Connect with us

Hi, what are you looking for?

Kerala

എറണാകുളത്ത് അഡ്വ. ആന്‍റണി ജൂഡി ട്വന്റി 20 സ്ഥാനാര്‍ത്ഥി

ലോക്സഭ തെരഞ്ഞെടുപ്പില്‍ എറണാകുളം മണ്ഡലത്തിലെ ട്വന്‍റി 20 സ്ഥാനാര്‍ഥിയായി അഡ്വ. ആന്‍റണി ജൂഡിയെ പ്രഖ്യാപിച്ചു. കിഴക്കമ്പലത്ത് നടന്ന മഹാസംഗമത്തില്‍ പ്രസിഡന്‍റ് സാബു എം ജേക്കബാണ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത്. എറണാകുളം തേവര സ്വദേശിയായ ആന്‍റണി ജൂഡി അഭിഭാഷകൻ, യുവജനപ്രവർത്തകൻ, സംരംഭകൻ എന്നി നിലകളില്‍ പ്രവര്‍ത്തിക്കുകയാണ്.

ഐസിവൈഎം ദേശീയ പ്രസിഡണ്ട് (2022 – 24), ഐസിവൈഎം ദേശീയ ജനറൽ സെക്രട്ടറി (2020 – 22), 2023 ഡിസംബറിൽ ദുബായിൽ നടന്ന ഐക്യരാഷ്ട്രസഭയുടെ COP28 കാലാവസ്ഥാവ്യതിയാന ഉച്ചകോടിയിലെ നിരീക്ഷകൻ, 2023 ൽ പോർട്ടുഗലിൽ നടന്ന ലോക യുവജന സമ്മേളനത്തിൽ ഇന്ത്യയുടെ പതാകാവാഹകൻ എന്നീ നിലകളിൽ ഈ 28കാരന്‍ ശ്രദ്ധ നേടിയിട്ടുണ്ട്.

ചാലക്കുടി മണ്ഡലത്തിൽ അഡ്വ. ചാര്‍ളി പോൾ ആണ് ട്വന്‍റി 20 സ്ഥാനാര്‍ഥി. മലയാറ്റൂര്‍ – നീലീശ്വരം സ്വദേശിയായ പോൾ ഹൈക്കോടതിയിൽ അഭിഭാഷകനാണ്. കാലടി ശ്രീശങ്കരാ കോളേജ് യൂണിയൻ ചെയർമാൻ (1984) മദ്യവിരുദ്ധസമിതി സംസ്ഥാന വക്താവ് (2021) എറണാകുളം – അങ്കമാലി അതിരൂപത പാസ്റ്ററൽ കൗൺസിൽ ജനറൽ സെക്രട്ടറി (2004, 2006) പ്രവര്‍ത്തിച്ചിട്ടുണ്ട്. 35 വർഷത്തിനുള്ളിൽ 10-ലക്ഷത്തോളം ആളുകളെ വിവിധമേഖലകളിൽ പരിശീലിപ്പിച്ചിട്ടുണ്ട്. പത്തിലേറെ പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...