Connect with us

Hi, what are you looking for?

Crime,

അനുബന്ധ കുറ്റപത്രങ്ങൾ നൽകി കുറ്റാരോപിതര്‍ക്ക് ജാമ്യം നിഷേധിക്കുന്ന ഇ ഡി നടപടി അങ്ങനെ മുന്നോട്ട് കൊണ്ടുപോകേണ്ട,ഇ ഡി ക്കെതിരെ വടിയെടുത്ത് സുപ്രീം കോടതി

ജാമ്യം നിഷേധിച്ചു കൊണ്ട് പിടികൂടുന്നവരെ അനിശ്ചിതമായി തടവറയിലടയ്ക്കാന്‍ നിയമത്തെ ഉപയോഗിക്കുന്ന ഇഡിക്കെതിരെ സുപ്രീം കോടതിയുടെ ശക്തമായ താക്കീത്. ഒരു പ്രതിക്ക് ജാമ്യം നിഷേധിക്കുന്നതിനും അത്തരം ആളുകളെ അനിശ്ചിതകാലത്തേക്ക് ജയിലില്‍ അടയ്ക്കുന്നതിനുമായി അനുബന്ധ കുറ്റപത്രങ്ങൾ നൽകി കേസ് നീട്ടി കൊണ്ടുപോകുന്ന ഇ ഡിയുടെ നടപടി ശരിയായ കാര്യമല്ലെന്നാണ് സുപ്രീം കോടതി പറഞ്ഞിരിക്കുന്നത്. വിചാരണ കൂടാതെ പ്രതികളെ ഫലപ്രദമായി ജയിലില്‍ അടയ്ക്കുന്ന ഇഡിയുടെ സമ്പ്രദായം കോടതിയെ വല്ലാതെ അസ്വസ്ഥമാക്കുന്നുണ്ടെന്നാണ് സുപ്രീം കോടതി പറഞ്ഞിരിക്കുകയാണ്.

മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ഇഡിയടക്കം കേന്ദ്ര ഏജന്‍സികള്‍ പ്രതിപക്ഷ നേതാക്കളേയും ബിജെപി താല്‍പര്യങ്ങ ള്‍ക്ക് എതിര് നില്‍ക്കുന്നവരേയും വേട്ടയാടുന്നുവെന്ന ആക്ഷേപം ശക്തമായിരിക്കെയാണ്, ഇഡിയുടെ കുറ്റാരോപിതന് ജാമ്യം കിട്ടാതിരിക്കാനുള്ള നടപടി ക്രമങ്ങളെ ചൂണ്ടിക്കാണിച്ചു കൊണ്ടുള്ള സുപ്രീം കോടതിയുടെ വിമര്‍ശനം. വിചാരണ നടക്കാതെ വിവിധ ജയിലുകളില്‍ ജാമ്യം കിട്ടാതെ ഇഡിയുണ്ടാക്കുന്ന സാങ്കേതികതയില്‍ കുടുങ്ങി ഒരുപാട് ബിജെപി വിമര്‍ശകരായ ആക്ടിവിസ്റ്റുകളും പ്രതികാര നടപടിക്ക് ഇരയായ ഉദ്യോഗസ്ഥരും ജയിലറകളിൽ കഴിയേണ്ടി വരുന്ന സാഹചര്യത്തിലാണ് സുപ്രീം കോടതി ഇ ഡിക്കെതിരെ വടിയെടുത്തിരിക്കുന്നത്.

