Connect with us

Hi, what are you looking for?

Crime,

ഉറങ്ങിക്കിടന്ന വിദ്യാര്‍ഥികളെ വിളിച്ചുണർത്തി സിദ്ധാര്‍ഥിനെ മർദ്ദിക്കാൻ ആവശ്യപ്പെട്ടു, പറ്റില്ലെന്ന് പറഞ്ഞവരെ ഭീക്ഷണിപ്പെടുത്തി, നടന്നത് ആള്‍ക്കൂട്ട വിചാരണയും കേട്ടുകേൾവിയും സമാനതകളും ഇല്ലാത്ത കൊടും ക്രൂരതയും, ARS റിപ്പോർട്ട്

തിരുവനന്തപുരം. കേട്ടുകേൾവിയും സമാനതകളും ഇല്ലാത്ത കൊടും ക്രൂരതയാണ് എസ് എഫ് ഐ ഗുണ്ടാകൂട്ടം സിദ്ധാർഥിനോട് ചെയ്തിരിക്കുന്നത്. പൂക്കോട് വെറ്ററിനറി സര്‍വ്വകലാശാലയില്‍ സിദ്ധാർഥ് നേരിട്ടത് ക്രൂര പീഡനമെന്ന് ആന്റി റാ​ഗിങ് സ്ക്വാഡ് അന്വേഷണ റിപ്പോർട്ട്. മൂന്ന് ദിവസം തുടർച്ചയായി ബെൽറ്റ് ഉപയോ​ഗിച്ച് സിദ്ധാർത്ഥിനെ മർദിച്ചു. ഹോസ്റ്റൽ നടുമുറ്റത്ത് ന​ഗ്നനാക്കി നിർത്തി. മരിക്കുന്ന ​ദിവസം ഉച്ചവരെയും മർദനം.

ഹോസ്റ്റലില്‍ നടന്നത് പരസ്യവിചാരണയാണ് നടന്നത്. ഉറങ്ങി കിടന്ന വിദ്യാർത്ഥികളെ തട്ടി ഉണർത്തി കൂടി കൊണ്ട് വന്നു സിദ്ധാർത്ഥിനെ മർദ്ദിക്കാൻ ആവശ്യപ്പെട്ടു. പറ്റില്ലെന്ന് പറഞ്ഞവരെ പോലും ഭീക്ഷണിപ്പെടുത്തി മർദ്ദിപ്പിച്ചു. റിപ്പോർട്ടിൽ പറയുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. കേട്ടുകേൾവിയും സമാനതകളും ഇല്ലാത്ത കൊടും ക്രൂരതയാണ് എസ് എഫ് ഐ ഗുണ്ടകൾ സിദ്ധാർഥിനോട് കോളേജ് കാമ്പസിനുള്ളിൽ ചെയ്തിരിക്കുന്നത്.

മുറിയില്‍ ഉറങ്ങിക്കിടന്ന വിദ്യാര്‍ഥികളെ വിളിച്ചുണർത്തി സിദ്ധാര്‍ഥിനെ മർദ്ദിക്കാനായി കൂട്ടി കൊണ്ട് വരുകയായിരുന്നു. തുടർന്ന് അവരെ കൊണ്ട് സിദ്ധാർത്ഥിനെ അടിപ്പിച്ചു. അടിക്കാന്‍ വിസമ്മതിച്ചവരെ ഭീഷണിപ്പെടുത്തി അടിപ്പിച്ചുവെന്നും വിദ്യാര്‍ഥികള്‍ മൊഴിനല്‍കിയിട്ടുണ്ട്. ഹോസ്റ്റലിലെ നടുമുറ്റത്തു മാത്രമല്ല, ഹോസ്റ്റലിലെ 21–ാം നമ്പർ മുറി, വാട്ടർടാങ്കിന്റെ പരിസരം, ക്യാംപസിലെ കുന്ന് എന്നിവിടങ്ങളിലും സിദ്ധാർഥനെ കൊണ്ട് പോയി ബെൽറ്റുകൊണ്ടു മർദിച്ചു.

