Connect with us

Hi, what are you looking for?

Crime,

അറസ്റ്റ് തടയണം,SFIയുടെ ഇടിമുറിയിൽ ഇടികൊണ്ട വിധി കർത്താക്കൾ ഹൈക്കോടതിയിൽ അഭയം തേടി

കൊച്ചി . എസ് എഫ് ഐ യുടെ കള്ളപരാതിയിൽ പോലീസ് എടുത്ത കള്ള കേസിൽ അറസ്റ്റും പോലീസ് മർദ്ദനവും ഭയന്ന് കേരള യൂണിവേഴ്സിറ്റി കലോത്സവത്തിലെ രണ്ടു വിധി കർത്താക്കൾ കോടതിയിൽ അഭയം തേടി. കോഴ ആരോപണത്തിൽ മുൻകൂർ ജാമ്യഹർജിയുമായി നൃത്ത പരിശീലകരായ ജോമെറ്റ് മൈക്കിൾ, സൂരജ് എന്നിവർ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്.

തിരുവനന്തപുരം കന്റോൺമെന്റ് പൊലീസ് ഹാജരാകാൻ നോട്ടിസ് നൽകിയിട്ടുണ്ടെന്നും മുൻകൂർ ജാമ്യഹർജിയിൽ തീർപ്പുണ്ടാകു ന്നതുവരെ അറസ്റ്റ് തടയണമെന്നുമാണ് അവർ ഉന്നയിച്ചിരിക്കുന്ന ആവശ്യം. കേസിലെ രണ്ടും മൂന്നും പ്രതികളാണ് ഇവർ. പരാതിക്കു പിന്നിൽ രാഷ്ട്രീയ സമ്മർദമുണ്ടെന്നും അറസ്റ്റ് ചെയ്തു പീഡിപ്പിക്കാൻ ശ്രമിക്കുന്നുവെന്നും ഹര്‍ജിയില്‍ പറഞ്ഞിട്ടുണ്ട്.

യൂണിവേഴ്സിറ്റി കലോത്സവത്തിലെ മാർഗം കളിയിൽ ഒന്നാം സ്ഥാനം നേടിയത് ഞങ്ങൾ പരിശീലിപ്പിച്ച ടീമാണ് എന്നും വിധികർത്താവിന് കോഴ നൽകിയിട്ടില്ല എന്നും നൃത്താധ്യാപകർ പറയുന്നു. കുട്ടികളുടെ കഴിവിനെ ചോദ്യം ചെയ്യുന്നതിനു സമമാണ് കേസ് എന്നും ഒന്നാംസ്ഥാനം നേടിയ കുട്ടികളുടെ ഭാവിയെ ബാധിക്കുമെന്നും ഹർജിയിൽ വിധി കർത്താക്കൾ പറഞ്ഞിരിക്കുന്നു. മറ്റു ചില അധ്യാപകർക്കുള്ള വിരോധം നിമിത്തം തങ്ങളുടെ പ്രതിഛായയും ഭാവിയും നശിപ്പിക്കാനാണു ശ്രമമെന്നും ഹർജിക്കാർ ആരോപിച്ചിട്ടുണ്ട്.

കേസിലെ ഒന്നാം പ്രതി കോഴ ആരോപണം നേരിട്ടതിനെ തുടർന്ന് അറസ്റ്റിലായ വിധികർത്താവിനെ കണ്ണൂരിലെ വീട്ടിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തുകയായിരുന്നു. കേസിലെ ഒന്നാം പ്രതിയും മാർഗംകളി മത്സരത്തിലെ വിധികർത്താവുമായ കണ്ണൂർ സൗത്ത് റെയിൽവേ സ്റ്റേഷനു സമീപം സദാനന്ദാലയത്തിൽ ഷാജി പൂത്തട്ടയെ എന്ന പി.എൻ.ഷാജിയെ ആണ് കിടപ്പുമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ഷാജി ഉൾപ്പെടെ 3 പ്രതികളുടെ മൊഴിയെടുക്കാൻ വ്യാഴാഴ്ച രാവിലെ 11ന് കന്റോൺമെന്റ് പൊലീസ് സ്റ്റേഷനിലേക്കു വിളിപ്പിച്ചിരുന്നു. കഴിഞ്ഞ ശനിയാഴ്ച തിരുവനന്ത പുരത്ത് നടന്ന കലോത്സവത്തിലെ മാർഗംകളി മത്സരവുമായി ബന്ധപ്പെട്ടാണ് എസ് എഫ് ഐ ആരോപിക്കുന്ന കോഴ വിവാദം ഉണ്ടാവുന്നത്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...