Connect with us

Hi, what are you looking for?

Kerala

പിണറായിയുടെ പോക്ക് ശരിയല്ല, കേന്ദ്രം ഇടയുന്നു, പിണറായിയെ വെട്ടി ഗോവിന്ദനെ മുഖ്യമന്ത്രിയാക്കുമോ?

നവകേരള ജനസദസ് സമാപനത്തിലേക്ക് നീങ്ങുമ്പോൾ സിപിഎമ്മിൽ അടി മുറുകി. പാർട്ടി സെക്രട്ടറി എം വി ഗോവിന്ദനും മന്ത്രി വാസവനും തമ്മിലാണ് വ്യക്തിപൂജയുടെ പേരിലുള്ള ഏറ്റുമുട്ടൽ. ഇതോടെ സിപിഎം കേന്ദ്ര നേതൃത്വത്തിലും പിണറായിക്കെതിരെ അമർഷം പുകയുകയാണ്. പാർട്ടി സെക്രട്ടറി എംവി ഗോവിന്ദന്റെ പ്രസ്താവനയ്ക്ക് പിന്നിൽ കേന്ദ്ര നേതൃത്വത്തിന്റെ സ്വാധീനം ആണെന്നാണ് വിലയിരുത്തൽ. നവ കേരളസദസ് പിണറായിയുടെ ഭക്തജനസദസ് ആയിരുന്നുവെന്ന ആക്ഷേപം സീതാറാംയച്ചൂരി ഉൾപ്പെടെയുള്ള നേതാക്കൾക്കുണ്ടെന്ന റിപോർട്ടുകൾ ആണ് പുറത്ത് വരുന്നത്.

പിണറായി വിജയൻ ദൈവത്തിന്റെ വരദാനമാണെന്ന മന്ത്രി വിഎൻ വാസവന്റെ പരാമർശമാണ് വിവാദമായത്. ഇതിൽ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ എത്തിയത് കേന്ദ്രനേതൃത്വത്തിന്റെ നിർദ്ദേശാനുസരണമാണ്. വാസവന്റെ പ്രസ്താവന അദ്ദേഹത്തോട് തന്നെ ചോദിക്കണം. വ്യക്തിപൂജ പാർട്ടിക്കില്ല. അതാണ് പാർട്ടിയുടെ നിലപാടെന്നും എംവി ഗോവിന്ദൻ കണ്ണൂരിൽ പറഞ്ഞു.

നെഹ്‌റു ഒരിക്കൽ അമ്പലം പണിയാൻ പോകുന്നു എന്ന് പറഞ്ഞു. എല്ലാവരും അത്ഭുതപ്പെട്ടു. എന്നാൽ നെഹ്‌റു ഉദേശിച്ചത്‌ പൊതുമേഖല സ്ഥാപനങ്ങൾ ആയിരുന്നു. അതുപോലെയാകാം ഇതുമെന്നും എംവി ഗോവിന്ദൻ കൂട്ടിച്ചേർത്തു. അതേസമയം, പരാമർശത്തിൽ വിശദീകരണവുമായി മന്ത്രി വിഎൻ വാസവൻ രംഗത്തെത്തി. ക്രിസോസ്റ്റം തിരുമേനിയെ ഉദ്ധരിച്ചു പറഞ്ഞതാണ്. അദ്ദേഹം പറഞ്ഞുവെന്നു ഡോക്ടർമാർ പറയുന്ന വാർത്ത പത്രങ്ങളിൽ മുൻപ് വന്നതാണ്.

സാംസ്‌കാരിക കേരളം പിണറായി വിജയനെ അങ്ങനെ ഓർമിക്കുന്നുവെന്നു ചൂണ്ടികാണിച്ചതാണെന്നും വിഎൻ വാസവൻ പറഞ്ഞു. കഴിഞ്ഞ ദിവസമാണ് പിണറായിയെ പുകഴ്ത്തി വിഎൻ വാസവൻ ഇങ്ങനെ പറഞ്ഞത്. ഇതിനെതിരെ വിമർശനം ഉയർന്നതിന് പിന്നാലെയാണ് വിശദീകരണവുമായി വാസവൻ രംഗത്തെത്തിയിരിക്കുന്നത്. ഇതോടെ എല്ലാ അർത്ഥത്തിലും നവകേരള സദസ് പിണറായിക്ക് പാരയായി മാറിയിരിക്കുകയാണ്.

