Connect with us

Hi, what are you looking for?

Crime,

ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ പദ്മകുമാറിനും കുടുംബത്തിനും രണ്ട് കോടിയുടെ കടം, പല കാര്യങ്ങളും പോലീസ് മറക്കുന്നു, മറ്റാരുമില്ലെന്നു പല കുറി ആവർത്തനം

ഓയൂരിൽ ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിലെ മുഖ്യപ്രതി പദ്മകുമാറിന് രണ്ട് കോടി രൂപയുടെ കടമുണ്ടെന്ന് മൊഴി. ഒരു വർഷത്തെ ആസൂത്രണത്തിനൊടുവിലാണ് തട്ടിക്കൊണ്ടു പോകൽ നടപ്പിലാക്കിയതെന്ന് പദ്മകുമാർ പൊലീസിനോട് പറഞ്ഞു. തനിക്ക് രണ്ട് കോടി രൂപയുടെ കടമുണ്ടെന്നും, സാമ്പത്തിക ബുദ്ധിമുട്ടുകൾ അകറ്റാൻ വേണ്ടിയാണ് കുട്ടിയെ തട്ടിക്കൊണ്ടു പോയതെന്നും മോചനദ്രവ്യമായി പത്ത് ലക്ഷം രൂപ വാങ്ങിച്ചെടു ക്കാനായിരുന്നു പദ്ധതിയെന്നും ആണ് പദ്മ കുമാർ പറഞ്ഞിരിക്കുന്നത്.

കേസിൽ ഒന്നാം പ്രതിയായ ചാത്തന്നൂർ മാമ്പള്ളിക്കുന്നം കവിതാല യത്തിൽ പദ്മകുമാറിനെ കഴിഞ്ഞ ദിവസം മണിക്കൂറുകളാണ് പൊലീസ് ചോദ്യം ചെയ്യുന്നത്. ആദ്യഘട്ടത്തിൽ പരസ്പര വിരുദ്ധമായ മൊഴികൾ ആണ് പറഞ്ഞതെങ്കിലും വിശദമായ ചോദ്യം ചെയ്യലിനൊ ടുവിൽ പ്രതികൾ കുറ്റം സമ്മതിക്കുകയായിരുന്നു. കുട്ടിയെ തട്ടിക്കൊണ്ടു പോയി വിലപേശി പണം സമ്പാദിക്കാൻ ഒരു വർഷം മുൻപുതന്നെ പദ്ധതി ഇട്ടു. ഇതിനായി ഏകദേശം ഒരു വർഷം മുൻപാണ് വ്യാജ നമ്പർ പ്ലേറ്റ് നിർമിക്കുന്നത്. താനും ഭാര്യയും മകളും ചേർന്നാണ് തട്ടിക്കൊണ്ടുപോയതെന്നു മൊഴി നൽകിയ പദ്മകുമാർ മറ്റാരുടെയും സഹായം ഉണ്ടായിട്ടില്ലെന്ന് പോലീസ് പല കുറി പറഞ്ഞ കാര്യം പറഞ്ഞിട്ടുണ്ടെന്നും പോലീസ് പറയുന്നു.

കുട്ടിയിൽ നിന്നാണ് കുട്ടിയുടെ അമ്മയെ വിളിക്കാൻ വീട്ടിലെ നമ്പർ വാങ്ങുന്നത്. തൻ്റെ ഭാര്യയാണ് മോചനദ്രവ്യം ആവശ്യപ്പെട്ട് കുട്ടിയുടെ അമ്മയെ വിളിച്ചത്. കഴിഞ്ഞ ദിവസം പോലീസ് പറഞ്ഞതിൽ നിന്ന് വ്യത്യസ്തമായ കാര്യങ്ങളാണ് പദ്മ കുമാർ പറഞ്ഞതായി പോലീസ് ഇപ്പോൾ പറയുന്നത്. മ​ക​ളു​ടെ​ ​ന​ഴ്സിം​ഗ് ​പ്ര​വേ​ശ​ന​ത്തി​ന് ​ആ​റു​വ​യ​സു​കാ​രി​യു​ടെ​ ​പി​താ​വ് ​വാ​ങ്ങി​യ​ ​അ​ഞ്ച് ​ല​ക്ഷം​ ​രൂ​പ​ ​അ​ഡ്മി​ഷ​ൻ​ ​ന​ട​ക്കാ​ഞ്ഞി​ട്ടും​ ​തി​രി​ച്ചു ന​ൽ​കാ​ത്ത​തി​ന്റെ​ ​വി​രോ​ധ​ത്തി​ലാ​ണ് ​ത​ട്ടി​ക്കൊ​ണ്ടു​പോ​യ​തെ​ന്നുമായിരുന്നു ​പ​ത്മ​കു​മാ​ർ​ ​കഴിഞ്ഞ ദിവസം നൽകിയ മൊഴി. കേസിൽ മറ്റാർക്കും പങ്കില്ലെന്നും പറഞ്ഞിരുന്നു. വിശദമായി ചോദ്യം ചെയ്തതോടെയാണ് ​ഭാ​ര്യ​ ​അ​നി​ത,​ ​മ​ക​ൾ​ ​അ​നു​പ​മ​ ​എ​ന്നി​വ​ർക്കും കേസിൽ പങ്കുണ്ടെന്ന് വെളിപ്പെടുത്തുന്നത്.

