Connect with us

Hi, what are you looking for?

India

‘രാജ്യത്തെ ഓരോ അമ്മയെയും മക്കളെയും നെഞ്ചോട് ചേർത്ത് ഒരു ശക്തിയായി ഞാൻ ആരാധിക്കുന്നു’, ആ ശക്തിയെ ഇല്ലാതാക്കാൻ ശ്രമിക്കുന്നവരെ നിങ്ങൾ പിന്തുണക്കുമോ?’ രാഹുലിന്റെ ശക്തി പരാമർശത്തെ കട്ടപ്പുകയാക്കി നരേന്ദ്ര മോദി

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ വിമർശനങ്ങൾക്ക് അതേ നാണയത്തിൽ മറുപടി നൽകി പ്രധാനമന്ത്രി നരേന്ദ്രമോദി. രാഹുൽ ഗാന്ധിയുടെ ശക്തി പരാമർശത്തിന് തിരിച്ചടി നൽകിയിരിക്കുക യാണ് പ്രധാനമന്ത്രി. പോരാട്ടം മോദിക്കോ ബിജെപിക്കോ എതിരെയല്ല, ഒരു ശക്തിക്കെതിരെയാണെന്നായിരുന്നു രാഹുൽ ഗാന്ധി പറഞ്ഞത്. ‘ശക്തിയുടെ അനുഗ്രഹം ആർക്കാണ് ലഭിക്കുന്നത് എന്നത് ജൂൺ നാലിന് അറിയാമെന്നാണ് പ്രധാനമന്ത്രി പറഞ്ഞിരിക്കുന്നത്.

തെലങ്കാനയിലെ ജഗത്യാലിൽ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് മോദി ഇക്കാര്യം പറഞ്ഞത്. ‘എനിക്ക് ഓരോ അമ്മയും ഓരോ മകളും ശക്തിയുടെ രൂപമാണെന്നും പ്രധാനമന്ത്രി മോദി പറയുകയുണ്ടായി. താൻ അവരെ ശക്തിയുടെ രൂപത്തിൽ ആരാധിക്കുന്നു. ഈ ശക്തിയെപ്പോലെയുള്ള അമ്മമാരെയും സഹോദരിമാരെയും സംരക്ഷിക്കാൻ എന്റെ ജീവൻ പണയപ്പെടുത്തും’ മോദി പറഞ്ഞു. അധികാരം ഇല്ലാതാക്കാൻ ആഗ്രഹിക്കുന്നവർക്ക് നിങ്ങൾ അവസരം നൽകുമോ? പ്രധാനമന്ത്രി ചോദിക്കുകയുണ്ടായി.സ്വജനപക്ഷപാതത്തിൻ്റെയും അഴിമതിയുടെയും വിഷയത്തിൽ പ്രതിപക്ഷ പാർട്ടികളെയും അദ്ദേഹം കടന്നാക്രമിക്കുകയുണ്ടായി. രാജ്യത്ത് എന്ത് വലിയ അഴിമതികൾ നടന്നാലും അതിന് പിന്നിൽ കുടുംബാധിഷ്ഠിത പാർട്ടിയെ കണ്ടെത്തുകയാണ് – മോദി പറഞ്ഞു.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...