Connect with us

Hi, what are you looking for?

Crime,

പ്രസ് ക്ലബുകൾ ജപ്തിക്ക്, കയ്യിട്ടുവാരി തിന്ന മാപ്രാ നേതാക്കൾ ജയിലിലേക്ക്

ജപ്തി ഭീഷണിയിലായ കേരളത്തിലെ പ്രസ് ക്ലബുകൾക്ക് ആശ്രയം ഹൈക്കോടതി പരിഗണനയിലുള്ള മൂന്നു കേസുകളിലെ കാലതാമസം. സർക്കാർ ഫണ്ട് വെട്ടിപ്പ്, എം പി ഫണ്ട് തട്ടിപ്പ്, ദേവസ്വം ഭൂമി തട്ടിയെടുക്കൽ എന്നിങ്ങനെ മൂന്നു കേസുകളാണ് പ്രസ് ക്ലബ് ഭാരവാഹികൾ പ്രതികളായി കേരള ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്. ഇതിലെല്ലാം ക്രമക്കേടുകൾ സർക്കാർ ഏജൻസികൾ തന്നെ കണ്ടെത്തിയിട്ടുള്ളതിനാൽ വിധി വരുന്നതോടെ പ്രസ് ക്ലബ് ഭാരവാഹികൾ കൂട്ടത്തോടെ ജയിലിലാകുമെന്നു ഉറപ്പായിരിക്കുകയാണ്.

തൃശൂർ പ്രസ് ക്ലബ് ഭാരവാഹികൾ വ്യാജ രേഖ ചമച്ച് വടക്കുംനാഥ ക്ഷേത്ര വക 10 കോടി രൂപ മൂല്യമുള്ള ദേവസ്വം ഭൂമി തട്ടിയെടുത്ത കേസ് 2020 മുതൽ ഹൈക്കോടതിയിലാണ്. വ്യാജ രേഖ നൽകി വില്ലേജ് ഓഫിസറെ കബളിപ്പിച്ച് 40 വർഷത്തെ കരം ഒന്നിച്ചടച്ചു ദേവസ്വം ഭൂമി കൈക്കലാക്കിയതിനു തൃശൂർ പ്രസ് ക്ലബ് ഭാരവാഹികളായിരുന്ന എം.വി. വിനിത, കെ. പ്രഭാത് എന്നിവർക്കെതിരെ തൃശൂർ ഈസ്റ്റ് പൊലീസ് എഫ് ഐ ആർ റജിസ്റ്റർ ചെയ്തിരുന്നു. തുടർന്ന് അന്വേഷണം ക്രൈംബ്രാഞ്ചിനു കൈമാറി. ഹൈക്കോടതിയിൽ സർക്കാർ സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യാജ രേഖ ചമച്ചാണ് പ്രസ് ക്ലബ് മന്ദിരത്തിന്റെ ഭൂമി തട്ടിയെടുത്തതെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

കേസിൽ വിധി എതിരാകുമെന്ന ബോധ്യത്തിൽ വാദം കേൾക്കൽ നീട്ടിവയ്പിക്കുകയെന്ന തന്ത്രമാണ് പ്രസ് ക്ലബ് ഭാരവാഹികളുടേത്.
വിവിധ പ്രസ് ക്ലബുകൾക്കായി അനുവദിച്ച രണ്ടര കോടി രൂപയുടെ സർക്കാർ ഫണ്ട് ദുരുപയോഗിച്ചതായി കണ്ടെത്തിയ പ്രിൻസിപ്പൽ അക്കൗണ്ടന്റ് ജനറൽ (കേരള) ഓഡിറ്റ് ഇൻസ്പെക്ഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ 2021 ൽ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ബഞ്ചിന്റെ പരിഗണനയിലെത്തിയതാണ് രണ്ടാമത്തെ കേസ്. ദുർവിനിയോഗിച്ച സർക്കാർ ഫണ്ട് തിരിച്ചു പിടിക്കാനുള്ള നടപടികളുടെ ഭാഗമായി ധനകാര്യ ഇൻസ്പെക്ഷൻ വിങ്ങ് പ്രസ് ക്ലബുകളിൽ പരിശോധന നടത്തി വരികയാണെന്നാണ് കേസിൽ സർക്കാർ നൽകിയിട്ടുള്ള സത്യവാങ്ങ്മൂലം.

