Connect with us

Hi, what are you looking for?

Kerala

തിരഞ്ഞെടുപ്പിൽ തോറ്റാൽ ഉത്തരവാദി പിണറായി മാത്രം, രാജിവെച്ച് ഓടേണ്ടി വരും, AKG സെന്ററിൽ കൂട്ടയടി

ലോകസഭാ തിരഞ്ഞടുപ്പിൽ സി.പി.എം തോറ്റാൽ ഉത്തരവാദി മുഖ്യമന്ത്രി പിണറായി വിജയനായിരിക്കുമെന്ന് പാർട്ടിയും മുന്നണിയും. സമാനതകളില്ലാത്ത പ്രതിസന്ധിയാണ് മുഖ്യമന്ത്രിക്ക് വന്നു ചേർന്നിരിക്കുന്നത്. ന്യൂനപക്ഷങ്ങളിൽ നിന്നും സർക്കാർ അകന്നതായും സി.പി.എം വിലയിരുത്തി. അതായത് പാർലെമെൻറ് തിരഞ്ഞടുപ്പിൽ തോറ്റാൽ പിണറായിയുടെ പണി തെറിക്കുമെന്നാണ് വിവരം. സർക്കാരിന്റെ ഇമേജ് അടിയന്തരമായി തിരുത്തണമെന്ന് സിപിഎം നിർദ്ദേശിച്ചു.

ലോക്സഭാ തിരഞ്ഞെടുപ്പിൽ പാർട്ടിക്കും മുന്നണിക്കും തിരിച്ചടി സംഭവിച്ചാൽ അതിന്റെ ഉത്തരവാദിത്തം മുഖ്യമന്ത്രിക്കാണെന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞതായാണ് വിവരം. ന്യൂനപക്ഷങ്ങളുടെ സ്വന്തം സർക്കാർ എന്നാണ് പിണറായി വിജയൻ സർക്കാർ ഏതാനും മാസങ്ങൾ മുമ്പ് വരെ അറിയപ്പെട്ടിരുന്നത്. ഇത്തരമൊരു ധാരണയ്ക്ക് പെട്ടെന്നാണ് മാറ്റം സംഭവിച്ചത്. ഇടതുമുന്നണിയോടും സിപിഎമ്മിനോടും ഏറ്റവും കൂടുതൽ വിരോധം ഉണ്ടായിരിക്കുന്നത് മുസ്ലിം സമുദായ അംഗങ്ങൾക്കാണ്. അത് കഴിഞ്ഞാൽ ക്രൈസ്തവരും പാർട്ടിയെ പ്രതിസ്ഥാനത്ത് നിർത്തുന്നു.

ഹിന്ദുക്കളുടെ വോട്ടുകൾ ഒരു കാരണവശാലും ഇടതുമുന്നണിയിൽ കേന്ദ്രീകരിക്കുകയില്ല. വലതുമുന്നണി, ഇടതുമുന്നണി, ബിജെപി എന്നിങ്ങനെ ഹിന്ദു വോട്ടുകൾ വിഭജിച്ചു പോകാറാണ് പതിവ്. ഈ സാഹചര്യത്തിലാണ് ന്യൂനപക്ഷങ്ങളെ പിണക്കരുതെന്ന ശക്തമായ മുന്നറിയിപ്പ് സിപിഎം മുഖ്യമന്ത്രിക്ക് നൽകിയത്. ഇതിൻറെ അടിസ്ഥാനത്തിലാണ് പൗരത്വ നിയമഭേദഗതി കേസുകൾ പിൻവലിക്കാൻ സർക്കാർ ഉത്തരവ് ഇറക്കിയത്. എന്നാൽ ഇലക്ഷൻ കഴിയുന്നതുവരെ പെരുമാറ്റ ചട്ടം നിലനിൽക്കുന്നത് കാരണം ഇതിൽ സർക്കാരിന് കാര്യമായി ഒന്നും ചെയ്യാൻ കഴിയുകയില്ല.

