Connect with us

Hi, what are you looking for?

Kerala

ഡ്രൈവിംഗ് ടെസ്റ്റ് ജയിച്ചാൽ മാത്രം ലൈസൻസ്, ഗതാഗത വകുപ്പിൽ അടിമുടി അഴിച്ചുപണി, KSRTC യെ കുളിപ്പിച്ച് സുന്ദര കുട്ടപ്പനാക്കാനൊരുങ്ങി മന്ത്രി കെ ബി ഗണേഷ് കുമാർ

ഗതാഗത വകുപ്പിൽ പുതിയ പദ്ധതികളും പരിഷ്കാരങ്ങളും നടപ്പിലാക്കി മന്ത്രി ഗണേഷ് കുമാർ. സംസ്ഥാനത്ത് നഷ്ടത്തിലോടുന്ന കെഎസ്ആർടിസി സർവീസുകൾ നിർത്തലാക്കുമെന്നും അതിൽ ജനപ്രതിനിധികൾക്ക് വിഷമം വേണ്ട എന്നും മന്ത്രി കൂട്ടിച്ചേർത്തു. ബസ് നഷ്ടത്തിലോടുന്നത് അതിന്റെ സമയ ക്രമത്തിൻന്റെ പ്രശ്നം ആണെങ്കിൽ അത് പരിഹരിക്കും. ഉൾനാട്ടിലേക്ക് സർവീസ് നടത്തുന്ന ബസുകളും, ട്രൈബൽ കോളനികളിലെ ബസുകളും നിർത്തില്ല. ഒരു വണ്ടികളും എത്താത്ത സ്ഥലനങ്ങളിൽ ഗതാഗത സൗകര്യങ്ങൾ എത്തിക്കുകയെന്നുള്ളതാണ് പ്രാഥമിക തീരുമാനം.

കേരളത്തിലെ ട്രാൻസ്‌പോർട് സിസ്റ്റത്തിന് ഇന്ത്യയിലില്ലാത്ത പുതിയ പരിഷ്‌കാരം ആണ് കൊണ്ടുവരുന്നതെന്നും ഒരാഴ്ചക്കുള്ളിൽ മുഖ്യമന്ത്രിയെ കാണുമെന്നും മുഖ്യമന്ത്രി അനുവാദം തന്നാൽ ഇന്ത്യയിലെ ചരിത്രത്തിൽ ആദ്യമായിട്ടുള്ള പബ്ലിക് ട്രാൻസ്‌പോർട് സംവിധാനം കേരളത്തിൽ കൊണ്ട് വരുമെന്നും ഗണേഷ് കുമാർ പറഞ്ഞു. ലൈസൻസ് ടെസ്റ്റ് നടപടികൾ കർശനമാക്കും. കേരളത്തിലെ ലൈസൻസിന് ഇനി മുതൽ അന്തസ്സ് ഉണ്ടാകും – മന്ത്രി അറിയിച്ചു. ഇനി അത്രപെട്ടൊന്നൊന്നും ലെെസൻസ് ലഭിക്കാൻ വഴിയില്ലാത്ത വിധത്തിൽ നിയമങ്ങൾ കർക്കശമാക്കാനൊരുങ്ങുകയാണ്.

എന്തെങ്കിലും കാണിച്ചു കൂട്ടി ലൈസൻസ് സ്വന്തമാക്കാം എന്ന ആഗ്രഹം ഇനി നടക്കില്ലെന്നാണ് ഗണേഷ് കുമാർ പറയുന്നത്. നിയമങ്ങൾ കർശനമാവുകയാണെന്നും ഈ ആഴ്ച മുതൽ അവ പ്രാബല്യത്തിലാകുമെന്നും അദ്ദേഹം വ്യക്തമാക്കി. ഈ ആഴ്ച മുതൽ ഡ്രെെവിംഗ് ടെസ്റ്റ് കർശനമാക്കുമ്പോൾ നിരവധി മാറ്റങ്ങളുണ്ടാകും. സംസ്ഥാനത്ത് അനുവദിക്കുന്ന ലെെസൻസുകളുടെ എണ്ണം കുറയുമെന്നുള്ളതാണ് അതിലൊരു കാര്യം. വാഹനം ശരിയായ രീതിയിലും ഗൗരവത്തിലും ഓടിക്കാൻ അറിയാവുന്നവർക്കു മാത്രമേ ഇനിമുതൽ ഡ്രെെവിംഗ് ലെെസൻസ് ലഭിക്കുകയുള്ളു. ഗണേഷ് കുമാർ പറഞ്ഞു.

ശബരിമല മകരവിളക്കിനെത്തുന്ന തീർത്ഥാടകർക്ക് ഇത്തവണ ഒരു ബുദ്ധിമുട്ടും ഉണ്ടാകില്ല. ആവശ്യത്തിന് കെഎസ്ആർടിസി ബസുകൾ ശബരിമല തീർത്ഥാടനത്തിനായി വിട്ടു നൽകും. കെ എസ് ആർ ടി സി ബസ് സ്റ്റേഷൻ വൃത്തിയാക്കൽ, സ്ത്രീകൾക്ക് സുരക്ഷിത സ്ഥാനം ഒരുക്കുന്ന സംവിധാനം, അതിന് വേണ്ടി കെ എസ് ആർ ടി സി എം ഡി യോട് സി .എസ്. ആർ ഫണ്ട് സ്വീകരിക്കാൻ ഇൻകം ടാക്സ് ഡിപ്പാർട്മെന്റിന്റെ അനുവാദം വാങ്ങിയിരുന്നു.

അതിനുള്ള അപേക്ഷ കൊടുക്കാൻ എം ഡി യോട് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. അതേസമയം, കെഎസ്ആർടിസിയുടെ ചെലവ് കുറയ്ക്കാൻ ശ്രമിക്കുമെന്ന് മന്ത്രി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. വരുമാനം വർദ്ധിപ്പിച്ചത് കൊണ്ട് മാത്രം കാര്യമില്ല, അതിനോടൊപ്പം ചെലവ് കൂടിയാൽ കുഴപ്പത്തിലാ കുമെന്നും മുറുക്കാൻ കടയിലെ സാമ്പത്തിക ശാസ്ത്രം മാറ്റുമെന്നും ​ഗണേഷ് കുമാർ വ്യക്തമാക്കി. ഗതാഗത വകുപ്പിലെ ആകെ അടിമുടി മാറ്റിയെടുക്കാൻ തയ്യാറടുക്കയാണ് മന്ത്രി കെ ബി ഗണേഷ് കുമാർ.

https://youtu.be/83FpvV1fECE?si=ixa-bLSCLQwu8sfQ

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...