Connect with us

Hi, what are you looking for?

Kerala

‘ഹിന്ദു ആയിപോയതുകൊണ്ട് ഞാൻ സംഖിണി ആയി മാറുന്നു’ സിദ്ധാർത്ഥിന്റെ മരണത്തിൽ പ്രതികരിച്ച നടി സീമ ജി നായർക്ക് നേരെ സൈബർ സഖാക്കളുടെ ആക്രമണം

കൊച്ചി . പൂക്കോട് വെറ്ററിനറി സർവ്വകലാശാല വിദ്യാർത്ഥി സിദ്ധാർത്ഥിന്റെ മരണത്തിൽ പ്രതികരിച്ച നടി സീമ ജി നായർക്ക് നേരെ സൈബർ സഖാക്കളുടെ ആക്രമണം. കഴിഞ്ഞ ദിവസമാണ് സിദ്ധാർത്ഥിന്റെ മരണത്തെ കുറിച്ച് നടി സീമ ജി നായർ ഫേസ്ബുക്കിൽ പോസ്റ്റ് പങ്കുവെക്കുന്നത്.

എന്നാൽ ഇത് എസ് എഫ് ഐ യെ താറടിച്ചു കാണിക്കാനുള്ള ശ്രമമാണെന്ന് പറഞ്ഞായിരുന്നു സീമ ജി നായർക്ക് നേരെ ആക്രമണം ഉണ്ടായത്. താരം തന്നെയാണ് ഇക്കാര്യം ഫേസ്ബുക്കിൽ പങ്ക് വച്ച കുറിപ്പിൽ പറഞ്ഞിരിക്കുന്നത്. പാർട്ടിയുടെ പേര് പോലും പറയാതെയാണേ താൻ കുറിപ്പ് എഴുതിയതെന്നും, എന്നിട്ടും സിദ്ധാർത്ഥിനെ കുറിച്ച് പറഞ്ഞ തന്നെ അവർ ആക്ഷേപിച്ചുവെന്നും, ഒടുവിൽ തന്റെ സ്റ്റാൻഡേർഡ് മാറ്റി വെച്ചു അവർക്കെല്ലാം മറുപടി കൊടുത്തുവെന്നും സീമ ജി നായർ പറഞ്ഞിരിക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം ഇങ്ങനെ:

നമസ്ക്കാരം പ്രിയപെട്ടവരെ, രണ്ട്‌ ദിവസം മുന്നേ സിദ്ധാർഥ് എന്ന മോനെ കുറിച്ച് ഞാൻ ഒരു പോസ്റ്റ് ഇട്ടിരുന്നു ..അതിൽ ഞാൻ എഴുതിയത് (രാഷ്‌ട്രീയ കൊലപാതകത്തെ കുറിച്ചും ,ഏതു പാർട്ടി ഭരിച്ചാലും ഒത്താശ ചെയ്യാൻ ആളുണ്ടെങ്കിൽ ഇവിടെ പലതും നടക്കുമെന്നാണ് )ഒരു പാർട്ടിയുടെ പേര് പറഞ്ഞില്ല ..അത് CPM ,BJP,CONGRES. ഏതും ആവട്ടെ ..മഞ്ഞപിത്തമുള്ളവന് നോക്കിന്നിടമൊക്കെ മഞ്ഞനിറം എന്ന് പറഞ്ഞപോലെ കുറച്ചുപേർ എന്റെ മെക്കിട്ടുകേറാൻ വന്നു. അവരെന്തിനാണ് ഇത്രയും ആവേശത്തോടെ പ്രതികരിച്ചത്. പ്രതികരിച്ചവരുടെ പാർട്ടി ആണ്‌ ഇതു ചെയ്തെന്നു ഞാൻ പറഞ്ഞിട്ടില്ല.

ഞാൻ നിലവാരമില്ലാതവൾ,ഊള, തുടങ്ങിയ പദപ്രയോഗങ്ങൾ അവർക്കെല്ലാം എന്റെ സ്റ്റാൻഡേർഡ് മാറ്റി വെച്ചു മറുപടിയും കൊടുക്കേണ്ടി വന്നു ,കൊലപാതകം ഏതും ആവട്ടെ, രാഷ്‌ട്രീയമോ, ക്യാമ്പസ്സോ ആവട്ടെ, പാർട്ടി ഏതും ആവട്ടെ, പക്ഷെ ആരുടേയും ജീവൻ എടുക്കാനുള്ള അവകാശം ആർക്കും ഇല്ല. ആര് മരിച്ചാലും, ആര് കൊന്നാലും, ആജീവൻ തിരികെ കൊടുക്കാൻ നമ്മുക്ക് കഴിയില്ല.

രാഷ്‌ട്രീയ തിമിരം ബാധിച്ച ചിലർ സിഡ്‌ദ്ധാര്ഥിന്റെ മരണത്തെ കുറിച്ചുപോലും ഇന്നലെ മോശമായി മറുപടി ഇട്ടു. നമ്മുടെ കേരളത്തിൽ തന്നെ ഇത്രയും മനസാക്ഷി ഇല്ലാതെ എങ്ങനെ ഇവർക്കെഴുതാൻ സാധിക്കുന്നു. ഇതുവരെ എന്റെ രാഷ്‌ട്രീയം എന്തെന്ന് ഞാൻ പറഞ്ഞിട്ടില്ല, ഒരു പാർട്ടി മീറ്റിംഗിലും ഞാൻ പങ്കെടുത്തിട്ടില്ല, ഹിന്ദു ആയിപോയതുകൊണ്ട് ഞാൻ സംഖിണി ആയി മാറുന്നു ..ആര് തെറ്റ് ചെയ്താലും തെറ്റിനെ തെറ്റായി അംഗീകരിക്കാൻ പറ്റാത്ത മനസ്സ് വികൃതമായവരുടെ നാടായി കഴിഞ്ഞു ഈ GODS OWN കൺട്രി 🙏🙏🙏🙏

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...