Connect with us

Hi, what are you looking for?

Kerala

പിണറായിയെ ഗവർണർ തെറിപ്പിക്കുമോ? ഭരണ ദുരന്തം അറിയിക്കാനുറച്ച് ഗവർണർ

പിണറായി സർക്കാരിന്റെ കെടുകാര്യസ്ഥതകൾ രാഷ്ട്രപതിയെ അറിയിക്കാനുറച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. എന്നാൽ ഏതാനും ആഴ്ചകൾക്ക് മുൻപ് ഗവർണർക്കു കേരളത്തിൽ ചെലവഴിക്കാൻ സമയമില്ലെന്ന ആരോപണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ ഗവര്ണര്ക്കെതിരെ രംഗത്ത് വന്നിരുന്നു.

കേരള ഗവർണർക്ക് കേരളത്തിൽ ചെലവഴിക്കാൻ സമയമില്ലെന്നും മിക്കപ്പോഴും അദ്ദേഹം പുറത്താണെന്നുമാണു പിണറായി പറഞ്ഞത്.‘‘ഗവർണർ കേരളത്തിൽ വന്നാലും നിയമസഭയിൽ നയപ്രഖ്യാപന പ്രസംഗം പൂർണമായി വായിക്കാൻ പോലും സമയമില്ല. ഇന്നും ഡൽഹിയിലുണ്ട് അദ്ദേഹം. ചിലർ ചോദിച്ചു നിങ്ങളുടെ സമരം കാണാൻ വന്നതാണോ അദ്ദേഹമെന്ന്. ഇനി വന്നാലും അദ്ദേഹം റോഡിൽ കസേരയിട്ട് ഇരിക്കുകയേയുള്ളൂ’’എന്നും മുഖ്യമന്ത്രി പറയുകയുണ്ടായി.

അതേസമയം തന്റെ എല്ലാ പരിപാടികളും രാഷ്ട്രപതി ഭവന്റെ അംഗീകാരത്തോടെയാണെന്നും ഓണത്തിനു പോലും ക്ഷണിക്കാത്തവരാണ് ഇപ്പോൾ പരാതി ഉന്നയിക്കുന്നതെന്നും ആയിരുന്നു ഇതിനോട് ഗവർണരുടെ പ്രതികരണം. എന്നാലിപ്പോൾ മുഖ്യമന്ത്രിയുടെ ചുമതലകൾ പോലും കേരളത്തിൽ നിറവേറ്റുന്നത് ഗവര്ണരാണെന്ന താരത്തിലേക്കാണ് കാര്യങ്ങളുടെ പോക്ക്. മന്ത്രിമന്ദിരത്തിനു മോഡി കൂട്ടാനും ഭാര്യക്കും മക്കൾക്കും കൊച്ചുമക്കൾക്കും നീതിക്കളിക്കാനുമെല്ലാം ഖജനാവ് കൊള്ളയടിക്കുന്നതിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച പിണറായിക്കിപ്പോൾ കേരളത്തിലെ പട്ടിണിപ്പാവങ്ങളോട് പുച്ഛമാണ്.

കാട്ടാന ആക്രമണത്തിൽ മരണപ്പെട്ടവരെയോ വയനാട് പൂക്കോട് വെറ്ററിനറി സർവ്വകലാശാലയിൽ മരണപ്പെട്ട സിദ്ധാർത്ഥ് എന്ന വിദ്യാർത്ഥിയുടെ വീട്ടുകാരെയോ സമാധാനിപ്പിക്കാനോ വിഷയത്തിൽ ഇടപെടാനോ പോലും കേരളത്തിന്റെ മുഖ്യമന്ത്രിക്കിപ്പോൾ സമയമില്ല. എന്നാൽ അവിടെയും താങ്ങായി ഓടിയെത്തിയത് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ആണ്.

ഇതോടെ മുഖ്യന്റെ ഭരണത്തിനെതിരെ രാഷ്ട്രപതിക്ക് റിപ്പോർട്ട് നൽകാൻ ഒരുങ്ങുകയാണ് ഗവർണർ. ഇപ്പോൾ ഇത് സംബന്ധിച്ച് ചീഫ് സെക്രട്ടറിയോട് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട് ഗവർണർ. അതിലെ വിശദീകരണം തൃപ്തികരമല്ലെങ്കിൽ പിണറായിയെ തെറിപ്പിക്കാനുള്ള നീക്കം ഗവർണർ നടത്തുമെന്നാണ് പുതിയ റിപോർട്ടുകൾ.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...