Connect with us

Hi, what are you looking for?

Kerala

മകൻ അനിൽ ആന്റണിക്കായി മോദി, മകന്റെ എതിരാളി ആന്റോ ആന്റണിക്കായി വോട്ട്‌ ചോദിക്കാൻ എ കെ ആന്റണി എത്തുമോ? പത്തനം തിട്ടയിൽ അപൂർവത അരങ്ങേറുമോ?

പത്തനംതിട്ട . പത്തനംതിട്ട ലോകസഭാ മണ്ഡലത്തില്‍ എന്‍.ഡി.എ സ്ഥാനാര്‍ഥി അനില്‍ ആന്റണിക്കുവേണ്ടി പ്രധാനമന്ത്രി നരേന്ദ്രമോദിയും, യു.ഡി.എഫ് സ്ഥാനാര്‍ഥി ആന്റോ ആന്റണിക്കു വേണ്ടി കോണ്‍ഗ്രസിന്റെ തലമൂത്ത നേതാവും അനില്‍ ആന്റണിയുടെ പിതാവുമായ എ.കെ.ആന്റണിയും തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി എത്തുമെന്ന് റിപ്പോർട്ടുകൾ. മകനെതിരെ പിതാവ് വോട്ടുതേടുന്ന അപൂര്‍വത പത്തനം തിട്ടയിൽ നടക്കുമോ എന്നതാണ് വോട്ടർമാർ ഉറ്റു നോക്കുന്നത്.

പ്രധാനമന്ത്രി നരേന്ദ്രമോദി ഈ മാസം 15ന് പ്രചാരണത്തിനെത്തുമെന്നാണ് റിപ്പോർട്ടുകൾ. യു.ഡി.എഫ് സ്ഥാനാര്‍ഥി ആന്റോ ആന്റണിക്കുവേണ്ടി കോണ്‍ഗ്രസിന്റെ തലമൂത്ത നേതാവും അനില്‍ ആന്റണിയുടെ പിതാവുമായ എ.കെ.ആന്റണി എത്തുമെന്ന പ്രതീക്ഷയുമായി കോണ്‍ഗ്രസുകാർ കാത്തിരിക്കയാണ്. ഇന്ത്യ ഭരിക്കുന്ന എന്‍.ഡി.എയുടെ സ്ഥാനാര്‍ഥിയായി മകന്‍ മത്സരിക്കുമ്പോള്‍ മുഖ്യ എതിരാളിയായ കോണ്‍ഗ്രസിന്റെ അഖിലേന്ത്യാ നേതൃസ്ഥാനത്താണ് എ.കെ.ആന്റണി നിലവിലുള്ളത്.

ബന്ധങ്ങളെക്കാള്‍ ഉപരി ആദര്‍ശത്തിന് പ്രാധാന്യം നല്‍കുന്ന എ.കെ.ആന്റണി പത്തനംതിട്ടയില്‍ എത്തിയാല്‍ കേരളത്തിലെ പ്രധാന എതിരാളിയായ എല്‍.ഡി.എഫിനേക്കാള്‍ വിമര്‍ശന വിധേയമാക്കേണ്ടത് രാജ്യം ഭരിക്കുന്ന എന്‍.ഡി.എയുടെ സ്ഥാനാര്‍ഥിയും മകനുമായ അനില്‍ ആന്റണിയെയാണ് എന്ന നിലപാടിലാണ് കോൺഗ്രസ്. അക്കാര്യത്തിൽ എ.കെ.ആന്റണി ഒട്ടും മടിക്കില്ലെന്ന വിശ്വാസമാണ് കോണ്‍ഗ്രസിനു നിലവിലുള്ളത്.

മകനെതിരെ പിതാവ് വോട്ടുതേടുന്ന അപൂര്‍വതയാണ് എ.കെ.ആന്റണി, ആന്റോ ആന്റണിക്കായി പ്രചാരണത്തിന് എത്തിയാല്‍ സംഭവിക്കുക. രാജ്യാന്തര തലത്തില്‍പോലും വാര്‍ത്ത ആയേക്കാവുന്നതാണിത്. പത്തനംതിട്ട ജില്ലയിലെ ആറന്മുള, റാന്നി, കോന്നി, അടൂര്‍, തിരുവല്ല എന്നീ നിയമസഭാ മണ്ഡലങ്ങളും കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി, ഈരാറ്റുപേട്ട എന്നീ മണ്ഡലങ്ങളും ഉള്‍പ്പെടുന്നതാണ് പത്തനംതിട്ട ലോകസഭാ മണ്ഡലം.

പി.സി.ജോര്‍ജ് എന്‍.ഡി.എ സ്ഥാനാര്‍ഥിയായി പത്തനം തിട്ടയിൽ മത്സരിക്കുമെന്നായിരുന്നു പ്രചരണം. എന്നാല്‍ സ്ഥാനാര്‍ഥി പ്രഖ്യാപനം വന്നപ്പോള്‍ അനില്‍ കെ.ആന്റണിക്ക് നറുക്കുവീഴുകയായിരുന്നു. തുടക്കത്തില്‍ അനിലിന്റെ സ്ഥാനാര്‍ഥിത്വത്തോടുള്ള തന്റെ എതിര്‍പ്പ് പി.സി ജോര്‍ജ് വെളിപ്പെടുത്തിയെങ്കിലും അനിൽ വീട്ടിൽ പോയി കണ്ടതോടെ മഞ്ഞുരുകി. പത്തനംതിട്ട തൃപ്പാറ ക്ഷേത്രത്തില്‍ ഉത്സവത്തിന്റെ ഭാഗമായി ദര്‍ശനത്തിന് അനില്‍ ആന്റണിക്കൊപ്പം പി.സി ജോര്‍ജും എത്തി.

