Connect with us

Hi, what are you looking for?

India

രാജ്യം 75 മ​ത് റി​പ്പ​ബ്ലി​ക്ക് ദി​നാ​ഘോ​ഷ​ങ്ങ​ളു​ടെ നി​റ​വി​ൽ, ഇ​ന്ത്യ​യു​ടെ സൈ​നി​ക​ശ​ക്തി വി​ളി​ച്ചറിയിച്ചത് ഇക്കുറി നാരീ ശക്തി

ന്യൂ​ഡ​ൽ​ഹി . രാജ്യം എ​ഴു​പ​ത്തി​യ​ഞ്ചാ​മ​ത് റി​പ്പ​ബ്ലി​ക്ക് ദി​നാ​ഘോ​ഷ​ങ്ങ​ളു​ടെ നി​റ​വി​ൽ. വി​പു​ല​മാ​യ ആ​ഘോ​ഷ​പ​രി​പാ​ടി​ക​ളാ​ണ് ഇ​ത്ത​വ​ണ​യും റി​പ്പ​ബ്ലി​ക്ക് ദി​നാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാഗമായി ഒരുക്കിയിരുന്നത്. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ന്യൂ​ഡ​ൽ​ഹി​യി​ലെ യു​ദ്ധ​സ്മാ​ര​ക​ത്തി​ൽ പു​ഷ്പ ച​ക്രം സ​മ​ർ​പ്പിച്ച​തോ​ടെ ആ​ഘോ​ഷ​ങ്ങ​ള്‍​ക്ക് തു​ട​ക്ക​മാ​യി.

ക​ർ​ത്ത​വ്യ​പ​ഥി​ൽ രാ​ഷ്ട്ര​പ​തി ദ്രൗ​പ​ദി മു​ർ​മു ദേ​ശീ​യ പ​താ​ക ഉ​യ​ർ​ത്തി. ന്യൂഡൽഹി കർത്തവ്യപഥിൽ രാവിലെ 10.30ന് ഇന്ത്യയുടെ സമ്പന്നമായ സാംസ്കാരിക വൈവിധ്യം പ്രദർശിപ്പിക്കുന്ന പരേഡിൽ രാഷ്ട്രപതി ദ്രൗപതി മുർമു അഭിവാദ്യം സ്വീകരിച്ചു. സം​സ്ഥാ​ന​ങ്ങ​ളു​ടെ ടാ​ബ്ലോ​ക​ളും മാ​ർ​ച്ച് പാ​സ്റ്റും തു​ട​ർ​ന്ന് അരങ്ങേറി. ഇ​ന്ത്യ​യു​ടെ സൈ​നി​ക​ശ​ക്തി വി​ളി​ച്ചോ​തു​ന്ന പ്രൗ​ഢ​മാ​യ റി​പ്പ​ബ്ലി​ക് ദി​ന പരേഡാണ് അരങ്ങേറിയത്. ഫ്ര​ഞ്ച് പ്ര​സി​ഡ​ന്‍റ് ഇ​മ്മാ​നു​വ​ൽ മ​ക്രോ​ണാ​ണ് ഇ​ത്ത​വ​ണ​ത്തെ മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടുക്കാനെത്തിയിരുന്നത്. ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായി 80 സമാനത്തിലേറെ സ്ത്രീകൾ നിയന്ത്രിച്ച റി​പ്പ​ബ്ലി​ക് ദി​ന പരേഡാണ് ഇത്തവണ നടന്നത്.

വികസിത് ഭാരത്, ഭാരതം – ലോകതന്ത്രത്തിന്റെ മാതൃക എന്നീ പ്രമേയങ്ങളുടെ അടിസ്ഥാനത്തിലാണ് റിപ്പബ്ലിക് ദിനാഘോഷം നടക്കുന്നത്. 13,000 പ്രത്യേക അതിഥികളാണ് ഇത്തവണ പരേഡിൽ പങ്കെടുത്തത്. കേരളത്തിലെ ആഘോഷങ്ങളുടെ ഭാഗമായി തിരുവനന്തപുരത്ത് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പതാക ഉയർത്തി.

നാരീ ശക്തി എന്ന പ്രമേയത്തെ അടിസ്ഥാനമാക്കി വിവിധ സേനകളിലെ വനിതാ ഓഫീസർമാരാണ് ഇത്തവണ പരേഡിന് നേതൃത്വം നൽകിയത്. ഡൽഹി പൊലീസിനെ മലയാളി ഐ.പി.എസ് ഓഫീസർ ശ്വേതാ കെ. സുഗതൻ ആണ് നയിച്ചത്. ചരിത്രത്തിലാദ്യ മായി ശംഖ്, നാദസ്വരം, നാഗദ തുടങ്ങിയ ഇന്ത്യൻ സംഗീതോപകരണങ്ങൾ വായിച്ച് 100ലധികം വനിതകൾ പരേഡിന് തുടക്കം കുറിക്കും. നാരി ശക്തിയെ പ്രതിനിധീകരിച്ച് ഫ്ലൈ പാസ്റ്റിൽ പങ്കെടുത്ത വനിതാ പൈലറ്റുമാർ കാണികളെ ആകർഷിച്ചു.