അറസ്റ്റ് രേഖപ്പെടുത്തിയെങ്കിലും കുട്ടിയെ തട്ടിക്കൊണ്ടു പോകൽ കേസുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പൊലീസ് ഇനിയും എന്ത് കൊണ്ടോ പുറത്തുവിട്ടിട്ടില്ല. ഈ കുടുംബത്തിന് വലിയ സാമ്പത്തിക ബാധ്യതയുണ്ടായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. ഭീമമായ കടം ബാങ്കിലുയിരുന്നു. മാത്രമല്ല സുഹൃത്തുക്കൾക്കും പണം നൽകുവാനുണ്ടായിരുന്നു. ഓൺലൈൻ ആപ്പിൽ നിന്ന് പോലും ഈ കുടുംബം പണം കടമെടുത്തിരുന്നു. ഉടനടി ഒരു പത്തുലക്ഷം രൂപയെങ്കിലും ഇല്ലാതെ ബാങ്കിൽ നിന്നുള്ള ജപ്തി നടപടികൾ ഒഴിവാക്കാൻ കഴിയില്ലെന്ന സാഹചര്യം വന്നതോടെയാണ് പദ്മകുമാറും കുടുംബവും പുതിയ പദ്ധതികൾ ആസൂത്രണം ചെയ്തതെന്നാണ് പോലീസ് ഇപ്പോൾ പറയുന്നത്.

പലനാളുകളായി ബാങ്ക് അധികൃതർ ജപ്തിനടപടികൾക്ക് വേണ്ടി ഈ വീടുമായി ബന്ധപ്പെട്ടിരുന്നു എന്ന വിവരങ്ങളും പുറത്ത് വന്നിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഇത്തരത്തിൽ ഒരു കുറ്റകൃത്യം ചെയ്യാൻ പദ്മകുമാറും കുടുംബവും നിർബന്ധിതമാകുന്നത്. കുട്ടിയെ തട്ടിക്കൊണ്ടു പോകുവാനുള്ള ഗൂഢാലോചനയിൽ ആദ്യഘട്ടം മുതൽ ഭാര്യയും പങ്കാളിയായി എന്നാണ് പൊലീസ് പറയുന്നത്. അതേസമയം മകൾക്ക് ആദ്യഘട്ടത്തിൽ ഇക്കാര്യങ്ങളൊന്നും അറിയില്ലായിരുന്നു. എന്നാൽ പദ്ധതി നടപ്പിലാക്കുന്ന ഘട്ടത്തിലെത്തിയപ്പോൾ മകളും ഇതിനൊപ്പം കൂടി. കുട്ടിയെ തട്ടിക്കൊണ്ടു വന്ന് വീട്ടിൽ പാർപ്പിച്ചപ്പോഴും മകൾ ഒപ്പമുണ്ടായിരുന്നു. നിലവിൽ ഈ കുറ്റകൃത്യത്തെ കുറിച്ചുള്ള വ്യക്തമായ ബോധ്യം മകൾക്കും ഉണ്ടായിരുന്നു എന്നാണു പോലീസ് പറയുന്നത്.

ഓയൂരിൽ നിന്നും തട്ടിക്കൊണ്ടുപോയ ആറുവയസ്സുകാരി അഭിഗേൽ സാറയെ മാത്രമല്ല പ്രതികൾ ലക്ഷ്യം വച്ചതെന്നാണ് പോലീസ് പറയുന്നത്. കുടുംബത്തിന് വന്നുപെട്ട ഭീമമായ സാമ്പത്തിക ബാധ്യത തീർക്കുവാൻ ഏതെങ്കിലും ഒരു കുട്ടിയെ തട്ടിക്കൊണ്ടു പോയി വിലപേശി പണം സമ്പാദിക്കുക എന്നുള്ളതായിരുന്നു പ്രതികൾ ലക്ഷ്യമിട്ടത്. കുട്ടിയുടെ ജീവന് ആപത്ത് സംഭവിക്കാതിരിക്കാൻ കുട്ടിയുടെ ബന്ധുക്കൾ ഈ വിവരം പൊലീസിനെ അറിയിക്കില്ലെന്ന് അവർ വിശ്വസിച്ചു.

ഇതിൻ്റെ ഭാഗമായിട്ടായിരുന്നു കുട്ടിയെ തട്ടിക്കൊണ്ടു പോയ സമയം കുട്ടിയോടൊപ്പം ഉണ്ടായിരുന്ന സഹോദരന് ഒരു കത്ത് കൈമാറാൻ പ്രതികൾ ശ്രമം നടത്തുന്നത്. കുട്ടിയുടെ ജീവന് ആപത്തൊന്നും ഉണ്ടാകില്ലെന്നും പണം തന്നാൽ കുട്ടിയെ മടക്കി നൽകാമെന്നുമാണ് ആ കത്തിൽ പറഞ്ഞിട്ടുണ്ടായിരുന്നത്. കുട്ടിയുടെ സഹോദരൻ ആ കത്ത് വാങ്ങിയില്ല. തുടർന്നാണ് പാരിപ്പള്ളിയിൽ എത്തിയശേഷം സംഘം കുട്ടിയുടെ മാതാവിനെ വിളിക്കുന്നത്. കുട്ടിയുടെ അമ്മയെ ഫോണിൽ ബന്ധപ്പെട്ടത് പദ്മകുമാറിൻ്റെ ഭാര്യയാണെന്ന് പൊലീസ് സ്ഥിരീകരിച്ചിരിക്കുകയാണ്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...