Connect with us

Hi, what are you looking for?

Kerala

സുപ്രീം കോടതി ഉത്തരവ് നിർണായകം, 3 വി സി മാരെ ഗവർണർ പുറത്താക്കും, ഇനിയും കളിച്ചാൽ ബിന്ദുവിന്റെ മന്ത്രി കസേരയും തെറിക്കും

തിരുവനന്തപുരം . ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനോട് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവിന്റേയും പിണറായി സർക്കാരിന്റെയും ഒരു തരം താണ രാഷ്ട്രീയക്കളിയും നടക്കില്ല. കോടതി ഉത്തരവുകളുടെ പിൻബലത്തോടെ ഗവര്‍ണര്‍ ശക്തമായ തന്റെ നിലപാടുകളുമായി മുന്നോട്ടു പോവുക തന്നെ ചെയ്യും. പുറത്താക്കൽ നടപടിയുടെ ഭാഗമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സംസ്ഥാനത്തെ നാല് സര്‍വകലാശാലകളിലെ വി സി മാരില്‍ നിന്ന് വിശദീകരണം തേടുന്നത് ഈ സാഹചര്യത്തിലാണ്. ഹൈക്കോടതിയുടെ നിർദേശത്തെ തുടർന്നാണ് ഗവര്‍ണര്‍ വി സി മാരില്‍ നിന്ന് വിശദീകരണം തേടുന്നത്.

നിയമ ലംഘനങ്ങൾക്ക് താൻ ഒരിക്കലും കൂട്ടുനിൽക്കില്ലെന്ന മുന്നറിയിപ്പ് കൂടിയാണ് വി സി മാരുടെ നിയമന വിഷയത്തിൽ ഗവർണർ ഇത് വഴി നൽകുന്നത്. കാലിക്കറ്റ്, സംസ്‌കൃത, ഡിജിറ്റല്‍, ഓപ്പണ്‍ സര്‍വകലാശാല വിസിമാരോടാണ് രാജ്ഭവനില്‍ ഹാജരാകാന്‍ ഗവര്‍ണര്‍ നിര്‍ദേശിച്ചിട്ടുള്ളത്. സംസ്‌കൃത വിസി അസൗകര്യം അറിയിച്ചിരുന്നെങ്കിലും ഓണ്‍ലൈന്‍ വഴി ഹാജരാകാന്‍ ഗവര്‍ണര്‍ നിര്‍ദേശിക്കുകയായിരുന്നു. കോടതി നിർദ്ദേശിച്ചിരിക്കുന്ന പ്രകാരം ഹിയറിങ്ങിന് ഹാജാരാകാതിരിക്കുകയോ, വിശദീകരണം ഗവർണർക്ക് തൃപ്തിപ്പെടാതിരിക്കുകയോ ചെയ്‌താൽ കാലിക്കറ്റ്, സംസ്‌കൃത, ഡിജിറ്റല്‍, ഓപ്പണ്‍ സര്‍വകലാശാല വിസിമാർ തങ്ങളുടെ കസേരകളിൽ നിന്ന് തെറിക്കും.

തനിക്കെതിരെ PFI തീവ്ര വാദികളെ കൂട്ടി എസ് എഫ് ഐ നടത്തുന്ന ഗവർണർ വിരുദ്ധ പ്രതിഷേധങ്ങൾ ഒരു വശത്ത്. സത്യ പ്രതിജ്ഞ ചെയ്ത് അധികാര കസേരയിലിരിക്കുന്ന ഒരു മന്ത്രി മുന്നിൽ നിന്ന് യൂണിവേഴ്സിറ്റിയുടെ ഭരണ സംവിധാനങ്ങൾ രാഷ്ട്രീയ ലാക്കോടെ അട്ടിമറിക്കാൻ നടത്തുന്ന ശ്രമങ്ങൾ മറുവശത്ത്. കേരളത്തില്‍ ഇടതുപക്ഷത്തിന്റെ തെറ്റായ ചെയ്തികൾക്കെതിരെ ശബ്ദിക്കുന്നവരെ എല്ലാം ഒറ്റപ്പെടുത്താന്‍ നടത്തുന്ന ശ്രമങ്ങൾ ഉൾപ്പെടെ ഉള്ളവ ഗവർണറുടെ കണക്ക് പുസ്തകത്തിൽ ഉണ്ട്. അത് കൊണ്ട് തന്നെ ആർ ബിന്ദു മാത്രമല്ല, പിണറായി വിജയൻ പോലും ഞെട്ടുന്ന നടപടികളായിരിക്കും ഗവർണറുടെ ഭാഗത്ത് നിന്ന് ഇനി ഉണ്ടാവുക എന്നതും ഉറപ്പാണ്.

പിണറായിയുടെയും മാർക്സിസം എന്തെന്ന് അറിയാത്ത കുട്ടി സഖാക്കളുടെയും സൈബർ പോരാളികളായ അടിമ തൊഴിലാളി കളുടെയും ഭാഷയിൽ സംസ്ഥാന ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സമനില തെറ്റിയവരുടെ കൂട്ടത്തിലാണ്. അങ്ങിനെ തുടര്‍ച്ചയായി വിളിച്ചാല്‍ കേള്‍ക്കുന്നവരും അത് വിശ്വസിച്ച് പോകുമെന്നാണ് അവരുടെ ഒക്കെ ചിന്താഗതി. ഇങ്ങനെ പറഞ്ഞു പറഞ്ഞു സമനില തെറ്റിയവരെ പിന്നീട് സഖാക്കള്‍ കൈകാര്യം ചെയ്യുന്നതാണ് പതിവ് ശൈലി. ഇത് ഏശാതെ പോയത് ഗവർണറോട് മാത്രവും.

