Connect with us

Hi, what are you looking for?

Crime,

മുഖ്യമന്ത്രിയുടെ മകള്‍ വീണയുടെ മാസപ്പടി കേസില്‍ സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി പരിശോധിക്കുന്നതിൽ എന്താണ് കുഴപ്പമെന്ന് ഹൈക്കോടതി

കൊച്ചി . മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയൻ ഉള്‍പ്പെട്ട മാസപ്പടി കേസില്‍ സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി പരിശോധിക്കുന്നതുകൊണ്ട് എന്താണ് കുഴപ്പമെന്ന് ഹൈക്കോടതിയുടെ ചോദ്യം. കേസില്‍ കേന്ദ്രസര്‍ക്കാരിന്റെ വിശദീകരണം വൈകുന്നതില്‍ കോടതി അതൃപ്തി അറിയിച്ചിട്ടുണ്ട്.

രജിസ്ട്രാര്‍ ഓഫ് കമ്പനീസിന്റെ നിലവിലെ അന്വേഷണം മതിയെന്നും മറ്റൊരു ഏജന്‍സി വേണ്ടെന്നും സിഎംആര്‍എല്ലും സംസ്ഥാന പൊതു മേഖലാ സ്ഥാപനമായ കെഎസ്‌ഐഡിസിയും കോടതിയെ അറിയിച്ചിരുന്നു. കോട്ടയം ജില്ലാ പഞ്ചായത്ത് അംഗവും മുന്‍ എംഎല്‍എ പിസി ജോര്‍ജിന്റെ മകനുമായ ഷോണ്‍ ജോര്‍ജ് നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ വിമര്‍ശനം ഉന്നയിക്കുന്നത്. കരിമണല്‍ കമ്പനിയായ സിഎംആര്‍എല്‍ മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയനും അവരുടെ സോഫ്റ്റ്‌വെയര്‍ സ്ഥാപനത്തിനും ഒരു കോടി 72 ലക്ഷം രൂപ നല്‍കിയതിൽ സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സിയുടെ അന്വേഷണം വേണമെന്നായിരുന്നു ഹര്‍ജിയിൽ ആവശ്യം ഉന്നയിച്ചിരുന്നത്.

മൂന്നു സംസ്ഥാനങ്ങളിലെ രജിസ്റ്റാര്‍ ഓഫ് കമ്പനീസ് ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി അന്വേഷണം തുടങ്ങിയതായി കേന്ദ്ര സര്‍ക്കാര്‍ നേരത്തെ കോടതിയെ അറിയിച്ചിരുന്നഖിതാണ്. കമ്പനി കാര്യമന്ത്രാലയം അന്വേഷിക്കുന്നുണ്ടെങ്കിലും സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സിയെക്കൊണ്ട് പരിശോധിപ്പിക്കുന്നതില്‍ എന്താണ് കുഴപ്പമെന്നാണ് കോടതി ചോദിച്ചത്. ഇക്കാര്യത്തിൽ മറുപടിക്ക് കേന്ദ്രസര്‍ക്കാര്‍ കൂടുതല്‍ സാവകാശം തേടിയപ്പോഴാണ് സിംഗിള്‍ ബെഞ്ച് അതൃപ്തി അറിയിച്ചത്. കൂടുതല്‍ സാവകാശം തേടിയ കേന്ദ്ര സര്‍ക്കാര്‍ നിലപാട് അനുവദിച്ച കോടതി ഹര്‍ജി അടുത്ത മാസം അഞ്ചിലേക്ക് മാറ്റി.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...