നവ കേരള സദസിനിടയിൽ കോൺഗ്രസ് പ്രവർത്തകരെ വ്യാപകമായി മർദ്ദിച്ചതിൽ കോൺഗ്രസിന്റെ ദേശീയ നേതാക്കൾ യച്ചൂരിയെ അമർഷം അറിയിച്ചിരുന്നു. മുഖ്യമന്ത്രിയെ ചില പ്രവർത്തകർ ദൈവത്തെ പോലെ കണ്ടു എന്നാണ് സീതാറാം യച്ചൂരിക്ക് കിട്ടിയിരിക്കുന്ന റിപ്പോർട്ട്. ജനാധിപത്യപരമായി സമരം ചെയ്ത കോൺഗ്രസ് പ്രവർത്തകരെ മുഖ്യമന്ത്രിയുടെ അനുചരൻമാർ മർദ്ദിച്ചത് കോൺഗ്രസ് നേതൃത്വം വളരെ ഗൗരവമായാണ് എടുത്തിരിക്കുന്നത് ഇത്തരം നടപടികൾ ജനാധിപത്യ കേരളത്തിൽ ഉചിതമല്ലെന്നും അവർ സിപിഎമ്മിന്റെ ദേശീയ നേതാക്കളെ അറിയിച്ചിട്ടുണ്ട് ഒരു കാലഘട്ടത്തിലും നടക്കാത്ത മർദ്ദന മുറയാണ് മുഖ്യമന്ത്രിയുടെ ആശീർവാദത്തോടുകൂടി കേരളത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ നടന്നത്.

ഇതിനെ രക്ഷാപ്രവർത്തനം എന്ന് വിശേഷിപ്പിച്ച മുഖ്യമന്ത്രിയുടെ നടപടിയെ നിശിതമായ ഭാഷയിലാണ് സിപിഎമ്മിന്റെ ദേശീയ നേതൃത്വം വിശേഷിപ്പിക്കുന്നത്. മുഖ്യമന്ത്രി തൻറെ അധികാര സ്ഥാനത്തിൽ മതി മറന്ന് ജീവിക്കുകയാണെന്ന് ചില മുതിർന്ന സിപിഎം നേതാക്കൾ പറയുന്നു. ഇത്തരത്തിൽ മതിമറന്ന് ജീവിച്ചപ്പോഴാണ് ബംഗാളിൽ ഭരണം നഷ്ടമായത്. ഇതേ സാഹചര്യം കേരളത്തിന് വരുമെന്ന് ദേശീയ നേതാക്കൾ പറയുന്നു. അനുചരൻമാരാടൊപ്പം നായാട്ടിനിറങ്ങിയ മഹാരാജാവിന്റെ അവസ്ഥയിലാണ് മുഖ്യമന്ത്രിയെന്നും സി പി എം ദേശീയ നേതാക്കൾ പറയുന്നു. ജനങ്ങൾക്ക് മുന്നിൽ വിനീത വിധേയരാകേണ്ടവർ അധികാരത്തിൽ മതിമറക്കുന്നത് ശരിയല്ലെന്നാണ് സി പി എം നേതാക്കൾ പറയുന്നത്.

വാസവന്റെ പ്രസ്താവനയെ സി പി എം കണ്ടത് വ്യക്തിപൂജയുടെ വികൃത മുഖമായാണ്. ഇത്തരം പ്രസ്താവനകൾ ആവർത്തിക്കരുത് എന്ന് ദേശീയ നേതൃത്വം സംസ്ഥാന നേതൃത്വത്തിന് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് വിവരം. പിണറായി വിജയൻ കൂടി പങ്കെടുക്കുന്ന സെക്രട്ടറിയേറ്റ് യോഗത്തിൽ ഇകാര്യം തുറന്നു പറയാനാണ് തീരുമാനം. മുമ്പ് ചില പ്രമുഖ നേതാക്കൾ വ്യക്തി പൂജയുടെ പേരിൽ പുറത്തായിട്ടുണ്ട്. ബാംഗ്ലൂരിലെ ചില പി. ആർ. കമ്പനികൾ മുഖ്യമന്ത്രി പിണറായി വിജയന് ചാർത്തി നൽകിയതായി ആരോപിക്കുന്ന ഇമേജ് കേരളത്തിൽ പിണറായിയുടെ യുഗം അവസാനിപ്പിക്കുമോ എന്ന ആശങ്കയിലാണ് സി പി എം. മുമ്പ് മുഖ്യമന്ത്രിയുടെ ക്യാപ്റ്റൻ വിളി വ്യക്തി പൂജയുടെ ഉദാഹരണമായി വ്യാഖ്യാനിക്കപെട്ടിരുന്നു.

