Connect with us

Hi, what are you looking for?

Kerala

CPMന്റെ രഹസ്യ സർവേ ഫലം പുറത്ത്, തിരഞ്ഞെടുപ്പിൽ കൂപ്പു കുത്തും, എല്ലാത്തിനും കാരണം പിണറായി ഒറ്റഒരുത്തൻ, കലിപ്പിൽ ഗോവിന്ദൻ

സിപിഎമ്മിന്റെ രഹസ്യ സർവേയിൽ തെരഞ്ഞെടുപ്പ് തോൽവി വ്യക്തമായതായി സൂചന. ലോക്സഭാ തെരഞ്ഞടുപ്പിന് ഏതാനും ആഴ്ചകൾക്ക് മുമ്പ് തന്നെ സി പി എമ്മിന്റെ നേതൃത്വത്തിൽ അതീവ രഹസ്യമായി സർവേ നടന്നിരുന്നു. തെരഞ്ഞടുപ്പിൽ ഇടതിന്റെ സാധ്യതകളാണ് സർവേയിൽ പരിശോധിച്ചത്.

തീർത്തും ദയനീയമായ തോൽവിയാണ് സർവേ പ്രവചിച്ചതെന്നാണ് രഹസ്യകേന്ദ്രങ്ങളിൽ നിന്ന് മനസിലാകുന്നത്. സർവേ നടത്തിയത് സംസ്ഥാന സർക്കാർ സംരംഭങ്ങളുമായി സഹകരിക്കുന്ന ഒരു സ്വകാര്യ ഏജൻസിയാ ണെന്നാണ് കേൾക്കുന്നത്. സർവേയുടെ സംഘാടകർ സി പി എം ആണെന്ന കാര്യം പൂർണമായും മറച്ചുവച്ചു കൊണ്ടാണ് സംഘടി പ്പിക്കപ്പെട്ടത്. ഇതിൽ അത്ഭുതമില്ല. കാരണം തെരഞ്ഞടുപ്പ് സമയത്ത് സർവേകൾ പതിവുള്ളതാണ് .

സർവേ റിപ്പോർട്ട് ലഭിച്ച ശേഷം സർക്കാരിന്റെ നിർദ്ദേശാനുസരണം സംസ്ഥാന ഇന്റലിജൻസ് അന്വേഷണം നടത്തി. അതിലും ഇടതുമുന്നണിയുടെ പ്രകടനം തീർത്തും ദയനീയമായിരിക്കുമെന്നാണ് തെളിഞ്ഞത്. സർക്കാരിന്റെ മോശം ഇമേജാണ് കാരണമായത്.
മുഖ്യമന്ത്രിയെ രംഗത്തിറക്കിയാൽ കിട്ടാൻ സാധ്യതയുള്ള സീറ്റുകൾ പോലും കിട്ടാതെ പോകുമെന്ന് സർവേയിൽ നിന്നും മനസിലാക്കിയതോടെയാണ് സി പി എം പിൻവാങ്ങിയത്.

യോഗങ്ങൾ പോട്ടെ. സ്ഥാനാർത്ഥികളുടെ ചിത്രങ്ങൾക്കൊപ്പം പോലും പിണറായി വിജയന്റെ പടം കൊടുക്കുന്നില്ല. പിണറായിക്കും സമകാലികരായ നേതാക്കൾക്കും പകരം ഇ എം എസ്, ഇ കെ നായനാർ,പികൃഷ്ണപിള്ള തുടങ്ങിയ കളങ്കമേൽക്കാത്ത നേതാക്കളുടെ ചിത്രങ്ങൾ മാത്രമാണ് നൽകുന്നത്.

കഴിഞ്ഞ തദ്ദേശ തെരഞ്ഞടുപ്പിലും ഇതു തന്നെ സംഭവിച്ചിരുന്നു. തദ്ദേശതെരഞ്ഞെടുപ്പിലെ ഇടത് നായകൻ പിണറായി തന്നെയെന്ന് സിപിഎം വിശദീകരിച്ചത് അങ്ങനെയാണ്. മുഖ്യമന്ത്രി നേരിട്ട് പ്രചാരണത്തിനിറങ്ങാത്തത് എതിരാളികൾ ആയുധമാക്കുന്നതി നിടെയായിരുന്നു പാ‍ർട്ടി വിശദീകരണം. പ്രചാരണത്തിൻറെ അവസാന ലാപ്പിലും മുഖ്യമന്ത്രിക്കെതിരായ അഴിമതി ആരോപണത്തിൽ തന്നെയാണ് യുഡിഎഫും ബിജെപിയും കേന്ദ്രീകരിക്കുന്നത്.

യുഡിഎഫ്-ബിജെപിനേതാക്കൾ നേരിട്ട് കളത്തിലിറങ്ങുമ്പോൾ സൈബറിടം കേന്ദ്രീകരിച്ചുള്ള പ്രചാരണത്തിലേക്കുള്ള മുഖ്യമന്ത്രിയുടെ മാറ്റം ഈ തെരഞ്ഞടുപ്പിൻ്റെ പ്രത്യേകതയാണ്. മുഖ്യമന്ത്രിക്കും ഓഫീസിനുമെതിരായ അഴിമതി ആരോപണങ്ങളെ കൂടി ചേ‍ർത്ത് എവിടെ പിണറായി എന്ന പ്രതിപക്ഷനേതാക്കളുടെ ചോദ്യങ്ങൾക്കാണ് സിപിഎം മറുപടി.

തദ്ദേശ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ മുന്നണിയെ നയിക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയൻ തന്നെയാണെന്ന് പാർട്ടി അന്ന് പറഞ്ഞു. തെരഞ്ഞടുപ്പ് പോസ്റ്ററുകളിലും ഫ്ലക്സുകളിലും മുഖ്യമന്ത്രിയുടേയോ നേതാക്കൻമാരുടേയോ ചിത്രങ്ങളുടെ ആവശ്യമില്ല. മുഖ്യമന്ത്രിയുടെ സാന്നിധ്യമല്ല അദ്ദേഹത്തിൻ്റെ ഊർജ്ജമാണ് പ്രധാനം – പ്രതിപക്ഷ ആരോപണങ്ങൾക്ക് മറുപടിയായി സിപിഎം നേതാവ് ഗോവിന്ദൻ മാസ്റ്റർ അക്കാലത്ത് ഇങ്ങനെ പറഞ്ഞു.

വികസനവിളംബരമെന്ന പേരിലുള്ള മുഖ്യമന്ത്രിയുടെ വിർച്വൽ പ്രസംഗം അന്ന് നടത്തി.. എൽഡിഎഫിൻറെ വെബ്റാലി ഉദ്ഘാടനം ചെയ്തതും മുഖ്യമന്ത്രിയാണ്. എന്നാൽ നേരിട്ട് പ്രചാരണത്തിന് ഇറങ്ങാത്തത് ബോധപൂർവ്വമാണെന്നാണ് ബിജെപിയുടെ ആരോപണമെന്ന് എം വി ഗോവിന്ദൻ പറഞ്ഞു. അന്ന് സ്വർണ്ണക്കടത്ത് പ്രഭയിലായിരുന്ന മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ ടീമും. ഇന്ന് വിവിധ തരം അഴിമതികളുടെ പേരിൽ മുഖ്യമന്ത്രി വേട്ടയാടപ്പെടുന്നു.

https://youtu.be/XYwc-ncXtN8?si=gOpI3FSUtESUSDsx

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...