അനുബന്ധ കുറ്റപത്രം സമര്‍പ്പിച്ച് കുറ്റാരോപിതര്‍ക്ക് ജാമ്യം നിഷേധിക്കുന്ന എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നടപടി അങ്ങനെയങ്ങ് മുന്നോട്ട് കൊണ്ടുപോകേണ്ടെന്ന് പറഞ്ഞ സുപ്രീം കോടതി, അനിശ്ചിതകാലത്തേക്ക് അന്വേഷണം തുടരുകയും പ്രതികളെ വിചാരണ കൂടാതെ ജയിലില്‍ അടയ്ക്കുകയും ചെയ്യുന്ന ഇഡി ഇപ്പോള്‍ തുടരുന്ന രീതി കോടതിയെ അലോസരപ്പെടു ത്തുന്നുണ്ടെന്നും പറഞ്ഞിട്ടുണ്ട്. ‘ഈ വിഷയം ഇങ്ങനെ വിടാന്‍ ഉദ്ദേശിക്കുന്നില്ല, കാര്യ ഗൗരവത്തോടെ പരിശോധിക്കാന്‍ തങ്ങള്‍ തീരുമാനിച്ചിട്ടുണ്ടെന്നും ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദീപങ്കര്‍ ദത്ത എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞിരിക്കുകയാണ്.

ഇഡിക്ക് വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ് വി രാജുവിനോടാണ് ജസ്റ്റിസ് ഖന്ന ഇക്കാര്യം പറയുന്നത്. ഇഡിയുടെ ഒരു കേസില്‍ തുടര്‍ച്ചയായ കുറ്റപത്രം സമര്‍പ്പിക്കലും അന്വേഷ ണത്തിന്റെ ഇഴച്ചിലും മൂലം വിചാരണ നേരിടാതെ ഒരാള്‍ 18 മാസമായി ജയിലില്‍ കഴിയുന്ന കേസിലാണ് സുപ്രീം കോടതി ഇ ഡി യെ കുറ്റപ്പെടുത്തിയിരിക്കുന്നത്. ‘നിങ്ങള്‍ ഒരാളെ അറസ്റ്റ് ചെയ്യുമ്പോള്‍ കാലതാമസമില്ലാതെ വിചാരണക്ക് അവസരം കൂടി ഒരുക്കണം. അന്വേഷണം തുടരുന്നുവെന്ന കീറാമുട്ടി പറയുകയല്ല വേണ്ടത്’ കോടതി പറഞ്ഞു.

അന്വേഷണം പൂര്‍ത്തിയാക്കാതെ കുറ്റാരോപിതനെ ജയിലില്‍ തളച്ചിടുന്ന ഇഡിയുടെ നിലവിലുള്ള രീതി പല സംസ്ഥാനങ്ങളിലും തുടര്‍കഥയാകുമ്പോഴാണ് സുപ്രീം കോടതിയുടെ ഇടപെടൽ. മുന്‍ ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്റെ അടുത്ത സഹായിയായ പ്രേം പ്രകാശ് എന്ന വ്യക്തി അനധികൃത ഖനന കേസിന്റെ പേരിലാണ് 18 മാസമായി വിചാരണയില്ലാതെ തടവില്‍ കഴിയുന്നത്. അന്വേഷണം പൂര്‍ത്തിയായില്ലെന്ന് പറഞ്ഞു അനുബന്ധ കുറ്റപത്രങ്ങള്‍ സമര്‍പ്പിച്ച് കേസ് നീട്ടിക്കൊണ്ടുപോവുകയാണ് ഇഡി ചെയ്യുന്നത്. ഹേമന്ത് സോറന്‍ രാജിവെയ്ക്കാന്‍ കാരണവും ഇഡിയുടെ അറസ്റ്റും നടപടികളുമായിരുന്നു.

കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട ഒരു കേസില്‍ കുറച്ചു നാളുകള്‍ക്ക് മുമ്പ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ രണ്ട് അറസ്റ്റ് നടപടികള്‍ റദ്ദ് ചെയ്ത് അന്വേഷണ ഏജന്‍സിയെ രൂക്ഷമായ ഭാഷയില്‍ സുപ്രീം കോടതി വിമര്‍ശിക്കുകയുണ്ടായി. അന്വേഷണ ഏജന്‍സി പ്രതികാരബുദ്ധിയാല്‍ പ്രവര്‍ത്തിക്കരുതെന്നും നീതിന്യായത്തിന്റെ ഏറ്റവും ഉന്നതിയില്‍ വേണം പ്രവര്‍ത്തിക്കാനെന്നും സുപ്രീം കോടതി ഇഡിയോട് അപ്പോൾ പറഞ്ഞിരുന്നു.