ക്യാപ്റ്റൻ വിളിയുടെ പേരിൽ പി.ജയരാജൻ ആർമി എന്ന പി.ജെ. ആർമി മുഖ്യമന്ത്രി പിണറായി വിജയനെ പഞ്ഞിക്കിട്ടു.മുഖ്യമന്ത്രിയെ ക്യാപ്റ്റൻ എന്ന് വിശേഷിപ്പിച്ചുകൊണ്ടുള്ള പ്രചാരണങ്ങൾ തർക്കങ്ങൾക്കും വിമർശനങ്ങൾക്കും ഇടയാക്കുന്ന സാഹചര്യത്തിൽ പരോക്ഷ വിമർശനവുമായി സിപിഎം നേതാവ് പി. ജയരാജൻ രംഗത്തെത്തിയത് തീർത്തും അപ്രതീക്ഷിതമായിട്ടാണ്. പാർട്ടിയാണ് ക്യാപ്റ്റനെന്നും വലതുപക്ഷവും മാധ്യമങ്ങളും മുഖ്യമന്ത്രിക്ക് കിട്ടുന്ന ജനപിന്തുണയിൽ വല്ലാതെ അസ്വസ്ഥരായിട്ട് കാര്യമില്ലെന്നും അദ്ദേഹം അന്ന് ഫെയ്സ് ബുക്കിൽ കുറിച്ചു. ഇതിൽ പാർട്ടിയാണ് ക്യാപ്റ്റൻ എന്ന് പി.ജെ. വെറുതെ പറഞ്ഞതല്ല. അതിൽ ഒരുപാട് അർത്ഥങ്ങളുണ്ട്.വലതുപക്ഷം മുഖ്യമന്ത്രിയെ വഴി തെറ്റിക്കും എന്ന ആരോപണത്തിലും ഒരുപാട് അർത്ഥങ്ങളുണ്ട്.

കമ്യൂണിസ്റ്റുകാർക്ക് ജനങ്ങൾക്കിടയിൽ വർദ്ധിച്ചു വരുന്ന ജനപ്രിയതയിൽ പലരും അസ്വസ്ഥരാണെന്ന് പി.ജെ. പറയുന്നതും പിണറായിയെ ഉദ്ദേശിച്ച് തന്നെയാണ് . ജനപക്ഷ രാഷ്ട്രീയവും ജനക്ഷേമ രാഷ്ട്രീയവും ഉയർത്തിപ്പിടിക്കുന്നവർ ഇടതുപക്ഷമാണ്. ജനങ്ങളോട് ചേർന്നു നിൽക്കുമ്പോൾ, അവർ സ്നേഹഹസൂചകമായി പല തരത്തിലും ഇഷ്ടം പ്രകടിപ്പിക്കും. ചിലർ പാട്ടെഴുതി ഇഷ്ടം പ്രകടിപ്പിക്കും, ചിലർ ഫോട്ടോ വെച്ച് ഇഷ്ടം പ്രകടിപ്പിക്കും, ചിലർ ടാറ്റു ചെയ്തു ഇഷ്ടം പ്രകടിപ്പിക്കും.എന്നാൽ, കമ്യൂണിസ്റ്റുകാർ വ്യക്തിപൂജയിൽ അഭിരമിക്കുന്നവരല്ല എന്നും പി ജയരാജൻ ഫെയ്സ്ബുക്കിൽ കുറിച്ചു. ഇതിൽ പാട്ട് ചെയ്താണ് ചിലർ ജയരാജനോട് ഇഷ്ടം പ്രകടിപ്പിച്ചത്.