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനോട് മാത്രം അവരുടെ ഭാഷയിലെ കൂലം കുത്തികളുടെ പണി നടന്നില്ല. എസ് എഫ് ഐക്കാര്‍ കരിങ്കോടി കാട്ടിയപ്പോള്‍ വണ്ടി തുറന്ന് പുറത്തിറങ്ങി വെല്ലുവിളിക്കുകയാ യിരുന്നു ആരിഫ് മുഹമ്മദ് ഖാൻ. ആരിഫ് മുഹമ്മദ് ഖാന് സമനില തെറ്റിയെന്ന് സഖാക്കള്‍ തുടർന്നാണ് പറയാൻ തുടങ്ങിയത്. ഇത് ആദ്യം പറഞ്ഞത് മുഖ്യമന്ത്രി പിണറായി ആയിരുന്നു. പിന്നാലെ കൂലി സഖാക്കളും പറയാൻ തുടങ്ങി. സത്യത്തിൽ അത് കൊണ്ടൊക്കെ പിണറായിയും സർക്കാരും, മന്ത്രി ആർ ബിന്ദുവുമൊക്കെ എന്താണ് നേടിയത് ? വട്ടപൂജ്യമാണ് ഫലം. ആരിഫ് മുഹമ്മദ് ഖാന്‍ ഇപ്പോള്‍ തുടര്‍ച്ചയായി കരിങ്കൊടി വീശുന്നവര്‍ക്കെതിരെ കാര്‍ നിര്‍ത്തി ക്ഷുഭിതനായി ഇറങ്ങിച്ചെല്ലുകയാണ്.

പ്രതിഷേധക്കാര്‍ ഉള്ളിടത്ത് മാര്‍ച്ച് നടത്തുന്നതും അദ്ദേഹം പതിവാക്കി. അതിന്റെ ഭാഗമായാണ് കോഴിക്കോട് മിഠായിതെരുവിലൂടെ നടന്നതും, കൊല്ലത്ത് നടന്നതുമൊക്കെ. തോറ്റു തൊപ്പിയിട്ടത് പിണറായിയാണ്. ആരിഫ് മുഹമ്മദ് ഖാനെ സമനില തെറ്റിയവന്‍ എന്ന് വിളിച്ചിട്ട് വലിയ പ്രയോജനമൊന്നുമില്ലെന്ന് സഖാക്കള്‍ക്ക് മനസിലായിരിക്കുന്നു. ദീര്‍ഘകാലം രാഷ്‌ട്രീയത്തില്‍ ചെറിയ നിലകള്‍ തൊട്ട് കേന്ദ്രമന്ത്രിസ്ഥാനം വരെ ഉയര്‍ന്ന നേതാവാണ് ആരിഫ് മുഹമ്മദ് ഖാന്‍ എന്ന മനുഷ്യൻ. ഷാബാനു കേസില്‍ മുസ്ലിം ന്യൂനപക്ഷ പ്രീണനം നടത്തിയ കോണ്‍ഗ്രസ് നേതാവ് രാജീവ് ഗാന്ധിയോട് വിയോജിപ്പ് പ്രകടിപ്പിച്ച് കേന്ദ്രമന്ത്രി സ്ഥാനം രാജിവെച്ചിറങ്ങിയ പാരമ്പര്യമാണ് ആരിഫ് മുഹമ്മദ് ഖാനുള്ളത്.

സംസ്ഥാന ഉന്നത വിദ്യാഭ്യാസമന്ത്രി ആര്‍.ബിന്ദു നിയമങ്ങൾ ലംഘിച്ച് കേരള സര്‍വ്വകലാശാലയുടെ സിന്‍ഡിക്കേറ്റ് യോഗത്തില്‍ നിയമവിരുദ്ധമായി അധ്യക്ഷ പദവി വഹിച്ചതോടെ അതിനെതിരെ ഗവര്‍ണറും വിസി മോഹന്‍ കുന്നുമ്മലും അത് ശരിയല്ലെന്ന് പറഞ്ഞിരുന്നു. മന്ത്രി ആര്‍. ബിന്ദു അധ്യക്ഷത വഹിച്ചത് നിയമലംഘനമാണെന്ന് മോഹന്‍ കുന്നുമ്മല്‍ തുറന്നടിക്കുകയും ഉണ്ടായി. ഇതോടെ ഇപ്പോള്‍ സിന്‍ഡിക്കേറ്റ് അംഗങ്ങളായ ഇടതുപക്ഷ കൂലിപ്പണിക്കാർ വിസി മോഹന്‍ കുന്നുമ്മലിനും സ്ഥിരം പട്ടം ചാര്‍ത്തിയിരിക്കുകയാണ്. ഗവർണർക്ക് പിറകെ സമനിലതെറ്റിയവന്‍ എന്ന പട്ടമാണ് വിസിയ്‌ക്ക് നൽകിയിരിക്കുന്നത്. പണ്ടൊരു പഴ മൊഴി ഉണ്ട്, ‘മഞ്ഞ കണ്ണുകൊണ്ടു നോക്കുന്നതൊക്കെ മഞ്ഞിച്ചിരിക്കുമെന്ന്’ അതാണിവിടെ സത്യമാകുന്നത്. സമനിലതെറ്റിയവന്‍ കാണുന്നതൊക്കെ സമനിലതെറ്റിയവനെ പോലെയാണ്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...