Connect with us

Hi, what are you looking for?

Crime,

അടുത്ത ഊഴം ആർക്ക്? ED കേരളത്തിലേക്കും എത്തുമോ? പിണറായിയുടെ മുട്ടിടിക്കുന്നു

അഴിമതിക്കെതിരെ കുരിശു യുദ്ധം നടത്തിയ അരവിന്ദ് കെജ്രിവാളിനെ ED അറസ്റ്റ് ചെയ്തതോടെ കേന്ദ്രം കേരളത്തിനും സുപ്രധാന സന്ദേശമാണ് നൽകുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പ് കാലത്തും എൻഫോഴ്‌സ്‌മെന്റ് ഇടപെടൽ രാജ്യത്ത് തുടരുമെന്നതിന്റെ സൂചനയാണ് ഈ അറസ്റ്റ്. ഇതോടെ കേരള മുഖ്യമന്ത്രിപിണറായി വിജയനാണ് മുട്ടിടിക്കുന്നത്. രാജ്യത്തെ പ്രതിപക്ഷത്തെ ആകെ അങ്കലാപ്പിലാക്കുന്നതാണ് ഇഡിയുടെ അതിവേഗ ഇടപെടൽ. കോടതി വിധികളുടെ പശ്ചാത്തലത്തിലുള്ള നടപടിയെന്ന് പറഞ്ഞ് ബിജെപി പ്രതിരോധം തീർക്കും. പക്ഷേ രാജ്യം ഇതുവരെ കണ്ടിട്ടില്ലാത്ത ഇടപെടലാണ് ഇഡി ഡൽഹിയിൽ നടത്തിയത്.

അഴിമതിക്കെതിരായ കുരിശു യുദ്ധം നടത്തി അധികാരം പിടിച്ച നേതാവാണ് അരവിന്ദ് കെജ്രിവാൾ. ആ നേതാവിനെയാണ് ഡൽഹി മുഖ്യമന്ത്രിയായിരിക്കെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റു ചെയ്തത്. മുഖ്യമന്ത്രിയായിരിക്കെ അറസ്റ്റിലാകുന്ന രാജ്യത്തെ ആദ്യ മുഖ്യമന്ത്രി. അതും ലോക്‌സഭാ തിരഞ്ഞെടുപ്പ് പടി വാതിക്കൽ എത്തി നിൽക്കേ. എന്തും രാജ്യത്ത് ഇനി സംഭവിക്കാം. ഇഡിയുടെ മുന്നിലുള്ള കേസുകൾ എല്ലാം ഏത് സമയവും അറസ്റ്റിലേക്ക് എത്താം. തിരഞ്ഞെടുപ്പ് കാലത്ത് ഇഡി വെറുതെയിരിക്കില്ലെന്ന സന്ദേശമാണ് ഈ അറസ്റ്റിലുള്ളത്. ഈ വിഷയം നാളെ സുപ്രീംകോടതി പരിഗണിക്കും. അപ്പോൾ കോടതിയിൽ നിന്നുണ്ടാകുന്ന തീരുമാനം അതിനിർണ്ണായകമാകും.

കേസുമായി ബന്ധപ്പെട്ട് എ.എ.പി. നേതാക്കളായ മനീഷ് സിസോദിയ, സഞ്ജയ് സിങ്, പാർട്ടിയുടെ കമ്യൂണിക്കേഷൻ ഇൻ-ചാർജ് വിജയ് നായർ, ചില മദ്യവ്യവസായികൾ എന്നിവരെ ഇ.ഡി. നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. തെലങ്കാനയിലെ ബി.ആർ.എസ്. നേതാവ് കെ. കവിതയേയും കഴിഞ്ഞയാഴ്ച ഇ.ഡി. അറസ്റ്റ് ചെയ്തിരുന്നു. കെജ്‌രിവാളും സിസോദിയയും ഉൾപ്പെടെയുള്ള എ.എ.പി. നേതാക്കളുമായി ചേർന്ന് കവിത ഗൂഢാലോചന നടത്തിയെന്നാണ് ഇ.ഡി. പറയുന്നത്. ഇപ്പോൾ ആംആദ്മിയിലെ ഒന്നാമനേയും ഈ പേരിൽ അകത്താക്കുന്നു. സിസോദിയയ്ക്കും സഞ്ജയ് സിങിനും വിജയ് നായർക്കും പിന്നാലെ കെജ്രിവാളിനും ജയിൽ വാസമെത്തിയാൽ ആംആദ്മിയെ നയിക്കാൻ പോലും മുൻനിരക്കാർ ഇല്ലാത്ത അവസ്ഥവരും. ഈ പാർട്ടിയിലെ ആദ്യ മൂന്ന് നേതാക്കളും ജയിലിലാണ് എന്നതാണ് ഇതിന് കാരണം.

കേരളത്തിലേക്കും കേന്ദ്ര ഏജൻസികൾ ഏതെങ്കിലും തരത്തിലുള്ള ഇടപെടലുകൾ തിരഞ്ഞെടുപ്പ് കാലത്ത് നടത്തുമോ എന്ന സംശയവും ഇതുണ്ടാക്കുന്നുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ വിജയന്റെ എക്‌സോലോജിക്കിനെതിരായ അന്വേഷണം കേന്ദ്ര ഏജൻസി നടത്തുന്നുണ്ട്. സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസിന് അറസ്റ്റിലേക്ക് കടക്കാനും കഴിയും. അതിനിടെ ഈ കേസിൽ ഇഡി എത്താനുള്ള സാധ്യതയും സജീവമായി തുടരുന്നു. അങ്ങനെ കെജ്രിവാളിന് ശേഷം ഇഡി അടുത്ത് നോട്ടമിടുന്ന മുഖ്യമന്ത്രി ആരെന്ന ചോദ്യവും സജീവം. അതുകൊണ്ടാണ് ജനാധിപത്യം അട്ടിമറിച്ചുവെന്ന പരാമർശവുമായി തൃണമൂൽ രംഗത്ത് വരുന്നത്. സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയ്‌ക്കെതിരേയും അന്വേഷണം ഇഡി നടത്തുന്നുണ്ട്. അതുകൊണ്ട് തന്നെ സിപിഎം രാഷ്ട്രീ നേതാക്കളേയും ഇഡി നോട്ടമിടുമോ എന്ന ചോദ്യം സജീവമാണ്.

