ആലപ്പുഴ . ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസ് കയംകുളത്ത് വെച്ച് തീപിടിച്ച് ബസ് പൂർണമായും കത്തി നശിച്ചു. പുക ഉണ്ടായ ഉടനെ യാത്രക്കാരെ മുഴുവൻ ഇറക്കാനായത് കൊണ്ട് വൻ ദുരന്തം ഒഴിവായി. കായംകുളം എംഎസ്എം കോളജിന് സമീപം ദേശീയപാതയിലാണ് സംഭവം.
വിദ്യാര്‍ഥികളടക്കം നിരവധി യാത്രക്കാര്‍ ഉണ്ടായിരുന്ന ബസിലാണ് പൊടുന്നനെ തീ പടര്‍ന്നത്. മുന്‍വശത്തുനിന്ന് പുക ഉയരുന്നതുകണ്ട് ഡ്രൈവര്‍ക്ക് സംശയം തോന്നിയതോടെ യാത്രക്കാരെ ഉടനെ പുറത്തിറക്കുകയായിരുന്നു. ഹരിപ്പാട് ഭാഗത്തേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തില്‍പെട്ടത്. കായംകുളത്തുനിന്ന് ഫയര്‍ഫോഴ്സ് സംഘമെത്തി തീയണക്കുകയായിരുന്നു.