Connect with us

Hi, what are you looking for?

Kerala

രാജ്യത്തെ ഛിന്നഭിന്നമാക്കുന്ന ഗ്യാങ്ങാണ് കോൺഗ്രസ് – കെ. സുരേന്ദ്രൻ

തിരുവനന്തപുരം . രാജ്യത്തെ ഛിന്നഭിന്നമാക്കുന്ന ഗ്യാങ്ങാണ് കോൺഗ്രസെന്ന് ബിജെപി അധ്യക്ഷൻ കെ. സുരേന്ദ്രൻ. ഇന്ത്യ നശിക്കണമെന്നാണ് കോണ്‍ഗ്രസ് ആഗ്രഹിക്കുന്നത്. രാജ്യത്തെ ഛിന്നഭിന്നമാക്കാനാണ് രാഹുൽ ഗാന്ധിയും അനുയായികളും ശ്രമിക്കുന്നത്. പുൽവാമ ഭീകരാക്രമണത്തെ കുറിച്ച് പത്തനംതിട്ട എംപി ആന്റോ ആന്റണിയുടെ പരാമർശത്തെ വിമർശിച്ച സുരേന്ദ്രൻ, ആന്റോ ആന്റണിയുടേത് ഒറ്റപ്പെട്ട ശബ്ദമല്ലെന്നും രാജ്യത്തെ ഛിന്നഭിന്നമാക്കുന്ന ഗ്യാങ്ങാണ് കോൺഗ്രസെന്നും പറഞ്ഞു.

‘രാജ്യത്തെ ഛിന്നഭിന്നമാക്കുന്ന ഗ്യാങ്ങാണ് കോൺഗ്രസ്. രാഹുൽ ഗാന്ധിയും അനുയായികളും അതിന്റെ ഭാഗമാണ്. വിദേശ രാജ്യങ്ങളിൽ പോയി ഇന്ത്യക്കെതിരെ പ്രചാരണം നടത്തുകയാണ് കോൺഗ്രസിന്റെ നേതാക്കന്മാർ. ഇന്ത്യ നശിക്കണം എന്നാണ് കോൺഗ്രസ് ആഗ്രഹിക്കുന്നത്. കമ്യൂണിസ്റ്റുകാർ പണ്ടേ അങ്ങനെയാണ്. ഇന്ത്യക്കൊരു ദേശീയതയില്ലെന്നാണ് കമ്യൂണിസ്റ്റുകാർ പറയുന്നത്. പക്ഷേ, കോൺഗ്രസ് ഇങ്ങനെ പറയാമോ?’– സുരേന്ദ്രൻ ചോദിച്ചു.

‘കോൺഗ്രസിലും ഇടതുപക്ഷത്തിലും ജനങ്ങൾക്കുള്ള പ്രതീക്ഷ നഷ്ടമായി. കേരളത്തിലടക്കം കോൺഗ്രസ് തകർച്ചയുടെ വക്കിലാണ്. ദേശീയതലത്തിൽ കോൺഗ്രസ് ഇല്ലാതായി. അതുകൊണ്ടാണ് ഇത്തവണയും വയനാട്ടിൽ തന്നെ മത്സരിക്കാൻ രാഹുൽ ഗാന്ധി തീരുമാനിച്ചത്. 2024ലെ തിരഞ്ഞെടുപ്പോടെ കേരളത്തിലും കോൺഗ്രസ് തകർന്ന് തരിപ്പണമാകും.’– സുരേന്ദ്രൻ പറഞ്ഞു.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...