Connect with us

Hi, what are you looking for?

Crime,

SFI യുടെ തീവ്രവാദ പ്രേമം മൂത്തു, ഇസ്ലാമിക ഭീകരരുടെ ജിഹാദിന്റെ പേര് ‘ഇന്‍തിഫാദ’, കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്കും സര്‍വകലാശാലയ്ക്കും നോട്ടീസ് അയച്ച് ഹൈക്കോടതി

ഇസ്രയേലിനെതിരെ പലസ്തീന്‍ ഇസ്ലാമിക ഭീകരര്‍ നടത്തുന്ന ജിഹാദിന്റെ പേരായ ‘ഇന്‍തിഫാദ’ എന്ന് കേരള സർവകലാശാല കലോത്സവത്തിന് ഉപയോഗിച്ച എസ് എഫ് ഐ യുടെ തീരുമാനം വിവാദത്തിലേക്ക്. ഇന്‍തിഫാദ എന്ന ജിഹാദിന്റെ പേര് കലോത്സവ ത്തിന് ഉപയോഗിക്കുന്നതിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി. കേരള സര്‍വകലാശാല കലോത്സവത്തിന്റെ പേര് മാറ്റണമെന്നാണ് ഹർജിയിൽ ആവശ്യപ്പെടുന്നത്.

ഇന്‍തിഫാദ എന്ന പേരിന് തീവ്രവാദവുമായി ബന്ധമുണ്ടെന്ന പരാതിയിൽ ഹൈക്കോടതി കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്കും സര്‍വകലാശാലയ്ക്കും നോട്ടീസ് അയച്ചു. നിലമേല്‍ എന്‍എസ്എസ് കോളേജ് വിദ്യാര്‍ത്ഥി ആശിഷ് എഎസ് ആണ് പരാതിയുമായി കോടതിയെ സമീപിക്കുന്നത്. മാര്‍ച്ച് 7 മുതല്‍ 11 വരെ നടക്കുന്ന കേരള സര്‍വകലാശാല കലോത്സവത്തിനാണ് ഇന്‍തിഫാദ എന്ന് സർവകലാ ശാല യൂണിയൻ പേരിട്ടിരിക്കുന്നത്. ഇതിന്റെ ലോഗോയുടെ പ്രകാശനം യൂണിവേഴ്സിറ്റി റെജിസ്ട്രർ നിർവഹിക്കുകയും ചെയ്തിരുന്നു.

“ഇന്‍തിഫാദ എന്ന പേരിന് തീവ്രവാദവുമായി ബന്ധമുണ്ടെന്ന പരാതിയിൽ ഹൈക്കോടതി കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്കും സര്‍വകലാശാലയ്ക്കും നോട്ടീസ് അയച്ചു”.

കാമ്പസുകളിലെ അക്രമ കൊലപാതക രാഷ്ട്രീയത്തിന് അറുതിയി ല്ലെന്നു ആരോപിച്ച് SFI ദേശീയ തലത്തിൽ നിരോധിക്കണമെന്ന ആവശ്യം രാജ്യത്ത് നിരവധി കോണുകളിൽ നിന്ന് ഉയരുന്നതിനി ടെയാണ് SFI യുടെ തീവ്രവാദ പ്രേമം തുറന്നു കാട്ടുന്നതാണ് ഇന്‍തിഫാദ എന്ന പേരിട്ടത് വഴി തുറന്നു കാട്ടുന്നതെന്നാണ് ആക്ഷേപം ഉയരുന്നത്. SFI – PFI അവിശുദ്ധ ബന്ധം ഇന്റലിജിൻസ് ഏജൻസികൾക്ക് തലവേദന ഉണ്ടാക്കുന്ന സംഭവമായി മാറിയിരിക്കുന്നതി നിടെയാ ണിത്.

SFI യുടെ തീവ്രവാദ പ്രേമം തുറന്നു കാട്ടുന്നതാണ് ഇന്‍തിഫാദ എന്ന പേരിട്ടത് വഴി തുറന്നു കാട്ടുന്നതെന്നാണ് ആക്ഷേപം

കലയും സംഗീതവും കൈകോര്‍ക്കുന്ന ഒരു സാംസ്കാരിക പരിപാടിക്ക് ഇന്‍തിഫാദ എന്ന പേര് നല്‍കിയതിലൂടെ എസ് എഫ് ഐ യുടെ പേരിൽ ആരോപിക്കപ്പെടുന്ന തീവ്രവാദ സംഘടനാ ബന്ധം കൂടി ഇതോടെ സ്ഥിരീകരിക്കുകയാണ്. സംസ്ഥാന ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ ആക്രമിക്കുന്നതും വഴിതടയാനും എത്തുന്നവർ നിലമേൽ സംഭവത്തിന്റെ അടിസ്ഥാനത്തിൽ PFI ക്കാർ കൂടി ഉണ്ടെന്നു ഗവർണർ തന്നെ ആരോപണം ഉന്നയിച്ചിരുന്നു. ഇതിനു പിറകെയാണ് കേരള സർവകലാശാല കലോത്സവത്തിന് ഇസ്ലാമിക ഭീകരര്‍ നടത്തുന്ന ജിഹാദിന്റെ പേരായ ഇന്‍തിഫാദ എന്ന് നൽകിയിട്ടുള്ളത്. ഇന്‍തിഫാദയിൽ ടെററിസം, വയലന്‍സ് എന്നിവ ഉള്‍പ്പെടുന്നുണ്ട് എന്നത് വ്യക്തമായി അറിഞ്ഞു കൊണ്ട് തന്നെയാണ് SFI യുടെ ഈ നടപടി.

