Connect with us

Hi, what are you looking for?

India

ബഹിരാകാശത്തും വൈദ്യുതി ഉൽപ്പാദിപ്പിച്ച് ചരിത്ര നേട്ടം കുറിച്ച് ഐഎസ്ആര്‍ഒ

ബഹിരാകാശത്തും വൈദ്യുതി ഉത്പാദിപ്പിച്ച് ചരിത്ര നേട്ടം കുറിച്ച് ഐഎസ്ആര്‍ഒ. ബഹിരാകാശത്തും വൈദ്യുതി ഉത്പാദിപ്പിക്കുന്ന പരീക്ഷണത്തിൽ വിജയം കുറിച്ച് ചരിത്ര നേട്ടം കൈവരിച്ചിരി ക്കുകയാണ് ഐഎസ്ആര്‍ഒ. ഫ്യുവല്‍ സെല്‍ പവര്‍ സിസ്റ്റം പരീക്ഷണമാണ് വിജയം കണ്ടിരിക്കുന്നത്. 180 വാള്‍ട്ട് വൈദ്യുതിയാണ് 350 കിലോമീറ്റര്‍ ഉയരത്തില്‍ ഫ്യുവല്‍ സെല്‍ ഉത്പാദിപ്പിച്ചിരിക്കുന്നത്.

ഹൈഡ്രജനും ഓക്സിജനും ഉപയോഗിച്ചാണ് വൈദ്യുതി ഉത്പാദിപ്പിക്കുന്നത്. ഫ്യുവല്‍ സെല്‍ വൈദ്യുതി ഉത്പാദിപ്പിക്കുമ്പോള്‍ ജലം മാത്രമാണ് പുറംതള്ളുന്നതെന്നും മറ്റ് വാതകങ്ങളൊന്നും പുറംതള്ളുന്നില്ലെന്നും ഐഎസ്ആര്‍ഒ വ്യക്തമാക്കി.ഐഎസ്ആര്‍ഒയുടെ വിക്രം സാരാഭായ് സ്പേസ് സെന്റര്‍ ആണ് ഫ്യുവല്‍ സെല്‍ നിര്‍മിച്ചിരിക്കുന്നത്.

ഐഎസ്ആര്‍ഒ പുതുവര്‍ഷ ദിനത്തിലാണ് പിഎസ്എല്‍വി സി 58 എക്‌സ്‌പോസാറ്റ് റോക്കറ്റ് വിക്ഷേപിക്കുന്നത്. റോക്കറ്റിന്റെ അവസാന ഭാഗത്ത് തയ്യാറാക്കിയിരുന്ന പിഒഇഎം എന്ന മൊഡ്യൂളില്‍ പത്ത് ഉപഗ്രഹങ്ങളും ഉണ്ടായിരുന്നു. ഇവയില്‍ വിഎസ്എസ്സി നിര്‍മ്മിച്ച രണ്ട് ഉപഗ്രഹങ്ങളില്‍ ഒന്നായ എഫ്‌സിപിഎസ് ആണ് ഇപ്പോള്‍ ഈ നേട്ടം കൊയ്തിരിക്കുന്നത്. ഐഎസ്ആര്‍ഒ അറിയിച്ചു.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...