കഴിഞ്ഞ ദിവസം സി പി എം നേതാക്കളുടെ നേതൃത്വത്തിൽ കരുവന്നൂർ സഹകരണ ബാങ്ക് കൊള്ളയുമായി ബന്ധപെട്ടു ഇ ഡി ഈ കേസിൽ എന്ത് ചെയ്യുകയാണെന്നാണ് കേരള ഹൈകോടതി ചോദിച്ചിരുന്നത്. അനുബന്ധ കുറ്റ പത്രങ്ങൾ നൽകി കേസ് വലിച്ചു നീട്ടികൊണ്ടു പോകുന്നതിനെതിരെയായിരുന്നു ഹൈക്കോടതിയുടെ വിമർശനം ഉണ്ടാവുന്നത്.

കേരളത്തിൽ ഏറെ കോളിളക്കം സൃഷ്ട്ടിച്ച്‌ കസ്റ്റംസും ഇ ഡി യും അന്വേഷണം നടത്തിയ സ്വർണക്കള്ളക്കടത്ത്, നയതന്ത്രബാഗ് ദുരുപയോഗം ഉൾപ്പടെ ഉള്ള കേസുകളിൽ ഇ ഡി അന്വേഷണം എന്നത് വെറും പ്രഹസനമായിരുന്നു എന്ന ആക്ഷേപമാണ് ഉയരുന്നത്. സ്വപ്ന സുരേഷ് കോടതിയിൽ നൽകിയ രഹസ്യമൊഴി ഇ ഡി കേന്ദ്ര ഓഫീസിന് കൈമാറിയിട്ട് 21 മാസങ്ങളായിട്ടും ഒരു നടപടികളും ഉണ്ടായില്ല. കഴിഞ്ഞ 21 മാസങ്ങളായി ഈ രഹസ്യമൊഴി പഴുക്കാൻ വെച്ചിരിക്കുകയാണ് ഇ ഡി കേന്ദ്ര ഓഫീസ് എന്ന ആക്ഷേപവും ഉയരുകയാണ്.

ഒരു സംസ്ഥാന മുഖ്യമന്ത്രി അടക്കമുള്ള ഉന്നതര്‍ക്കെതിരെ ഗുരുതരമായ വെളിപ്പെടുത്തലുകളുള്ള രഹസ്യമൊഴിയാണ് ഇ ഡി മാസങ്ങളായി പഴുപ്പിച്ചുകൊണ്ടിരിക്കുന്നത്. പഴുപ്പിക്കാൻ വെച്ച ഇ ഡി ആവട്ടെ ഈ കേസിനെപ്പറ്റി ഒരക്ഷരം മിണ്ടുന്നില്ല. സ്വപ്ന സുരേഷിന്‍റെ രഹസ്യ മൊഴിയുടെ പകര്‍പ്പ് ഇ ഡി ക്ക് കിട്ടിയ ഉടൻ അത് തങ്ങൾ കേന്ദ്ര ഡയറക്ടറേറ്റിന് കൈമാറുകയാണ് എന്നാണ് കേരളത്തിന് ഇ ഡി ഉദ്യോഗസ്ഥർ മാധ്യമങ്ങളോട് പറഞ്ഞിരുന്നത്. മുഖ്യമന്ത്രിക്കും ഭാര്യയ്ക്കും മക്കളുമടക്കമുള്ള കുടുംബാംഗങ്ങൾക്കും മുൻ മന്ത്രിക്കും എതിരെ ഗുരുതര വെളിപ്പെടുത്തലുകള്‍ മൊഴിയിലുണ്ടെന്ന സൂചനകൾ മാധ്യമങ്ങൾക്ക് നല്കിയിരുന്നതും ഇ ഡി തന്നെയായിരുന്നു. കഴിഞ്ഞ 21 മാസങ്ങൾ കഴിഞ്ഞിട്ടും മാെഴി വിശദമായി പരിശോധിക്കാൻ എൻഫോഴ്സ്മെന്‍റ് കേന്ദ്ര ഡയറക്ട്രേറ്റിനു കഴിഞ്ഞില്ലെന്നതാണ് അതിശയപ്പെടുത്തുന്നത്. തുടര്‍ നടപടികളും പിന്നീട് ഒന്നും ഉണ്ടായിട്ടില്ല.