അഡിഷണൽ ഡെപ്യൂട്ടി​ കമ്മി​ഷണർ ശ്വേതാ സുഗതൻ നയി​ച്ച ഡൽഹി പൊലീസ് സംഘത്തി​ൽ വനിതാ ഉദ്യോഗസ്ഥർ മാത്രമാണ് ഉണ്ടായിരുന്നത്. മറ്റ് സായുധ സേനകളെ നയി​ച്ചതും വനി​താ ഓഫീസർമാർ തന്നെയായിരുന്നു. ലെഫ്റ്റനന്റ് ജനറൽ ഭവ്നീഷ് കുമാർ, മേജർ ജനറൽ സുമിത് മേത്ത എന്നി​വർ നേതൃത്വം നൽകിയ റി​പ്പബ്ളി​ക് ദി​ന പരേഡി​ൽ ഇക്കുറി​ ക്യാപ്റ്റൻ നോയലിന്റെ നേതൃത്വത്തിൽ 90 അംഗ ഫ്രഞ്ച് സായുധ സേനയും പങ്കെടു ത്തു എന്നതാണ് എടുത്ത് പറയേണ്ട പ്രത്യേകത. ഇവർക്ക് അകമ്പടി​യായി​ 30 അംഗ ഫ്രഞ്ച് ബാൻഡ് സംഘവും അടി​വച്ച് നീങ്ങി. ഫ്രാൻസി​ൽ നി​ന്നുള്ള മൾട്ടി-റോൾ ടാങ്കർ വി​മാനവും രണ്ട് റാഫേൽ യുദ്ധവിമാനങ്ങളും സൈനികർക്ക് മുകളിലൂടെ പറന്നു.

അഡ്വാൻസ്ഡ് ലൈറ്റ് ഹെലികോപ്റ്ററുകൾ, നാഗ് മിസൈൽ, ഇൻഫൻട്രി കോംബാറ്റ് വെഹിക്കിൾ, പിനാക, വെപ്പൺ ലൊക്കേറ്റിംഗ് റഡാർ സിസ്റ്റം ‘സ്വതി’, ഡ്രോൺ ജാമർ സിസ്റ്റം തുടങ്ങി​ ഇന്ത്യയുടെ ആധുനി​ക യുദ്ധ ഉപകരണങ്ങളും ആയുധങ്ങളും കർത്തവ്യപഥി​ൽ ഏവർക്കും കാണാനായി. സംസ്ഥാനങ്ങളുടെ നി​ശ്‌ചല ദൃശങ്ങളി​ൽ കേരളം ഇക്കുറി പങ്കെടുത്തില്ല. ഉത്തർപ്രദേശ് അയോദ്ധ്യ രാമക്ഷേത്രത്തി​ന്റെ മാതൃകയുമായെത്തി.. കേന്ദ്ര സർക്കാർ പദ്ധതി​കളുടെ ഉപയോക്താക്കളെ വി​ശി​ഷ്‌ടാതി​ഥി​കളായി 75ാം റിപ്പബ്ളിക് ദിനാഘോഷ പരിപാടികൾ കാണാൻ ക്ഷണിച്ചിരുന്നു.​

