Connect with us

Hi, what are you looking for?

Kerala

ഗണേശനെതിരെ പടവാളെടുത്ത് സി പി എം, മന്ത്രിക്ക് നിലപാട് മാറ്റേണ്ടി വരും, പുതുതായി 20 ബസുകളും 2 ഇലക്ട്രിക് ഡബിൾ ഡെക്കറും വാങ്ങുമെന്ന് ആര്യ രാജേന്ദ്രൻ

തിരുവനന്തപുരം . തലസ്ഥാന നഗരത്തിൽ ഹിറ്റായ ഇലക്ട്രിക് ബസുകൾ ഇനി വാങ്ങില്ലെന്ന ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ നടത്തിയ പ്രസ്താവന ഇനി സ്വയം വിഴുങ്ങേണ്ടിവരും. മന്ത്രി ഗണേഷിനെതിരെ സി പി എം രംഗത്ത് വന്നിരിക്കെ ഏറ്റവും ഒടുവിലിതാ പുതുതായി 20 ബസുകളും 2 ഇലക്ട്രിക് ഡബിൾ ഡെക്കർ വാങ്ങാനുള്ള നടപടികൾ പൂർത്തിയായെന്നും അറിയിച്ചു കൊണ്ട് തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ കൂടി രംഗത്ത് വന്നിരിക്കുകയാണ്.

മന്ത്രി ഗണേഷ് കുമാറിന്റെ നിലപാട് തള്ളി കൊണ്ടാണ് തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ രംഗത്ത് വന്നിരിക്കുന്നത്. തലസ്ഥാനത്തെ കാർബൺ ന്യൂട്രൽ നഗരമാക്കണം എന്നതാണ് ഇടതുപക്ഷ നയമെന്നും, അത് നടപ്പാക്കാനുള്ള പദ്ധതികളുമായി നഗരസഭ മുന്നോട്ട് പോകുമെന്നും ഫേസ്ബുക് പോസ്റ്റിലൂടെ മേയർ വ്യക്തമാക്കുന്നു. ഇലക്ട്രിക് ബസ് വിജയകരമെന്നും തലസ്ഥാന ജനത ഇരു കയ്യും നീട്ടി സ്വീകരിച്ചെന്നും പുതുതായി 20 ബസുകളും 2 ഇലക്ട്രിക് ഡബിൾ ഡെക്കർ വാങ്ങാനുള്ള നടപടികൾ പൂർത്തിയായെന്നും മേയർ തന്റെ ഫേസ് ബുക്ക് പോസ്റ്റിലൂടെ വിശദീകരിക്കുന്നു.

മേയറുടെ ഫേസ്ബുക്ക് കുറിപ്പ് പൂർണരൂപത്തിൽ ഇങ്ങനെ:

കാർബൺ ന്യൂട്രൽ നഗരം എന്ന നയപരിപാടിയുടെ ഭാഗമായി നിലവിൽ ആഗോളതാപനത്തിന്റെയും കാലാവസ്ഥ വ്യതിയാനത്തിന്റെയും ആഘാതം നിയന്ത്രിക്കാൻ വിവിധ നടപടികൾ നഗരസഭ നടപ്പാക്കിവരുന്നുണ്ട്. സോളാർ പദ്ധതികൾ, പ്ലാസ്റ്റിക് മാലിന്യസംസ്‌കരണം, ഗതാഗതം ഉൾപ്പെടെയുള്ള മേഖലകളിൽ കാർബൺ ന്യൂട്രൽ നയം നടപ്പാക്കി വരികയാണ്.

ഇതിന്റെ ഭാഗമായി ആദ്യ ഘട്ടമെന്ന നിലയിൽ നഗരസഭ 60 ഇലട്രിക് ബസ്സുകൾ നഗരത്തിൽ സർവീസിനായി #KSRTC ക്ക് വാങ്ങി നൽകി. ജനങ്ങൾ ഇരുകയ്യും നീട്ടി സ്വീകരിച്ച ഈ സേവനം വിജയകരമായി തുടരുകയാണ്. രണ്ടാം ഘട്ടമെന്ന നിലയിൽ 20 ഇലട്രിക് ബസ്സുകളും, നഗരത്തിലെ വിനോദസഞ്ചാര മേഖലയ്ക്ക് ഊന്നൽ നൽകുന്നതിന്റെ ഭാഗമായി 2 ഇലക്ട്രിക് ഡബിൾ ഡെക്കർ ബസുകളും പർച്ചേസ് നടപടിക്രമങ്ങൾ പൂർത്തീകരിച്ച് ഉദ്ഘാടന സജ്ജമായിട്ടുണ്ട്.

തിരുവനന്തപുരം നഗരസഭയും World Resource Institute India (WRII) Mumbai യും സംയുക്തമായി നടപ്പാക്കുന്ന net zero carbon and resilient building എന്ന പദ്ധതി നഗര പരിധിയിലുള്ള പ്രദേശങ്ങളിൽ വിവിധ Stake holder മാരെ ഉൾപ്പെടുത്തി നടപ്പിലാക്കുവാൻ തീരുമാനിച്ചു. ആഗോള താപനത്തിനെ സ്വാധീനിക്കുന്ന കെട്ടിടങ്ങൾ, ഗതാഗതം, വ്യവസായം, ഊർജ്ജം, കൃഷി, വനം എന്നിങ്ങനെ വിവിധ മേഖലകൾ ഉണ്ട്.

ഇവയിൽ കെട്ടിട നിർമ്മാണ മേഖലയിലാണ് green house gas (40%) ഏറ്റവും കൂടുതലായി പുറപ്പെടുവിക്കുന്നത്എന്നാണ് പഠനങ്ങൾ പറയുന്നത്. ആയതിനാൽ കെട്ടിട നിർമ്മാണ മേഖലയിൽ green house gas പുറന്തള്ളുന്നത് ഏതൊക്കെ രീതിയിൽ ഗണ്യമായി കുറയ്ക്കാൻ സാധിക്കുമെന്നുള്ളതാണ് net zero carbon and resilient building – City Action Plan വഴി ലക്ഷ്യം വയ്ക്കുന്നത്. ഇത്തരമൊരു പഠനം നടത്തി കർമ്മ പദ്ധതി നടപ്പിലാക്കുന്ന സംസ്ഥാനത്തെ ആദ്യ തദ്ദേശസ്വയംഭരണ സ്ഥാപനമാണ് തിരുവനന്തപുരം നഗരസഭ.

തലസ്ഥാന നഗരത്തെ കാർബൺ ന്യുട്രൽ നഗരമാക്കണം എന്നത് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ നയമാണ്. അത് നടപ്പാക്കാൻ ആവശ്യമായ ചർച്ചകളും തീരുമാനങ്ങളും പദ്ധതികളുമായി നഗരസഭ ഭരണസമിതി മുന്നോട്ട് പോകും. നമ്മുടെ നഗരത്തെ കാർബൺ ന്യൂട്രൽ ആക്കാനുള്ള പദ്ധതികളെ വിജയിപ്പിക്കാൻ നമുക്ക് ഒരുമിച്ച് മുന്നോട്ട് പോകാം. ഫേസ് ബുക്ക് പോസ്റ്റിൽ മേയർ പറയുന്നു.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...