മഹാരാഷ്ട്രയിലെ നാഗ്പൂരില്‍ ബജാര്‍ഗാവ് ഏരിയയില്‍ സ്ഥിതി ചെയ്യുന്ന സോളാര്‍ ഇന്‍ഡസ്ട്രീസ് ഇന്ത്യ ലിമിറ്റഡിൽ നടന്ന സ്ഫോടനത്തില്‍ ഒമ്പത് പേര് മരിച്ചു. സംഭവത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റതായും ചിലരുടെ നില ഗുരുതരമാണെന്നും റിപ്പോര്‍ട്ടുണ്ട്. രാവിലെ 9.30ന് കല്‍ക്കരി സ്ഫോടനത്തിനായി സ്ഫോടകവസ്തുക്കള്‍ പാക്ക് ചെയ്യുന്നതിനിടെയിലായിരുന്നു സംഭവം ഉണ്ടാവുന്നത്.
രാജ്യത്തിന്റെ പ്രതിരോധ വകുപ്പിന് ആവശ്യമായ സ്ഫോടകവസ്തുക്കളുടെയും മറ്റ് പ്രതിരോധ ഉപകരണങ്ങളുടെയും വിതരണം കൈകാര്യം ചെയ്യുന്ന കമ്പനിയിലാണ് സ്ഫോടനമുണ്ടായിരിക്കുന്നത്. പൊട്ടിത്തെറിയെ കുറിച്ച് വിവരം ലഭിച്ചയുടന്‍ പോലീസ് സംഘം സ്ഥലത്തെത്തിയിട്ടുണ്ട്.