പൗരത്വ നിയമ ഭേദഗതിയിൽ സർക്കാർ പുറത്തിറക്കിയ ഉത്തരവ് കണ്ണടച്ചിരുട്ടാക്കലാണെന്ന് വ്യാപകമായ പരാതിയുണ്ട് . ഗുരുതര സ്വഭാവമുള്ള കേസുകൾ പിൻവലിക്കേണ്ടതില്ലെന്ന തീരുമാനമാണ് സർക്കാരിന് വിനയായി തീർന്നത്. ഗുരുതര സ്വഭാവമുള്ള കേസുകൾ പിൻവലിക്കാൻ നിയമം അനുവദിക്കുന്നില്ല. ഇത്തരം കേസുകൾ സർക്കാർ പിൻവലിക്കാൻ തീരുമാനിച്ചാൽ തന്നെ കോടതി അതിനെതിരെ നിലപാടെടുക്കുമെന്ന് നിയമ വിദഗ്ധർക്ക് അറിയാം. എന്നാൽ സാധാരണക്കാരെ സംബന്ധിച്ചിടത്തോളം സർക്കാർ ഉത്തരവിലെ അവ്യക്തത അവ്യക്തതയായി തന്നെ നിലനിൽക്കുന്നു.തെ​ര​ഞ്ഞെ​ടു​പ്പ്​ അ​ങ്കം മു​റു​കി​യ​തോ​​ടെ ഭ​ര​ണ​വി​രു​ദ്ധ വി​കാ​രം ഉ​യ​രാ​തി​രി​ക്കാ​ൻ തി​രു​ത്ത​ൽ ന​ട​പ​ടി​ക​ളു​മാ​യി സം​സ്ഥാ​ന സ​ർ​ക്കാ​ർ രംഗത്തെത്തിയത് ഈ സാഹചര്യത്തിലാണ്.

സി.​എ.​എ വി​രു​ദ്ധ പ്ര​ക്ഷോ​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സു​ക​ൾ പി​ൻ​വ​ലി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ വേ​ഗ​ത്തി​ലാ​ക്കാ​ൻ മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫി​സി​ന്‍റെ ഇ​ട​പെ​ട​ൽ ഇ​തി​ൽ ഒ​ടു​വി​ല​ത്തേ​താ​ണ്. സി.​എ.​എ വി​രു​ദ്ധ പോ​രാ​ട്ട​ത്തി​ന്‍റെ നേ​തൃ​ത്വം ഏ​റ്റെ​ടു​ക്കാ​ൻ സി.​പി.​എം നീ​ക്കം ന​ട​ത്തു​മ്പോ​ൾ നേ​ര​ത്തേ ന​ട​ന്ന സ​മ​ര​ങ്ങ​ളു​ടെ പേ​രി​ലെ​ടു​ത്ത കേ​സു​ക​ൾ പി​ൻ​വ​ലി​ച്ചി​ട്ടി​ല്ലെ​ന്ന്​ ചൂ​ണ്ടി​ക്കാ​ട്ടി പ്ര​തി​പ​ക്ഷം രം​ഗ​ത്തു​വ​ന്ന​തോ​ടെ​യാ​ണ്​ ഈ ​മ​നം​മാ​റ്റം.

തന്റെ മകൾ വീണ നേരിടുന്ന നിയമ പ്രശ്നങ്ങളിൽ കേന്ദ്രസർക്കാ രിൻറെ പിന്തുണയില്ലാതെ മുഖ്യമന്ത്രിക്ക് മുന്നോട്ടു പോകാൻ കഴിയുകയില്ല. കേരളത്തിൽ ഒരു സീറ്റ് എങ്കിലും ബിജെപി നേടിയില്ലെങ്കിൽ അതിൻറെ മറുപടി മുഖ്യമന്ത്രി പ്രധാനമന്ത്രിയോട് പറയേണ്ടിവരും. തിരുവനന്തപുരം , തൃശ്ശൂർ ലോക്സഭാ മണ്ഡലങ്ങളിൽ സിപിഐ സ്ഥാനാർത്ഥികളെ അവസാന നിമിഷം അട്ടിമറിക്കാൻ മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങൾ ആദ്യഘട്ടത്തിൽ ആലോചിച്ചിരുന്നു . എന്നാൽ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഈ നീക്കം മനസ്സിലാക്കി മുന്നണിയിൽ തന്റെ നിലപാട് കർശനമാക്കി.

