Connect with us

Hi, what are you looking for?

Crime,

രാഷ്ട്രപതി തടഞ്ഞു വെച്ചത് ജനവിരുദ്ധ – ജനദ്രോഹ ബില്ലുകൾ, രാഷ്ട്രപതിയെ കോടതി കയറ്റാമെന്ന കുബുദ്ധിയുമായി പിണറായി

ന്യൂഡല്‍ഹി . ഭൂരിപക്ഷം ഉള്ളതിന്റെ പേരിൽ നിയമസഭ പാസാക്കിയ തീർത്തും ജനവിരുദ്ധമായ ബില്ലുകള്‍ക്ക് അനുമതി തടഞ്ഞ രാഷ്ട്രപതിയുടെ നടപടി ചോദ്യം ചെയ്ത് ചരിത്രത്തിൽ ആദ്യമായി കേരളം സുപ്രീം കോടതിയില്‍. രാഷ്ട്രപതിയുടെ സെക്രട്ടറിയെയും ഗവര്‍ണറെയും എതിര്‍കക്ഷികളാക്കിയാണ് പിണറായി സർക്കാരിന്റെ ഈ അസാധാരണ വിപ്ലവ നീക്കം. കമ്മ്യൂണസത്തിനു പ്രത്യേകിച്ച് പിണറായിസത്തിനു പിടിക്കാത്ത നിയമങ്ങളും അതുമായി ബന്ധപ്പെട്ട ചട്ടങ്ങളും അട്ടിമറിക്കുന്നതിൽ ഒക്കെ ബില്ലുകൾ കൊണ്ട് വന്നു വിപ്ലവം സൃഷ്ടിക്കാനുള്ള ഒരുക്കത്തിലാണ് പിണറായി. ഇതിനെല്ലാം വാരിയെറിയുന്നത് ജനത്തിന്റെ ഖജനാവിലെ പണം തന്നെയാണ്.

നിയമസഭ പാസാക്കിയ ഏഴു ബില്ലുകളാണ് പരിഗണനയ്ക്കായി ഗവര്‍ണര്‍ രാഷ്ട്രപതിക്കു അയച്ചിരുന്നത്. ഇതില്‍ ലോകായുക്ത ബില്ലിന് അനുമതി നല്‍കിയ രാഷ്ട്രപതി നാലു ബില്ലുകള്‍ തടഞ്ഞുവച്ചു. ഈ ബില്ലുകളില്‍ അനുമതി ലഭിച്ചിട്ടില്ലെന്നും വിത്‌ഹെല്‍ഡ് എന്ന് അറിയിച്ചതായും ഗവര്‍ണര്‍ തന്നെ വ്യക്തമാക്കുകയായിരുന്നു. മൂന്നു യൂണിവേഴ്സിറ്റി നിയമ ഭേദഗതികളും സഹകരണ ഭേദഗതി ബില്ലുമാണ് രാഷ്ട്രപതി തടഞ്ഞു വെക്കുന്നത്. മൂന്നു യൂണിവേഴ്സിറ്റി നിയമ ഭേദഗതികളും പിണറായി സർക്കാരിന്റെ രാഷ്ട്രീയ ലക്ഷ്യങ്ങൾ നിറവേറ്റുന്നതിനായുള്ളതാണ്. തങ്ങൾക്ക് ഇഷ്ട്ടമായവരെ പ്രത്യേകിച്ച് രാഷ്ട്രീയ പിമ്പുകളെ ഉന്നത കസേരകളിൽ ഇരുത്താനും യൂണിവേഴ്സിറ്റി നിയമനങ്ങളിൽ സി പി എമ്മുകാരെ തിരുകിയകയറ്റാനുമുള്ള ലക്ഷ്യങ്ങൾകളാണ് ഈ ബില്ലുകൾക്ക് പിന്നിൽ ഉള്ളത്.

