തിരുവനന്തപുരം . പിണറായി സർക്കാരിന്റെ വേട്ടയാടലിനെ തുടർന്ന് അറസ്റ്റ് ചെയ്യപ്പെട്ട യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യം ലഭിച്ചു. പോലീസ് ചാർജ് ചെയ്ത എല്ലാ കേസുകളി ലും ജാമ്യം കിട്ടിയതോടെ രാഹുൽ ബുധനാഴ്ച തന്നെ ജയിൽ മോചിതനാകും. തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയാണ് ഉപാധികളോടെ രാഹുലിന് ജാമ്യം അനുവദിച്ചത്.
സെക്രട്ടേറിയറ്റ് മാർച്ചുമായി ബന്ധപ്പെട്ട പ്രധാന കേസിലും ഡിജിപി ഓഫീസ് മാർച്ചിലെടുത്ത കേസിലും കോടതി ജാമ്യം അനുവദിച്ച തോടെയാണ് രാഹുൽ ജയിൽ മോചിതനാവുന്നത്. സെക്രട്ടേറിയറ്റ് മാർച്ചുമായി ബന്ധപ്പെട്ട രണ്ടു കേസുകളിൽ കഴിഞ്ഞ ദിവസം രാഹുലിന് ജാമ്യം കിട്ടിയിരുന്നു. രാഷ്ട്രീയ വേട്ടയാടലിന്റെ ഭാഗമായി കഴിഞ്ഞ 9 ദിവസങ്ങളായി ജയിലിൽ കഴിയേണ്ടിവന്ന രാഹുൽ കൂടുതൽ വീര്യത്തോടെ രാഷ്ട്രീയ രംഗത്ത് തിരിച്ച് എത്തുകയാണ്.