർ ഉത്തരവ് ലംഘിച്ച് കരിമണൽ ഖനനത്തിന് അനുമതി നൽകിയത് മുഖ്യമന്ത്രി പിണറായി വിജയൻറെ പ്രത്യേക താല്പര്യ പ്രകാരം. കേന്ദ്ര സർക്കാർ ഉത്തരവ് ലംഘിച്ച് കരിമണൽ ഖനനത്തിന് അനുമതി നൽകി എന്നത് കൊണ്ട് തന്നെ ഇത് തീർത്തും അനധികൃതമായിരുന്നു എന്ന് മാത്രമല്ല നിയമ ലംഘനം കൂടിയാണ്.

2016 ല്‍ സുപ്രീംകോടതി വിധി പ്രകാരം സംസ്ഥാന സര്‍ക്കാരിന് കരിമണല്‍ ശേഖരിക്കാൻ നൽകിയ ഭൂമി മടക്കി വാങ്ങാൻ നിർദേശമുണ്ടായിട്ടും ഭൂമി ഏറ്റെടുക്കാതെ, 2019ല്‍ എല്ലാ സ്വകാര്യ ഖനന കരാറുകളും റദ്ദാക്കാന്‍ കേന്ദ്ര ഉത്തരവ് വന്ന ശേഷം പോലും ഖനനം തുടരാന്‍ മുഖ്യമന്ത്രി അനുമതി നല്‍കുകയായിരുന്നു.

കരിമണൽ ഖനനം പൊതുമേഖലയിൽ മാത്രമേ പാടുള്ളൂവെന്ന് 2019ല്‍ കേന്ദ്ര നിയമം വന്നിട്ടും കര്‍ത്തയുടെ കമ്പനിയുടെ കരാര്‍ റദ്ദാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയൻ നാല് വര്‍ഷം തള്ളിക്കൊണ്ട് പോയി കരിമണൽ കർത്താക്ക് കോടികൾ കൊള്ളയടിക്കാൻ അവസരമൊരു ക്കുകയായിരുന്നു. ഈ ഇടപാടുമായി ബന്ധപെട്ടു കൂടുതൽ തെളിവുകൾ കോടതിയുടെ മുന്നിലേക്ക് എത്തുമെന്നാണ് മാത്യു കുഴൽ നാടൻ എം എൽ എ സൂചന നൽകുന്നത്. സ്വകാര്യകമ്പനിക ളുമായുള്ള കരാര്‍ റദ്ദാക്കണമെന്ന കേന്ദ്രനിര്‍ദേശം പിണറായി അവഗണിച്ചത് മകൾക്ക് കൈക്കൂലി കൊടുക്കുന്നവരെ സഹായിക്കാനായിരുന്നോ? എന്നാണ് കേന്ദ്രമന്ത്രി വി മുരളീധരൻ ചോദിച്ചിരിക്കുന്നത്.

കരാര്‍ റദ്ദാക്കിയത് കരിമണല്‍ കമ്പനിയും മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന്റെ എക്‌സാലോജിക് കമ്പനിയും തമ്മിലുള്ള മാസപ്പടിയുമായി ബന്ധപ്പെട്ട് വിവാദം കത്തിപ്പടര്‍ന്നപ്പോഴാണ് മിന്നൽ വേഗത്തിൽ കരാർ റദ്ദാക്കാൻ കൂട്ടാക്കിയത്. ഇതിൽ നിന്ന് തന്നെ മാസപ്പടി വിവാദം മുഖ്യമന്ത്രിക്ക് അറിയാമെന്നു വ്യക്തമാക്കുക യാണ്. മുഖ്യ മന്ത്രിയുടെ പ്രത്യേക താല്പര്യത്തോടെയുള്ള ഇടപെടൽ ഇക്കാര്യത്തിൽ ഉണ്ടായെന്നു തെളിയിക്കുന്നതാണ് മാത്യു കുഴൽ നടൻ പുറത്ത് വിട്ട രേഖകൾ.

മടിയിൽ കനമില്ലെന്നും,കൈകൾ ശുദ്ധമെന്നും പറഞ്ഞു കൊണ്ടേയി രിക്കുന്ന മുഖ്യ മന്ത്രി പിണറായിയുടെ ഓഫീസ് വ്യവസായ പ്രിന്‍സിപ്പ ല്‍ സെക്രട്ടറിയോട് എന്തിനാണ് വകുപ്പിലല്ലാത്ത ഫയല്‍ ആവശ്യപ്പെ ട്ടത്? അപ്പോൾ ഫയലിൽ തനിക്ക് പ്രത്യേക താല്പര്യം ഉണ്ടെന്നത് വ്യക്തമാണ്. മുഖ്യമന്ത്രിയുടെ വകുപ്പിലല്ലാത്ത ഫയല്‍ വിളിച്ചുവ രുത്തിയതിൽ പിന്നെ ഖനനം തുടരാന്‍ അനുമതി നൽകുന്നതും മുഖ്യമന്ത്രി തന്നെയായിരുന്നു.. ഇതോടെ എക്‌സാലോജിക് കമ്പനിക്ക് മാത്രമല്ല അഞ്ചു വര്‍ഷം കൊണ്ട് കോടിക്കണക്കിന് രൂപയുടെ അനധികൃത ഇടപാടുകള്‍ നടന്നെന്നതും വ്യക്തമാവുകയാണ്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...