കോട്ടയം പാർലമെൻറ് മണ്ഡലത്തിൽ തുഷാർ വെള്ളാപ്പള്ളിക്ക് വോട്ട് വർദ്ധിപ്പിക്കുക എന്ന ലക്ഷ്യവും സിപിഎമ്മിനു ഉണ്ട്. ഇത് കേരള കോൺഗ്രസ് മനസ്സിലാക്കിയിട്ടുണ്ട്. ഘടകകക്ഷി നേതാക്കളെ വിശ്വാസത്തിൽ എടുത്ത് മുന്നോട്ടു പോകേണ്ട സാഹചര്യം മുഖ്യമന്ത്രിക്ക് ഉണ്ട്. എന്നാൽ സിപിഎമ്മിനെ സിപിഐയും കേരള കോൺഗ്രസും തീർത്തും അവിശ്വസിക്കുകയാണ്. പാർട്ടിയുടെ അലകും പിടിയും ഗോവിന്ദന്റെ കയ്യിൽ ഭദ്രമാണ്. എം വി ഗോവിന്ദനാകട്ടെ പിണറായിയെ പൂർണ്ണമായും നിരാകരിക്കുന്ന നിലപാടാണ് പിന്തുടരുന്നത്.

മുഖ്യമന്ത്രിയുടെ ഇമേജ് മോശമാണെന്നും സർക്കാരിന് സൽപ്പേരില്ലെന്നും സിപിഎമ്മിന്റെ യോഗങ്ങളിൽ തന്നെ മുതിർന്ന നേതാക്കൾ അഭിപ്രായപ്പെടുന്നു. ഈ സാഹചര്യത്തിലാണ് ഇലക്ഷനിൽ ഇടതുമുന്നണി പൂർണ്ണ പരാജയം ആകുമെന്ന ചിന്ത ഉരുത്തിരിഞ്ഞിരിക്കുന്നത് . മുഖ്യമന്ത്രി ഇലക്ഷൻ പ്രചരണത്തിന് ഇറങ്ങുന്നതേയില്ല. മുഖ്യമന്ത്രിയെ വിവിധ മണ്ഡലങ്ങളിൽ കൊണ്ടുപോയി പ്രസംഗിപ്പിക്കാൻ സ്ഥാനാർഥികൾക്ക് താല്പര്യമില്ല. സിപിഎം സ്ഥാനാർഥികളുടെ പോസ്റ്ററുകളിൽ മുഖ്യമന്ത്രിയുടെ ചിത്രങ്ങൾ ഇല്ല. ഇത്രയധികം പ്രതിസന്ധി ഇതിന് മുമ്പ് ഒരിക്കലും പിണറായി വിജയൻ അനുഭവിച്ചിട്ടില്ല . ലോക്സഭ തെരഞ്ഞെടുപ്പിൽ പൂർണ പരാജയം നേരിട്ടാൽ മുഖ്യമന്ത്രിയുടെ കസേര തന്നെ ഇളകാൻ സാധ്യതയുണ്ട്.

ന്യൂനപക്ഷങ്ങൾ അകന്നതാണ് സിപിഎമ്മിനെ ഭയപ്പെടുത്തുന്നത് . കേരളത്തിലെ മുസ്ലീം ന്യൂനപക്ഷത്തിന് സർക്കാരിലുണ്ടായിരുന്ന വിശ്വാസം പൂർണമായി ഇല്ലാതായി. ഇവർ ഇപ്പോൾ യു.ഡി.എഫ്. മുന്നണിയിൽ വിശ്വാസം അർപ്പിക്കുന്നു. സംസ്ഥാന സർക്കാർ കേന്ദ്രസർക്കാരിന്റെ ബി ടീം ആണെന്നാണ് ന്യൂനപക്ഷങ്ങൾ വിശ്വസിക്കുന്നത്. എം.വി. ഗോവിന്ദന് മാത്രമല്ല മുഖ്യ മന്ത്രിയുടെ മരുമകനും ഇക്കാര്യത്തിൽ ശക്തമായ അമർഷമുണ്ട് . അതാണ് എം.വി. ഗോവിന്ദന്റെ നിലപാടിൽ എതിർപ്പുണ്ടെങ്കിലും പിണറായി മിണ്ടാതെ നിൽക്കാൻ കാരണം.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...