അനിലിനെ പി.സി.ജോര്‍ജ് തിലകം അണിയിച്ച ചിത്രം മാധ്യമങ്ങള്‍ പ്രാധാന്യത്തോടെ നൽകുകയും ഉണ്ടായി. കഴിഞ്ഞ തവണ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന് പത്തനംതിട്ടയില്‍ ലഭിച്ചത് 2,97,396 വോട്ടുകളാണ്. രണ്ടാമതെത്തിയ സി.പി.എമ്മിലെ വീണാ ജോര്‍ജിന് 3,36,684 വോട്ടുകളും ലഭിച്ചു. വ്യത്യാസം 39252 വോട്ടുകള്‍ മാത്രം. എന്നാല്‍ ഇക്കുറി ഇത് മാറി മറിയുമെന്നാണ് ബി.ജെ.പി കണക്കു കൂട്ടുന്നത്.

സംസ്ഥാന സർക്കാരിനെതിരെയുള്ള ജനകീയ രോക്ഷം തിരഞ്ഞെടുപ്പിൽ പ്രകടമാകുമെന്നാണ് ബി ജെ പി വിലയിരുത്തുന്നത്. മോദി കൂടി മണ്ഡലത്തിൽ പ്രചാരണത്തിനായി എത്തിയാൽ അത് സാധ്യമാകുമെന്നും ബി ജെ പി കണക്ക് കൂട്ടുന്നു. കാഞ്ഞിരപ്പള്ളി, ഈരാറ്റുപേട്ട തുടങ്ങിയ മണ്ഡലങ്ങളില്‍ അടുത്തിടെ ക്രിസ്ത്യന്‍ വിശ്വാസികള്‍ക്ക് നേരെ ഒരുവിഭാഗം നടത്തിയ ആക്രമങ്ങള്‍ ബി.ജെ.പിക്ക് അനുകൂലമായ സാഹചര്യം ഉണ്ടാക്കും. കാരണം സംഭവത്തിൽ കോണ്‍ഗ്രസും സി.പി.എമ്മും മൗനം ഭജിച്ചപ്പോള്‍ അവിടെ ക്രിസ്ത്യാനികള്‍ക്കുവേണ്ടി ബി.ജെ.പി മാത്രമായിരുന്നു പ്രതികരിക്കാൻ ഉണ്ടായിരുന്നത്. ഇത് ബി ജെ പിക്ക് അനുകൂല സാഹചര്യം ഉണ്ടാക്കിയിരിക്കുകയാണ്.

കോണ്‍ഗ്രസില്‍ നിന്ന് ഈയിടെ പുറത്ത് വരുന്ന പ്രതികൂല സ്വരങ്ങളും അനില്‍ ആന്റണിക്ക് അനുകൂല സാഹചര്യം ഉണ്ടാക്കുകയാണ്. എ.കെ ആന്റണിയുടെ മകന്‍ എന്ന പരിഗണന, നിരാശരായ ചില കോണ്‍ഗ്രസുകാരെ ബി.ജെ.പിക്ക് അനുകൂലമായി ചിന്തിപ്പിക്കാന്‍ വഴിമാറ്റും. ഈ ചിന്താഗതി മാറ്റാന്‍ മകനെതിരെ പ്രചാരണത്തിന് സാക്ഷാല്‍ എ.കെ.ആന്റണി തന്നെ രംഗത്തിറങ്ങിയാലും കഴിയില്ലെന്ന് ബി.ജെ.പി കരുതുന്നുമുണ്ട്. കഴിഞ്ഞ തവണ കേന്ദ്രത്തില്‍ കോണ്‍ഗ്രസ് മടങ്ങി വരുമെന്ന ധാരണ വ്യക്തമായിരുന്നു.

എന്നാൽ ഇക്കുറി അങ്ങനെയല്ല. ഇക്കുറി മോദി വീണ്ടും അധികാരത്തില്‍ എത്തുമെന്നാണ് സര്‍വേ ഫലങ്ങള്‍ പറഞ്ഞിരിക്കുന്നത്. അതിന്റെ ചലനങ്ങൾ ദേശീയ തലത്തിൽ തന്നെ വ്യക്തമാണ്. അതിനാല്‍ അനില്‍ ആന്റണിയെ വിജിയിപ്പിക്കാന്‍ നൂനപക്ഷങ്ങള്‍ തന്നെ മുന്നിട്ടിറങ്ങുമെന്നും അനിലിലൂടെ വികസനം ജില്ലയില്‍ എത്തിക്കാന്‍ കഴിയുമെന്നുമുളള പ്രചാരണ തന്ത്രമാണ് എന്‍.ഡി.എ മണ്ഡലത്തിൽ പയറ്റുന്നത്. കഴിഞ്ഞ ഒന്നര പതിറ്റാണ്ടിനുള്ളില്‍ ആന്റോ ആന്റണിക്ക് ജില്ലയില്‍ എന്ത് ചെയ്യാന്‍ കഴിഞ്ഞു? എന്ന ചോദ്യവും ചിലർ ഉന്നയിക്കുന്നുണ്ട്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...