പലതവണ ചവിട്ടിത്താഴെയിട്ടു. മുടിയിൽ പിടിച്ചുവലിച്ചു. കവിളത്തു പലതവണ അടിക്കുകയും വയറ്റിലും നെഞ്ചത്തും ആഞ്ഞു തൊഴിക്കുകയും ചെയ്തു. നിലത്തെ അഴുക്കുവെള്ളം തുടപ്പിച്ചു. ഭക്ഷണമോ വെള്ളമോ നൽകാതെയാണു 3 ദിവസം തുടർച്ചയായി സിദ്ധാർഥനെ പീഡിപ്പിച്ചുവെന്നുമാണ് വിദ്യാര്‍ഥികളുടെ മൊഴി. സ്ക്വാ‍ഡ് അംഗങ്ങളായ അധ്യാപകർ ആണ് ആന്റി റാ​ഗിങ് സ്ക്വാഡ് അന്വേഷണ റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. ഹോസ്റ്റൽ അന്തേവാസികളായ 98 വിദ്യാർഥികളിൽ നിന്നു മൊഴിയെടുത്താണു റിപ്പോർട്ട് തയാറാക്കിയിട്ടുള്ളത്.

പൂക്കോട് വെറ്ററിനറി സർവകലാശാലയിൽ ബിവിഎസ്‌സി രണ്ടാംവര്‍ഷ വിദ്യാര്‍ഥിയായ തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി സിദ്ധാര്‍ഥനെ ഫെബ്രുവരി 18-നാണ് ഹോസ്റ്റലിലെ കുളിമുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തുന്നത്. വാലെന്റൈന്‍സ് ഡേ ദിനാചരണവു മായി ബന്ധപ്പെട്ട് കോളജിലുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് കോളജില്‍ വെച്ച് സിദ്ധാർത്ഥ് ക്രൂരമര്‍ദനവും ആള്‍ക്കൂട്ട വിചാരണയും നേരിടുകയായിരുന്നു.

അതേസമയം, പൂക്കോട് വെറ്ററിനറി സര്‍വ്വകലാശാലയില്‍ എസ്എഫ്‌ഐ വിചാരണയെ തുടര്‍ന്ന് വിദ്യാര്‍ത്ഥി മരിച്ച സംഭവത്തില്‍ പ്രതികൾക്കെതിരെ ഇനിയും കൊലക്കുറ്റം ചുമത്താ തിരിക്കുകയാണ് പോലീസ്. കഴിഞ്ഞ ഫെബ്രുവരി 18നാണ് തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി സിദ്ധാര്‍ത്ഥ് ഹോസ്റ്റലിലെ കുളിമുറിയില്‍ മരിച്ച നിലയിൽ കാണുന്നത്. ആത്മഹത്യാ പ്രേരണ, മര്‍ദ്ദനം, റാഗിങ് നിരോധ നിയമം എന്നീ കുറ്റങ്ങൾ മാത്രമാണ് പ്രതികള്‍ക്കെതിരെ പോലീസ് ചുമത്തിയിട്ടുള്ളത്. പ്രതികൾക്കെതി രെ കൊലക്കുറ്റം ചുമത്താൻ സി പി എം സമ്മർദ്ദത്തെ തുടർന്ന് പോലീസ് കൂട്ടാക്കുന്നില്ല.

ഇടത് സംഘടനകളും കാമ്പസ് അധികൃതരും ചേര്‍ന്ന് മൂടിവെച്ച വിദ്യാര്‍ത്ഥി വിചാരണയെ തുടർന്നാണ് സിദ്ധാർത്ഥിന്റെ മരണമെന്നത് സ്ഥിരീകരിക്കപ്പെട്ടിട്ടും പ്രതികൾക്കെതിരെ കൊലക്കുറ്റം ചുമത്താതെ രക്ഷിക്കാനുള്ള ശ്രമമാണ് നടന്നു വരുന്നത്. നിസാര വകുപ്പുകളിൽ മാത്രം കേസെടുത്ത് കൊലക്കുറ്റത്തിന് ഉത്തരവാദികളായ പ്രതികളെ രക്ഷിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഇതിന് സി പി എമ്മിന്റെ ജില്ലയിലെ ചില പ്രമുഖ നേതാക്കളും എസ് എഫ് ഐയുടെ സംസ്ഥാന നേതൃത്വവുമാണ് ചരട് വലികൾ നടത്തുന്നത്. പോലീസ് കൊലക്കുറ്റം ചുമത്താതിരുന്നാൽ കോടതിയെ സമീപിക്കാൻ ഇതര വിദ്യാർത്ഥി സംഘടനകളും സിദ്ധാർത്ഥിന്റെ ബന്ധുക്കളും ആലോചിക്കുന്നുണ്ട്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...