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട് , കണ്ണൂർ പ്രസ് ക്ലബുകൾ തിരുവനന്തപുരം കേസരി സ്മാരക ട്രസ്റ്റ്, കെയുഡബ്ല്യു ജെ ഡൽഹി ഘടകം എന്നിവിടങ്ങളായി അനുവദിച്ച രണ്ടര കോടി രൂപയാണ് ദുർവിനിയോഗിച്ചത്.
എം പി ഫണ്ടിൽ നിന്നു ചട്ടവിരുദ്ധമായി 25 ലക്ഷം രൂപ തട്ടിയെടുത്ത വയനാട് പ്രസ് ക്ലബിന്റെ കെട്ടിടം ജപ്തി ചെയ്യാനുള്ള ജില്ലാ കലക്ടറുടെ ഉത്തരവുമായി ബന്ധപ്പെട്ട കേസ് കഴിഞ്ഞ സെപ്തംബറിലാണ് ഹൈക്കോടതിയിലെത്തിയത്. തുക തിരിച്ചടക്കാൻ പല തവണ നോട്ടീസ് നൽകിയിട്ടും പല തവണ സമയം നീട്ടിക്കൊടുത്തിട്ടും തുക തിരിച്ചടക്കാത്തതിനാലാണ് ജപ്തി നോട്ടീസ് നൽകിയതെന്ന് ജില്ലാ കലക്ടർ ഹൈക്കോടതിയിൽ സത്യവാങ് മൂലം നൽകി.

തുക തിരിച്ചടവ് സംബന്ധിച്ച് ജില്ലാ കലക്ടർ പല തവണ ഹിയറിങ്ങ് വച്ചെങ്കിലും പ്രസ് ക്ലബ് ഭാരവാഹികൾ ഹാജരായില്ലെന്നും സത്യവാങ്മൂലത്തിൽ കുറ്റപ്പെടുത്തിയിട്ടുണ്ട്. ഡൽഹി കെ യുഡബ്ല്യുജെ ഭാരവാഹികളിൽ നിന്ന് പിഴ പലിശ സഹിതം 70 ലക്ഷം രൂപ തിരിച്ചു പിടിക്കാനുള്ള അന്വേഷണ റിപ്പോർട്ട് ശുപാർശ ഏപ്രിലിൽ ധനമന്ത്രി ബാലഗോപാലിനു സമർപ്പിച്ചെങ്കിലും മാധ്യമ സുഹൃത്തുക്കളെ പിണക്കാതെ റിപ്പോർട്ട് പൂഴ്ത്തി വച്ചിരിക്കുകയാണ് ധനമന്ത്രി ഇപ്പോഴും.

മിക്ക ജില്ലകളിലും പ്രസ് ക്ളബുകൾ എം പി മാരുടെ ഫണ്ടുകൾ വാങ്ങിയിട്ടുണ്ട്. ഇത്തരത്തിൽ എം പി മാരുടെ ഫണ്ടുകൾ പ്രസ് ക്ളബ് നവീകരിക്കാൻ എന്ന് പറഞ്ഞ് നൽകുന്നതും ഇത്തരം കാര്യങ്ങൾക്ക് ഉപയോഗിക്കുന്നതും നിയമ വിരുദ്ധമാണ്‌. കൂടാതെ നഗര സഭകൾ, പി ആർ ഡി, ജില്ലാ പഞ്ചായത്ത് എന്നിവയുടെ ഫണ്ടുകൾ കൈപറ്റിയ പ്രസ്ക്ലബുകളും പല ജില്ലകളിൽ ആയി ഉണ്ട്. ഇതും നിയമ വിരുദ്ധമാണ്‌. ഇത്തരത്തിൽ തുക വാങ്ങിയിട്ടു മാധ്യമ സംഘടനാ നേതാക്കളിൽ നിന്നും അവ ഇപ്പോൾ തിരികെ പിടിക്കുകയാണ്‌. തുക തിരിച്ച് കൊടുക്കാതെ ദുർവിനയോഗം നടത്തിയ കെ യു ഡബ്യ്ള്യു ജെ നേതാക്കൾ എല്ലാം മുങ്ങി കഴിഞ്ഞു. ഇതിനേ തുടർന്നാണിപ്പോൽ പ്രസ്ക്ലബുകളുടെ ഓഫീസുകൾ ജപ്തിയിലേക്ക് നീങ്ങുന്ന അവസ്ഥയി ലേക്ക് എത്തിയത്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...