Connect with us

Hi, what are you looking for?

India

പാലക്കാടും ആലത്തൂരും പ്രധാനമന്ത്രിയുടെ റോഡ് ഷോ, മോദി 15ന് പാലക്കാട് എത്തും

പാലക്കാട്‌ . ലോക്‌സഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് എൻ ഡി എ പ്രചാരണം കൊഴുപ്പിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി പാലക്കാട്ടെത്തും. ഈ മാസം 15ന് പാലക്കാട്, ആലത്തൂർ എന്നീ മണ്ഡലങ്ങളിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി നരേന്ദ്രമോദി റോഡ് ഷോ നടത്തും. പാലക്കാട് എൻഡിഎയുടെ എ പ്ലസ് മണ്ഡലമാണെന്നും വിജയ സാദ്ധ്യത കൂടുതലാണെന്നും കണക്കിലെടുത്താണ് ഈ നീക്കം.

മാര്‍ച്ച് 15നാണ് മോദി കേരളത്തിലെത്തുക. പാലക്കാട് നടക്കുന്ന റോഡ് ഷോയില്‍ അദ്ദേഹം പങ്കെടുക്കും. എന്‍ഡിഎ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് ശേഷം ഇതാദ്യമായാണ് മോദി കേരളത്തില്‍ എത്തുന്നത്. ഇക്കഴിഞ്ഞ ഫെബ്രുവരി 27നാണ് മോദി അവസാനമായി സംസ്ഥാനത്ത് എത്തിയിരുന്നത്.

സി കൃഷ്ണകുമാറാണ് പാലക്കാട് എൻഡിഎയുടെ സ്ഥാനാർത്ഥി. എൻഡിഎ തിരഞ്ഞെടുപ്പ് ഓഫീസ് ആദ്യം തുറന്നത് പാലക്കാട്ടാണ്. മലമ്പുഴ, ഷൊർണൂർ, കോങ്ങാട്,പാലക്കാട് തുടങ്ങിയ മണ്ഡലങ്ങളിൽ പ്രചാരണത്തിലും മുന്നിലെത്തുകയാണ് എൻഡിഎയുടെ ലക്ഷ്യം വെക്കുന്നത്. അതേസമയം ആലത്തൂർ മണ്ഡലത്തിൽ എൻഡിഎ സ്ഥാനാർത്ഥിയെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല, അപ്രതീക്ഷിത സ്ഥാനാർത്ഥിയെ കൊണ്ടുവരാനുളള ശ്രമങ്ങളാണ് പാർട്ടിയിൽ നടന്നുവരുന്നത്. നരേന്ദ്രമോദിയുടെ റോഡ് ഷോയ്ക്ക് പുറമേ എൻഡിഎ വിപുലമായ പരിപാടികളാണ് പാലക്കാട് ആസൂത്രണം ചെയ്യുന്നത്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...