സർവകലാശാല കലോത്സവത്തിന്റെ പേരിലൂടെ ന്യൂനപക്ഷത്തിലെ തീവ്രവാദ സ്വഭാവമുള്ളവര്‍ എസ് എഫ് ഐയുടെ കടിഞ്ഞാണ്‍ കയ്യിലേന്തുകയാണ് എന്നാണ് ഇത് വ്യക്തമാക്കപ്പെടുന്നത്. ‘ഇന്‍തിഫാദയെ ഗ്ലോബലൈസ് ചെയ്യാൻ’ പലസ്തീൻ തീവ്രവാദികൾ നേരത്തെ ആഹ്വാനം ചെയ്തിരുന്നു. പലസ്തീൻ തീവ്രവാദികൾക്ക് പിന്തുണ നൽകുന്ന പരിപാടികൾ സംഘടിപ്പിച്ചും,, ചെറുപ്പക്കാരെ ആകർഷിക്കാനും ആയി ഇന്‍തിഫാദയെ ഗ്ലോബലൈസ് ചെയ്യാൻ ആഹ്വാനം ചെയ്തിരിക്കുന്ന തീവ്രവാദികളുടെ പോസ്റ്ററുകൾ ഇതിനകം നിരവധിയാണ് പുറത്ത് വന്നിട്ടുള്ളത്. കലോത്സവത്തിന് ഇന്‍തിഫാദ എന്ന പേര് നൽകുന്നതോടെ കേരള സർവകലാശാല യൂണിയൻ തീവ്രവാദികളുടെ ആഹ്വാനം ഏറ്റെടുത്തെന്നാണ് കരുതേണ്ടത്.

‘”ഇന്‍തിഫാദയെ ഗ്ലോബലൈസ് ചെയ്യാൻ’ പലസ്തീൻ തീവ്രവാദികൾ നേരത്തെ ആഹ്വാനം ചെയ്തിരുന്നു. പലസ്തീൻ തീവ്രവാദികൾക്ക് പിന്തുണ നൽകുന്ന പരിപാടികൾ സംഘടിപ്പിച്ചും,, ചെറുപ്പക്കാരെ ആകർഷിക്കാനും ആയി ഇന്‍തിഫാദയെ ഗ്ലോബലൈസ് ചെയ്യാൻ ആഹ്വാനം ചെയ്തിരിക്കുന്ന തീവ്രവാദികളുടെ പോസ്റ്ററുകൾ ഇതിനകം നിരവധിയാണ് പുറത്ത് വന്നിട്ടുള്ളത്”.

മാർച്ച് 7 മുതൽ 11 വരെ പാളയമാണ് യുവജനോത്സവത്തിന് വേദിയാകുന്നത് ‘അധിനിവേശങ്ങൾക്കെതിരെ കലയുടെ പ്രതിരോധം – ഇൻതിഫാദ’ എന്ന് ലോഗോയിൽ കുറിച്ചിട്ടുണ്ട്. സംഭവം വിവാദമായ ശേഷവും ഇന്‍തിഫാദ എന്ന പേരില്‍ തന്നെയാണ് എസ്എഫ്‌ഐ നേതൃത്വം നല്‍കുന്ന യൂണിയന്‍ ഫ്‌ലക്‌സ് ബോര്‍ഡുകളും പ്രചരണ ബാനറുകളുമായി മുന്നോട്ട് പോവുകയാണ്. അതേ സമയം പേരിനെ കുറിച്ച് പഠിക്കാന്‍ സര്‍വകലാശാല തീരുമാനിച്ചിട്ടുണ്ട്. വിവാദം കോടതിയിലെത്തിയിട്ടും പേരിനെ കുറിച്ച് പ്രതികരിക്കാന്‍ യൂണിയന്‍ തയ്യാറായിട്ടില്ല. ‘തങ്ങള്‍ പാലസ്തീന്‍ ഐക്യദാര്‍ഢ്യമാണ്’ ഉദ്ദേശിച്ചതെന്നാണ് യൂണിയന്റെ നിലപാട്. ഹര്‍ജിയില്‍ പ്രാഥമിക വാദം കേട്ട ശേഷമാണ് കോടതി കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്കും സര്‍വകലാശാലയ്ക്കും നോട്ടീസ് അയച്ചിരിക്കുന്നത്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...