Connect with us

Hi, what are you looking for?

India

നിതീഷ് കുമാർ രാജി വെക്കുന്നു, 10 ലേറെ കോൺഗ്രസ് എം എൽ എമാരും NDA യിലേക്ക്

പാ​റ്റ്‌​ന . ബി­​ഹാ­​റി­​ല്‍ ബി­​ജെ­​പി സ­​ഖ്യ­​സ​ര്‍­​ക്കാ­​ർ മു­​ഖ്യ­​മ​ന്ത്രി നി­​തീ­​ഷ് കു­​മാറിന്റെ നേതൃത്വത്തിൽ അധികാരത്തിലേക്ക്. നി­​തീ­​ഷ് ശനിയാഴ്ച രാ­​ജി­​വക്കുമെന്നാണ് വിവരം. ­​ശനിയാഴ്ചത്തെ പ്ര​ധാ­​ന പ­​രി­​പാ­​ടി­​ക­​ളെ​ല്ലാം നി­​തീ­​ഷ് റ­​ദ്ദാ­​ക്കി­​യി­​യിരുന്നു. ഞാ­​യ­​റാ​ഴ്ച വൈ­​കി​ട്ടോ തി­​ങ്ക­​ളാ­​ഴ്­​ച​യോ സ­​ത്യ­​പ്ര­​തി­​ജ്ഞ ന­​ട­​ന്നേ­​ക്കും.

പത്തിലേറെ കോ​ണ്‍­​ഗ്ര­​സ് എം­​എ​ല്‍­​മാ­​രും ബി­​ജെ­​പി പാ­​ള­​യ­​ത്തി­​ലെ­​ത്തുമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ഇ­​വ​ര്‍ ബി­​ജെ­​പി­​യി​ല്‍ ചേ­​രു­​ക​യോ ജെ­​ഡി­​യു അം­​ഗ​ത്വം എ­​ടു​ത്തു­​കൊ­​ണ്ട് എ​ന്‍­​ഡി­​എ­​യു­​ടെ ഭാ­​ഗ­​മാ­​വു­​ക​യോ ചെയ്യും. 243 അം​ഗ നി​യ​മ​സ​ഭ​യി​ല്‍ 122 അം​ഗ​ങ്ങ​ളു​ടെ പി​ന്തു​ണയുടെ മ​ന്ത്രി​സ​ഭ​യു​ണ്ടാ​ക്കാനുള്ള ശ്രമമാണ് നടക്കുന്നത്.

ബി​ജെ​പി​ക്ക് 78 ഉം, ജെ​ഡി​യു 45 ഉം എം എൽ എ മാരാണ് നിലവിലു ള്ളത്. ഹി​ന്ദു​സ്ഥാ​ന്‍ അ​വാ​മി മോ​ര്‍​ച്ച​യു​ടെ നാ​ല് അം​ഗ​ങ്ങ​ളു​ടേ​തി​ന് പു​റ​മേ ഒ​രു സ്വ​ത­​ന്ത്ര എംഎ​ല്‍​എ​യു​ടെ പി​ന്തു​ണ­​യും പു​തി­​യ സ​ഖ്യ​ത്തി​ന് കിട്ടും. ഇതിനൊക്കെ പുറമെയാണ് കോ​ണ്‍­​ഗ്ര­​സ് എം­​എ​ല്‍­​മാ­​രെ­​ക്കൂ­​ടി കൂട്ടാനുള്ള ശ്രമങ്ങൾ നടക്കുന്നത്.

അ​തേ​സ​മ​യം, ആ​ര്‍­​ജെ­​ഡി നി​തീ​ഷി​ന്‍റെ നീ​ക്ക​ത്തി​ന് ത​ട​യി​ടാ​നു​ള്ള ശ്ര​മം നടത്തുന്നുണ്ട്. 79 സ്വ​ന്തം പാ​ര്‍​ട്ടി എം​എ​ല്‍​എ​മാ​ര്‍​ക്ക് പു​റ​മേ കോ​ണ്‍​ഗ്ര​സി​ന്‍റെ​യും മൂ​ന്ന് ഇ​ട​തു​പാ​ര്‍​ട്ടി​ക​ളു​ടേ​തു​മ​ട​ക്കം 114 എം​എ​ല്‍​എ​മാ​രു​ടെ പി​ന്തു​ണ മ​ഹാ​സ​ഖ്യ​ത്തി​നു​ നിലവിലുണ്ട്. നി​തീ​ഷ് ക്യാ​മ്പി​ല്‍ നി​ന്ന് എ​ട്ട് എംഎ​ല്‍എ​മാ​രെ ത​ങ്ങ​ള്‍​ക്കൊ​പ്പം എ​ത്തി​ച്ചാ​ല്‍ മ​ഹാ​സ​ഖ്യ സ​ര്‍​ക്കാ​രി​ന് അ​ധി​കാ​ര​ത്തി​ല്‍ വരാനുള്ള സാധ്യതയും ഉണ്ട്. ­​നിതീ­​ഷി­​ന്‍റെ നീ­​ക്ക­​ത്തി​ല്‍ അ­​തൃ­​പ്­​ത­​രാ­​യ ജെ­​ഡി­​യു­ എം­​എ​ല്‍­​എ­​മാ­​രെ ഒ­​പ്പം നി​ര്‍­​ത്തു­​ക­​യാ­​ണ് ആ​ര്‍­​ജെ­​ഡി­​യു­​ടെ ല­​ക്ഷ്യമിടുന്നത്. മു­​തി​ര്‍­​ന്ന ആ​ര്‍­​ജെ­​ഡി നേ­​താ­​ക്ക­​ളു­​ടെ യോ­​ഗം ബി­​ഹാ​ര്‍ ഉ­​പ­​മു­​ഖ്യ­​മ​ന്ത്രി തേ­​ജ​സ്വി യാ­​ദ­​വിന്‍റെ വ­​സ­​തി­​യി​ല്‍ നടക്കുകയാണ്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...