ഒരു മണിക്കൂറോളം ചോദ്യം ചെയ്തതിനു പിന്നാലെയാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കെജ്രിവാളിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. തുടർന്ന് കേജ്‌രിവാളിനെ ഇ.ഡി ഓഫിസിലേക്ക് കൊണ്ടുപോയി. ഇന്നു രാത്രി തന്നെ അടിയന്തര വാദം കേൾക്കണമെന്ന എഎപിയുടെ ആവശ്യം സുപ്രീം കോടതി അംഗീകരിച്ചില്ലെന്നാണ് റിപ്പോർട്ട്. കേജ്‌രിവാളിനെ വെള്ളിയാഴ്ച കോടതിയിൽ ഹാജരാക്കുമെന്നും ചോദ്യം ചെയ്യിലുമായി സഹകരിക്കാത്തതിനാൽ കസ്റ്റഡി ആവശ്യപ്പെടുമെന്നും ഇ.ഡി അറിയിച്ചു. അറസ്റ്റിനെ തുടർന്ന് കേജ്‌രിവാളിന്റെ വസതിക്കു മുന്നിൽ വൻ പ്രതിഷേധമാണ് അരങ്ങേറുന്നത്. പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. കേസിൽ മനീഷ് സിസോദിയ, എംപിയായിരുന്ന സഞ്ജയ് സിങ്, കെ.കവിത എന്നിവർക്കു പുറമേ അറസ്റ്റിലാകുന്ന നാലാമത്തെ പ്രമുഖനാണ് കേജ്രിവാൾ. കേജ്രിവാൾ ജയിലിലിരുന്ന് ഭരിക്കുമെന്ന് എഎപി നേതാവും മന്ത്രിയുമായ അതിഷി പറഞ്ഞു.

അറസ്റ്റിൽനിന്ന് സംരക്ഷണം വേണമെന്ന ആവശ്യം ഡൽഹി ഹൈക്കോടതി നിരസിച്ചതിനു പിന്നാലെയാണ് സെർച്ച് വാറന്റുമായി എൻഫോഴ്സ്മെന്റ് സംഘം കേജ്‌രിവാളിന്റെ വീട്ടിലെത്തിയത്. വീടിനു പുറത്തു വൻ പൊലീസ് സന്നാഹമാണ് വിന്യസിച്ചിരിക്കുന്നത്. 12 ഇ.ഡി. ഉദ്യോഗസ്ഥരാണ് കേജ്രിവാളിന്റെ വീട്ടിലുള്ളതെന്നാണ് റിപ്പോർട്ട്. മദ്യനയഅഴിമതിക്കേസുമായി ബന്ധപ്പെട്ട് ഇ.ഡി. എട്ടു തവണ സമൻസ് അയച്ചിട്ടും കേജ്രിവാൾ ഹാജരായിരുന്നില്ല. ഇതോടെ അറസ്റ്റ് തടയാതിരുന്ന ഹൈക്കോടതി നടപടിക്കെതിരെ കേജ്രിവാൾ സുപ്രീംകോടതിയിൽ ഹർജി സമർപ്പിച്ചു. അടിയന്തരമായി വാദം കേൾക്കണമെന്ന് ആവശ്യപ്പെട്ടിരിക്കെയാണ് അറസ്റ്റ്.

ഡൽഹി സർക്കാരിന്റെ വിവിധ ഏജൻസികളുടെ കീഴിലായിരുന്ന മദ്യവിൽപനയും ഇടപാടുകളും സ്വകാര്യമേഖലയ്ക്കു കൈമാറാനുള്ള നയം 2021 നവംബർ 17നാണു പ്രാബല്യത്തിൽ വന്നത്. ലഫ്. ഗവർണറായി വി.കെ.സക്‌സേന ചുമതലയേറ്റതിനു പിന്നാലെയാണു ലൈസൻസ് അനുവദിച്ചതിൽ ക്രമക്കേടുണ്ടെന്ന ആരോപണം അന്വേഷിക്കാൻ നിർദേശിച്ചത്. ക്രമക്കേടുണ്ടെന്നു കാട്ടി സിബിഐ പ്രാഥമിക റിപ്പോർട്ട് നൽകിയതോടെ കേസ് രജിസ്റ്റർ ചെയ്തു. വിവാദമായതോടെ കഴിഞ്ഞ വർഷം ജൂലൈ 31ന് ഈ മദ്യനയം പിൻവലിച്ചു. ടെൻഡർ നടപടികൾക്കു ശേഷം ലൈസൻസ് സ്വന്തമാക്കിയവർക്കു സാമ്പത്തിക ഇളവുകൾ അനുവദിച്ചുവെന്ന താണ് പ്രധാന ആരോപണം. സാമ്പത്തിക ഇടപാടുകളുടെ പേരിൽ ഇ.ഡിയും കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...