എന്നാൽ നവകേരള സദസ് പോലുള്ള പരിപാടികൾ ആസൂത്രണം ചെയ്തത് തന്നെ മുഖ്യമന്ത്രിയുടെ ഇമേജ് വർധിപ്പിക്കാനാണ്. കാസർകോട് മുതൽ തിരുവനന്തപുരം വരെ നിറഞ്ഞത് മുഖ്യമന്ത്രിയുടെ മാത്രം ഫ്ലക്സ് ബോർഡുകൾ ആണ്. വ്യക്തിപൂജയുടെ കാര്യത്തിൽ നവ കേരള സദസ്സ് എല്ലാ സീമകളും ലഭിച്ചു. ഇക്കാര്യം സി പി എം ദേശീയ നേതൃത്വം ഗൗരവമായാണ് എടുത്തിരിക്കുന്നത്. മലയാളികളായ ദേശീയ നേതാക്കൾ സംസ്ഥാനത്ത് നടക്കുന്നകൃത്യമായ വിവരങ്ങൾ യച്ചൂരിയെ അറിയിച്ചിട്ടുണ്ട്. യച്ചൂരിയാകട്ടെ തീർത്തും നിസഹായനാണ്.

അദ്ദേഹത്തിന് പിണറായിയെ എതിർക്കാൻ ധൈര്യം പോരാ. കേരളത്തിലാണ് സി പി എമ്മിന്റെ ഫണ്ട് പിറന്നുവീഴുന്നത്. ദേശീയ നേതൃത്വത്തിന് കേരളത്തിലെ ഭരണം പോയാൽ എന്ത് ചെയ്യും എന്നതിന് ഒരു രൂപവുമില്ല. ഏതു വിധേനയും ഭരണം നിലനിർത്താനാണ് അവർ ശ്രമിക്കുന്നത്. അതിന് പിണറായി വിജയനെ തയർക്കണം. പിണറായിക്ക് പകരം ദേശീയ നേത്യത്വത്തിന്റെ മനസിലുള്ളത് എം.വി.ഗോവിന്ദനാണ്. ഗോവിന്ദൻ മാഷിന് ഇതിൽ വിരോധമില്ല താനും കോടിയേരി ബാലകൃഷ്ണന്‍ ഒഴിഞ്ഞപ്പോള്‍ പാര്‍ട്ടിയുടെ അമരത്ത് രണ്ടാം പിണറായി സര്‍ക്കാരിലെ രണ്ടാമനെ സംസ്ഥാന സെക്രട്ടറിസ്ഥാനത്ത് നിയോഗിക്കാന്‍ കേന്ദ്രനേതൃത്വത്തിനും രണ്ടാമതൊന്ന് ആലോചിക്കേണ്ടിവന്നില്ല. എന്നിട്ടും പിണറായിയെ വിട്ട് തന്റെ കൈയിൽ പാർട്ടി നിൽക്കാത്തതിൽ ഗോവിന്ദൻ വേദനയുണ്ട്.

സകലതിനും മുകളിലാണ് പാർട്ടി എന്ന് തീർത്തും വിശ്വസിക്കുന്നയാളാണ് എം.വി. ഗോവിന്ദൻ. പിണറായി ഇല്ലാതാക്കിയ പാർട്ടിയെ തിരിച്ചുപിടിക്കാനാണ് സെക്രട്ടറി ശ്രമിക്കുന്നത്. ഇത് എത്രത്തോളം പ്രായോഗികമാകുമെന്നാണ് മാത്രം കണ്ടാൽ മതി.എന്നാൽ മാഷ് ഒരു സ്റ്റാമ്പ് ആകുമെന്നാണ് പിണറായി പ്രതീക്ഷിച്ചത്.എന്നാൽ സംഭവിച്ചത് അതല്ല. അതിൽ പിണറായിക്ക് വിഷമമുണ്ട്. വ്യക്തിപൂജയുടെ പേരിൽ പിണറായിക്ക് പണി കിട്ടിയാൽ ഗോവിന്ദൻ നിലവിളക്ക് പോലെ കത്തിക്കയറും .

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...