Connect with us

Hi, what are you looking for?

India

വയനാട്ടിലേക്ക് രാഹുൽ ഇല്ല ? രണ്ട് ലോക്സഭാ സീറ്റുകളിൽ കേരളത്തിന് പുറത്ത് മത്സരിച്ചേക്കും

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ലോക്സഭാ തെരഞ്ഞെടുപ്പില്‍ വയനാട്ടിൽ നിന്ന് മത്സരിക്കില്ലെന്ന് റിപ്പോർട്ടുകൾ. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് രണ്ട് ലോക്സഭാ സീറ്റുകളിൽ രാഹുൽ ഇത്തവണ മത്സരിക്കുമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. കര്‍ണാടകത്തിലേയോ തെലങ്കാനയിലോ ഒരു സീറ്റിൽ നിന്നും ഉത്തർ പ്രദേശിലെ ഒരു സീറ്റിൽ നിന്നും രാഹുൽ ജനവിധി തേടും.

ഇത്തവണ ആനി രാജയെയാണ് വയനാട്ടിൽ സിപിഐ സ്ഥാനാർത്ഥിയാക്കുന്നത്. പാർട്ടി ജനറൽ സെക്രട്ടറി ഡി രാജയുടെ ഭാര്യ കൂടിയാണ് ആനിരാജ. മുന്നണിയിലെ പ്രധാന നേതാക്കൾ പരസ്പരം മത്സരിക്കുന്നത് ഇന്ത്യാ മുന്നണിയുടെ ഐക്യത്തിന് നല്ലതായിരിക്കില്ലെന്ന വിലയിരുത്തലും രാഹുലിന്റെ തീരുമാനത്തിന് പിന്നിലുണ്ടെന്നാണ് പറയുന്നത്.

ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗ് ഇത്തവണ 2 സീറ്റിന് പകരം 3 സീറ്റുകൾ നൽകണമെന്ന് കോൺഗ്രസിൽ സമ്മർദ്ദം ചെലുത്തി വരവെയാണ് രാഹുൽ കേരളത്തിൽ മത്സരിക്കില്ലെന്ന് വാർത്തകൾ പുറത്ത് വന്നിരിക്കുന്നത്. വയനാട്ടിലെ വോട്ടർമാരിൽ ഭൂരിപക്ഷവും മുസ്ലിം സമുദായത്തിൽ നിന്നുള്ളവരാണ്. വയനാട് സീറ്റിൽ മുസ്ലിം ലീഗ് പിടി മുറുക്കുകയുമാണ്. എൽഡിഎഫിലെ ധാരണ പ്രകാരമാണ് സിപിഐ വയനാട് ഉൾപ്പടെ നാല് സീറ്റുകളിൽ മത്സരിക്കുന്നത്. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ നാലുലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് സിപിഐ സ്ഥാനാർത്ഥി പി പി സുനീറിനെ രാഹുൽ ഗാന്ധി പരാജയപ്പെടുത്തുന്നത്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...