Connect with us

Hi, what are you looking for?

Crime,

രണ്ട് മുന്‍ എംഎല്‍എമാരുടെ വീടുകളില്‍ നടത്തിയ റെയ്‌ഡിൽ ഇഡി 5 കോടി രൂപയും 100 കുപ്പി മദ്യവും 300ഓളം തോക്കുകളും പിടികൂടി

പഞ്ചാബിലെയും ഹരിയാനയിലും രണ്ട് മുന്‍ എംഎല്‍എമാരുടെ വീടുകളില്‍ നടത്തിയ പരിശോധനയിൽ ഇഡി തോക്കുകളും മദ്യവും പണവും പിടിച്ചെടുത്തു. ഇഡി നടത്തിയ റെയിഡിൽ 5 കോടി രൂപയും 100 കുപ്പി മദ്യവും 300ഓളം തോക്കുകളും ആണ് കണ്ടെത്തിയിട്ടുള്ളത്. അഞ്ച് കിലോയോളം തൂക്കം വരുന്ന 3 സ്വര്‍ണ ബിസ്‌കറ്റുകളും പിടിച്ചെടുത്തിട്ടുണ്ട്.

ഇന്ത്യന്‍ നാഷണല്‍ ലോക്ദള്‍ എംഎല്‍എ ദില്‍ബാദ് സിംഗ്, മുന്‍ കോണ്‍ഗ്രസ് എംഎല്‍എ സുരേന്ദര്‍ പന്‍വാറും കൂട്ടാളികളും ചേര്‍ന്ന് അനധികൃത ഖനനം നടത്തിയെന്ന കേസില്‍ ആണ് ഇ ഡി റെയ്ഡ് നടത്തുന്നത്.. യമുനാ നഗറില്‍ നിന്നുള്ള മുന്‍ എംഎല്‍എയാണ് ദില്‍ബാദ് സിംഗ്. സുരേന്ദര്‍ പന്‍വാര്‍ സോനിപട്ടിലെ കോണ്‍ഗ്രസ് എം എൽ എ ആയിരുന്നു.

ദേശീയ ഹരിത ട്രൈബ്യൂണല്‍ ഖനനം നിരോധിച്ചതിന് ശേഷം യമുനാ നഗറിലും പരിസര ജില്ലകളിലും ഖനനം നടത്തിയെന്ന് ആരോപിച്ച് ഹരിയാന പൊലീസ് ഒന്നിലധികം കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതിന് പിറകെയാണ് ഇഡി കള്ളപ്പണം വെളുപ്പിക്കല്‍ കേസ് ഫയല്‍ ചെയ്യുന്നത്. വ്യാഴാഴ്ച ഇതുമായി ബന്ധപ്പെട്ട് 20 കേന്ദ്രങ്ങളില്‍ ആണ് ഇഡി റെയ്ഡ് നടത്തിയത്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...