കേന്ദ്ര ഡയറക്ട്രേറ്റിന്‍റെ നിര്‍ദ്ദശപ്രകാരം രഹസ്യ മൊഴിയുടെ അടിസ്ഥാനത്തിൽ സ്വപ്ന സുരേഷിന്‍റെ മൊഴി ഇ ഡി എടുത്തി. കള്ളപ്പണ കേസ് അന്വേഷിച്ച ജോയിന്‍റ് ഡയറക്ടറുടെ നേതൃത്വത്തില്‍ ആണ് അന്വേഷണം എന്ന് പറയുമ്പോൾ തന്നെ ചോറ് തിന്നുന്നവർക്ക് ചില സംശയങ്ങൾ അന്നേ ഉണ്ടായിരുന്നു. അത് തന്നെയാണ് ഇ ഡി അന്വേഷണത്തിൽ തുടർന്ന് ഉണ്ടാവുന്നത്. ‘തന്നെ അറിയില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞത് കളവാണെന്നും ക്ലിഫ് ഹൗസില്‍ വെച്ച് മുഖ്യമന്ത്രിയും ഭാര്യയും മക്കളുമൊക്കെയായി നിരവധി തവണ ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ടെന്നും ഒരുപാട് കാര്യങ്ങളില്‍ തീരുമാനമെടുത്തിട്ടുണ്ടെന്നും സ്വപ്ന സുരേഷ് കേസുമായി ബന്ധപെട്ടു വെളിപ്പെടുത്തിയിരുന്നതാണ്.

സര്‍ക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ കൂടുതല്‍ വെളിപ്പെടു ത്തലുകൾ സ്വപ്ന നടത്തിയിരുന്നെങ്കിലും കോൾഡ് സ്റ്റോറേജിൽ വെച്ച രഹസ്യമൊഴിയുടെ കാരണം പറഞ്ഞു കേസ് അന്വേഷിച്ച കേരളത്തിലെ ഇ ഡി ഉദ്യോഗസ്ഥർ തുടർന്ന് മൗനത്തിലാവുക യായിരുന്നു. നയതന്ത്ര ഉദ്യോഗസ്ഥൻ മുഖേന സ്വർണം കടത്തിയ ഗുരുതരമായ കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിക്കുൾപ്പടെ പങ്കുണ്ടെന്നു കസ്റ്റംസ് അന്ന് കണ്ടെത്തിയിരുന്നതാണ്. അതനുസരിച്ചാണ് എം.ശിവശങ്കറിന് 50 ലക്ഷം രൂപയും മുഖ്യപ്രതി സ്വപ്ന സുരേഷിന് ആറ് കോടി രൂപയും കസ്റ്റംസ് വകുപ്പ് പിഴ ചുമത്തുന്നത്. തിരുവനന്തപുരം വിമാനത്താവളത്തിലെ യുഎഇ കോൺസുലേറ്റിൻ്റെ നയതന്ത്ര ബാഗിന്റെ ദുരുപയോഗമാണ് സ്വർണ്ണക്കടത്തിലെ മുഖ്യ വിഷയം എന്നത് മാറ്റിവെച്ച് സ്വർണം കടത്തിയവർക്കും കടത്താൻ കൂട്ടുനിന്നവർക്കും കുറച്ച് പിഴ ചുമത്തി അവരെയെല്ലാം രക്ഷിക്കാനാണ് അന്വേഷണ ഏജൻസികൾ ശ്രമിച്ചിരിക്കുന്നത്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...