സഹകരണ ഭേദഗതി ബില്ല് കൊണ്ട് വരുന്നത് തന്നെ കരുവന്നൂർ ഉൾപ്പടെ സഹകരണ ബാങ്കുകളിൽ സി പി എം നേതാക്കൾ നടത്തിയ പകൽ കൊള്ളക്ക് അഴിയെണ്ണാതിരിക്കാനും, സംസ്ഥാന സർക്കാരിന് സഹകരണ ബാങ്കുകളുടെ പരിപൂർണ നിയന്ത്രണം കൈകളിൽ ഒതുക്കാനുമാണ്. അത് കൊണ്ട് തന്നെ രാഷ്ട്രപതി തടഞ്ഞു വെച്ചതായി ആരോപിക്കുന്ന ബില്ലുകൾ തീർത്തും ജനവിരുദ്ധവും ജനദ്രോഹപരവുമാണ്. നിയമസഭ പാസാക്കി, ഗവര്‍ണര്‍ വഴി രാഷ്ട്രപതിക്കു സമര്‍പ്പിക്കുന്ന ബില്ലുകളില്‍ എത്ര സമയത്തിനകം തീരുമാനമെടുക്കണമെന്ന് ഭരണഘടനയിൽ പറഞ്ഞിട്ടില്ല. എത്രയും വേഗം എന്ന് മാത്രമാണ് പറഞ്ഞിട്ടുള്ളത്.

‘എത്രയും വേഗം എന്ന്’ ഭരണഘടനയിൽ പറയുന്നതിൽ വ്യക്തത വരുത്തണമെന്നാണ് നിയമോപദേശകരായ മണ്ടന്മാർ പിണറായിയെ പറഞ്ഞു ധരിപ്പിച്ചിരിക്കുന്നത്. ഭരണഘടനാപരമായി മാറ്റം കൊണ്ട് വരേണ്ടതും രാജ്യത്തെ സർക്കാരാണ്. ഭരണഘടനാപരമായ ഒരു നിയമം നിലനിൽക്കുന്ന രാജ്യത്ത് ഇക്കാര്യത്തിൽ കേന്ദ്രനുമതിയോടെ അല്ലാതെ വ്യക്തത വരുത്താൻ കോടതിക്കാവില്ല. വരുത്തണമെന്നാണ് കേരളം നല്‍കിയ റിട്ട് ഹര്‍ജിയിലൂടെ ആവശ്യപ്പെടുന്നത്. കാരണമൊന്നും കാണിക്കാതെ ബില്ലുകള്‍ തടഞ്ഞ നടപടി ഭരണഘടനാ വിരുദ്ധമെന്നു പ്രഖ്യാപിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുകയാണ് പിണറായി സർക്കാർ.

ബില്ലുകളില്‍ തീരുമാനം വൈകിപ്പിക്കുന്നതിനെതിരെ ഗവര്‍ണര്‍ക്കെതിരെ നേരത്തെ കേരളം സുപ്രീം കോടതിയിൽ പോയിരുന്നു. ഇക്കാര്യത്തിൽ വിധി വരും മുൻപ് ഗവര്‍ണര്‍ ബില്ലുകള്‍ രാഷ്ട്രപതിയുടെ പരിഗണനയ്ക്കു വിടുകയായിരുന്നു. ഗവര്‍ണറെ സര്‍വകലാശാല ചാന്‍സലര്‍ പദവിയില്‍നിന്നു നീക്കുന്നത് ഉള്‍പ്പെടെയുള്ള ബില്ലുകളാണ് രാഷ്ട്രപതിയുടെ അനുമതി കാത്തിരിക്കുന്നത്. ഗവർണറെ എങ്ങനെയും മാറ്റി യൂണിവേഴ്സിറ്റികളിൽ തന്നിഷ്ടക്കാരെ തിരുകിക്കയറ്റാനുള്ള ആർത്തി മൂത്ത് വരുന്നതിന്റെ കാരണം പ്രത്യേകിച്ച് അറിച്ചോറ് തിന്നുന്നവരോട് പ്രത്യേകം പറയേണ്ടതില്ലല്ലോ?

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...