റി​പ്പ​ബ്ലി​ക്ക് ദി​നാ​ഘോ​ഷ​ങ്ങ​ൾ​ക്ക് സം​സ്ഥാ​ന​ത്ത് രാ​വി​ലെ ഒ​മ്പ​തി​ന് തി​രു​വ​ന​ന്ത​പു​രം സെ​ൻ​ട്ര​ൽ സ്റ്റേ​ഡി​യ​ത്തി​ൽ ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ പ​താ​ക ഉ​യ​ർ​ത്തി. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു. പ​താ​ക ഉ​യ​ർ​ത്തി​യ​ പിറകെ ബാ​ൻ​ഡ് ദേ​ശീ​യ​ഗാ​നം ആ​ല​പി​ച്ചു. അ​തി​നു ശേ​ഷം ഗ​വ​ർ​ണ​ർ പ​രേ​ഡി​ൽ സ​ല്യൂ​ട്ട് സ്വീ​ക​രി​ച്ചു. സാ​യു​ധ സേ​നാ വി​ഭാ​ഗ​ങ്ങ​ൾ, പോ​ലീ​സ്, അ​ർ​ധ​സൈ​നി​ക വി​ഭാ​ഗ​ങ്ങ​ൾ, അ​ശ്വാ​രൂ​ഢ പോ​ലീ​സ്, എ​ൻ​സി​സി, സ്‌​കൗ​ട്ട്സ് എ​ന്നി​വ​ർ അ​ഭി​വാ​ദ്യം അ​ർ​പ്പി​ച്ചു. തു​ട​ർ​ന്ന് ഗ​വ​ർ​ണ​ർ റി​പ്പ​ബ്ലി​ക് ദി​ന സ​ന്ദേ​ശം ന​ൽ​കി. വി​ദ്യാ​ർ​ഥി​ക​ൾ ദേ​ശ​ഭ​ക്തി​ഗാ​ന​ങ്ങ​ൾ ആ​ല​പി​ച്ചു.

നി​യ​മ​സ​ഭ​യി​ൽ രാ​വി​ലെ സ്പീ​ക്ക​ർ എ.​എ​ൻ. ഷം​സീ​ർ പ​താ​ക ഉ​യ​ർ​ത്തി. ജി​ല്ല​ക​ളി​ൽ മ​ന്ത്രി​മാ​ർ പ​താ​ക ഉ​യ​ർ​ത്തി. റി​പ്പ​ബ്ലി​ക് ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് രാ​ജ്ഭ​വ​നി​ൽ ഗ​വ​ർ​ണ​ർ ഒ​രു​ക്കു​ന്ന അ​റ്റ് ഹോം ​വി​രു​ന്ന് വൈ​കു​ന്നേ​രം ആ​റി​ന് ന​ട​ക്കുന്നുണ്ട്. ജി​ല്ലാ, ബ്ലോ​ക്ക്, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ത​ല​ങ്ങ​ളി​ലും ഓ​ഫീ​സു​ക​ൾ, വി​ദ്യാ​ല​യ​ങ്ങ​ൾ, ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലും പ​താ​ക ഉ​യ​ർ​ത്തി ആഘോഷ പരിപാടികൾ അരങ്ങേറി.

അതേസമയം, റിപ്പബ്ലിക് ദിനാഘോഷത്തോട് അനുബന്ധിച്ച് ഡല്‍ഹിയിൽ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ആളില്ലാ വിമാനങ്ങള്‍, പാരാഗ്ലൈഡറുകള്‍, മൈക്രോലൈറ്റ് എയര്‍ക്രാഫ്റ്റുകള്‍, ക്വാഡ്കോപ്റ്ററുകള്‍, ഹോട്ട് എയര്‍ ബലൂണുകള്‍ എന്നിവയുള്‍പ്പെടെ നിരോധിച്ചിട്ടുണ്ട്. ഫെബ്രുവരി 15 വരെ സുരക്ഷ പ്രാബല്യത്തില്‍ തുടരുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

പാരാഗ്ലൈഡറുകള്‍, പാരാ മോട്ടോറുകള്‍, ഹാംഗ് ഗ്ലൈഡറുകള്‍, യുഎവികള്‍, ആളില്ലാ വിമാന സംവിധാനങ്ങള്‍ (യുഎഎസ്), മൈക്രോ ലൈറ്റ് എയര്‍ക്രാഫ്റ്റ്, റിമോട്ട് പൈലറ്റഡ് എയര്‍ക്രാഫ്റ്റ്, ഹോട്ട് എയര്‍ ബലൂണുകള്‍, ക്വാഡ്കോപ്റ്ററുകള്‍ തുടങ്ങിയ പ്ലാറ്റ്ഫോമുകള്‍ക്ക് പുറമെ വിമാനത്തില്‍ നിന്നുള്ള പാരാ ജംപിങ്ങിനെ കുറിച്ചും ഉത്തരവില്‍ പറയുന്നുണ്ട്. റിപ്പബ്ലിക് ദിനത്തില്‍ ഡല്‍ഹിയില്‍ ഏരിയല്‍ പ്ലാറ്റ്ഫോമുകള്‍ പറത്തുന്നത് ഡല്‍ഹി പോലീസ് നിരോധിച്ചിട്ടുണ്ടെന്നും ഉത്തരവ് ലംഘിച്ചാല്‍ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 188-ാം വകുപ്പ് പ്രകാരം ശിക്ഷാര്‍ഹമായ കുറ്റമാണെന്നും ഡല്‍ഹി പോലീസ് കമ്മീഷണര്‍ വ്യക്തമാക്കിയിരുന്നു.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...