Connect with us

Hi, what are you looking for?

Exclusive

കേരളത്തിൽ കോവിഡ് രോഗികൾ കൂടുന്നു, നവകേരളയുടെ പേരിൽ കണക്കുകൾ മൂടിവെച്ച് പിണറായി സർക്കാർ, ജെഎൻവൺ കോവിഡ് വകഭേദം സംസ്ഥാനത്തും കണ്ടെത്തി

പകർച്ചപ്പനികൾക്കൊപ്പം കേരളത്തിൽ കോവിഡ് ബാധിതരുടെ എണ്ണവും ഉയരുന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. രാജ്യത്ത് ഏറ്റവും കൂടുതൽ കോവിഡ് ബാധിതർ ഉള്ളത് കേരളത്തിലെന്നാണ് റിപ്പോർട്ട്. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം സംസ്ഥാനത്ത് ബുധനാഴ്ച ചികിത്സയിലുള്ളത് 949 പേരായിരുന്നു. പ്രതിദിന രോഗബാധിതരുടെ എണ്ണം 100നും 150നും ഇടയിലാണെന്നും റിപ്പോർട്ടിൽ പറഞ്ഞിട്ടുണ്ട്.

കഴിഞ്ഞ ഒരുമാസത്തിടെയാണ് സംസ്ഥാനത്ത് രോഗികളുടെ എണ്ണം ഇത്രയുമധികം ഉയർന്ന‌ത്. രാജ്യത്ത് ചികിത്സയിൽക്കഴിയുന്ന കോവിഡ് ബാധിതരിൽ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത് കേരളത്തിലാണ് . 1091 പേരാണ് രാജ്യത്ത് ആകെ ചികിത്സയിലുള്ളത്. കേരളത്തിൽ പരിശോധനയും രോഗികളുടെ വിവരം കൈമാറുന്നതും കാര്യക്ഷമല്ലാത്തതിനാലാണ് കണക്ക് ഉയർന്നുനിൽക്കുന്നതെന്നാണ് ആരോഗ്യവകുപ്പ് അധികൃതർ പറഞ്ഞിരിക്കുന്നത്.

അമേരിക്കയിലും മറ്റും അടുത്തിടെ പടർന്ന ജെഎൻവൺ എന്ന കോവിഡ് വൈറസ് വകഭേദം സംസ്ഥാനത്തും സ്ഥിരീകരിച്ചതായി ഗവേഷകർ അറിയിച്ചിട്ടുണ്ട്. അതിവേഗം പകരുന്ന വകഭേദമായാണ് ജെഎൻവണ്ണിനെ ആ​രോ​ഗ്യ വി​ദ​ഗ്ധർ കണക്കാക്കുന്നത്. ഇന്ത്യൻ സാഴ്‌സ് കോവ്-2 ജീനോമിക്‌സ് കൺസോർഷ്യം (ഇൻസാ കോഗ്) ആണ് ഇതുസംബന്ധിച്ച ഡേറ്റ പുറത്തുവിട്ടിട്ടുള്ളത്. ബിഎ 2.86 വകഭേദത്തോട് ഏറ്റവും അടുത്തുനിൽക്കുന്നതാണ് ജെഎൻ വൺ. പകർച്ചാശേഷി കൂടുതലായതിനാൽ രോഗികളുടെ എണ്ണം ഉയരാൻ ഈ വകഭേദം കാരണമാകും. നിലവിലുള്ള വാക്സിനുകൾക്ക് ഇതിനെ പ്രതിരോധിക്കാനാവുമെന്നാണ് വിദ​ഗ്ധർ പറയുന്നത്.

കേരളത്തിലെ കോവിഡ് – പകർച്ചവ്യാധി വിവരങ്ങൾ കേന്ദ്രത്തിന് കൈമാറുന്നുണ്ടെങ്കിലും ഇത് സംസ്ഥാനത്ത് ഔദ്യോഗികമായി പ്രസിദ്ധീകരിക്കാൻ ആരോഗ്യവകുപ്പ് തയ്യാറാവുന്നില്ല എന്നത് ദുരൂഹത ഉണ്ടാക്കുകയാണ്. അതിനാൽ ആൾക്കൂട്ടങ്ങളിലെ ജാഗ്രതക്കുറവ് കോവിഡ് പകരാൻ സാഹചര്യം ഒരുക്കുന്നു. ഗുരുതര കോവിഡ് ലക്ഷണങ്ങളുമായെത്തുന്നവരെ പ്രവേശിപ്പിക്കാൻ ചില ആശുപത്രികൾ മടിക്കുന്നതായും പരാതികൾ ഉയർന്നിട്ടുണ്ട്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...