Connect with us

Hi, what are you looking for?

Crime,

കഷായം _ ‘ഗ്രീഷ്‌മ’ കേസ് അന്വേഷണ റിപ്പോർട്ട് റദ്ദാക്കാൻ സുപ്രീം കോടതിയിൽ

തിരുവനന്തപുരം . പാറശാല സ്വദേശി ഷാരോൺ രാജിനെ കഷായത്തിൽ വിഷം ചേർത്ത് കാെലപ്പെടുത്തിയ കേസിലെ മുഖ്യ പ്രതി കന്യാകുമാരി സ്വദേശിനി ​ഗ്രീഷ്മ ഉൾപ്പെടയുള്ള പ്രതികൾ സുപ്രീം കോടതിയെ സമീപിച്ചു. കേസിൽ ക്രൈംബ്രാഞ്ച് ഡി വൈ എസ് പി ഫയൽ ചെയ്ത അന്തിമ റിപ്പോർട്ട് റദ്ദാക്കണമെന്നാണ് ഗ്രീഷ്മ ഉൾപ്പടെയുള്ള പ്രതികൾ ആവശ്യപ്പെടുന്നത്.

അന്തിമ റിപ്പോർട്ട് ഫയൽ ചെയ്യാൻ ക്രൈബ്രാ‍ഞ്ച് ഡി വൈ എസ് പിക്ക് നിയപരമായ അധികാരം ഇല്ലെന്ന് ഉൾപ്പെടെയുള്ള സാങ്കേതിക കാരണങ്ങൾ ഉന്നയിച്ചാണ് ഗ്രീഷ്മയുടെ ​ഹർജി. അന്തിമ റിപ്പോർട്ട് സമർപ്പിക്കാനുള്ള അധികാരം സ്റ്റേഷൻ ഹൗസ് ഓഫീസർക്കാണെന്നും ഹർജിയിൽ പറഞ്ഞിരിക്കുന്നു.

​ഗ്രീഷ്മ ഉൾപ്പെടെയുള്ള പ്രതികൾ ഈ ആവശ്യവുമായി ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും ഹർജി തള്ളുകയായിരുന്നു. ​ഗ്രീഷ്മയ്ക്ക് പുറമെ രണ്ടും മൂന്നും പ്രതികളായ അമ്മ സിന്ധുും അമ്മാവൻ നിർമല കുമാരൻ നായരും ആണ് മറ്റ് ഹർജിക്കാർ. ഇക്കഴിഞ്ഞ സെപ്റ്റംബറിൽ ​ഗ്രീഷ്മയക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. പ്രതി അന്വേഷണവുമായി സഹകരിച്ചിരുന്നുവെന്നും സമൂഹത്തിന്റെ വികാരം കണക്കിലെടുത്ത് പ്രതിക്ക് ജാമ്യത്തിനുള്ള അവകാശം നിഷേധിക്കാനാവില്ലെന്നും ഹർജിയിൽ വ്യക്തമാക്കിയിരുന്നു.

ജസ്റ്റിസ് സി പി മുഹമ്മദ് നിയാസ് ജാമ്യം അനുവദിച്ചത്. പ്രതി ആസൂത്രണം ചെയ്ത് ക്രൂരമായി കൊല നടത്തുകയായിരുന്നു എന്നും കേസിൽ തെളിവ് നശിപ്പിക്കാനും ആത്മഹത്യ എന്ന് വരുത്തിത്തീർക്കാനും ശ്രമമുണ്ടായി എന്നും അറിയിച്ച് പ്രോസിക്യൂഷൻ ജാമ്യാപേക്ഷ എതിർത്തിരുന്നുവെങ്കിലും ഷാരോൺ രാജിന്റെ മരണ മൊഴിയിൽ പ്രതിക്കെതിരെ ഒന്നും പറ‍ഞ്ഞിട്ടില്ലെന്ന് ​ഗ്രീഷ്മയുടെ അഭിഭാഷകൻ വാദിച്ചു.

പ്രതിക്ക് ക്രിമിനൽ പശ്ചാത്തലമില്ല. വെറും 22 വയസ്സ് മാത്രമാണ് പ്രായം. എന്നിവ കണക്കിലെടുത്താണ് ജാമ്യം അനുവദിച്ചത്. വിചാരണയിൽ ഇടപെടുമെന്നോ ഒളിവിൽ പോകുമെന്നോ ആശങ്കയ്ക്കിടയില്ല. 2022 ഒക്ടോബർ 31 മുതൽ കസ്റ്റഡിയിൽ ആണെന്നതും വിലയിരുത്തിയാണ് കോടതി ജാമ്യം നൽകുന്നത്.

ഷാരോൺ രാജിനെ 2022 ഒക്ടോബർ 14 ന് രാവിലെ പത്തരയോടെ വീട്ടിൽ വിളിച്ചുവരുത്തി കഷായത്തിൽ കളനാശിനി കലർത്തി നൽകി എന്നാണ് കേസ്. ​ഗുരുതരാവസ്ഥയിൽ ആയ ഷാരോണിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 2022 ഒക്ടോബർ 25 ന് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ഷാരോൺ മരിച്ചു. തെളിവ് നശിപ്പാക്കൻ ശ്രമിച്ചതിന് ആണ് ​ഗ്രീഷമയുടെ അമ്മയേയും അമ്മാവനേയും അറസ്റ്റ് ചെയ്തത്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...