Connect with us

Hi, what are you looking for?

Crime,

യുവാവിന്റെ മൃതദേഹം അരക്ക് താഴെ പൂർണമായും തെരുവ് നായ്ക്കൾ കടിച്ചു കീറി ഭക്ഷിച്ചു, എല്ലുകൾ ബാക്കി വെച്ചു

കൊല്ലം . യുവാവിന്റെ മൃതദേഹം അരക്ക് താഴെ പൂർണമായും തെരുവ് നായ്ക്കൾ കടിച്ചു കീറി ഭക്ഷിച്ച നിലയിൽ കണ്ടെത്തി. കൊല്ലം പാരിപ്പള്ളി ചാവര്‍കോടാണ് ഇരുപത് ദിവസത്തോളം പഴക്കമുള്ള മൃതദേഹം ആണ് തെരുവു നായ്ക്കള്‍ കടിച്ചുകീറിയ നിലയില്‍ കണ്ടെത്തിയിരിക്കുന്നത്. ചാവര്‍കോട് ഗാംഗാലയം വീട്ടില്‍ അജിത് ദേവദാസിന്റേതാണ് മൃതദേഹമെന്ന് പോലീസ് സ്ഥിരീകരിച്ചു. അരയ്ക്ക് താഴോട്ടുളള ഭാഗം പൂര്‍ണമായി നായ്ക്കള്‍ ഭക്ഷിച്ച നിലയിലായിരുന്നു.

ആളൊഴിഞ്ഞ പറമ്പിൽ പറങ്കിമാവിന്റെ ചുവട്ടിലായാണ് മൃതദേഹം ഉണ്ടായിരുന്നത്. അരക്ക് താഴെ നായ്ക്കൾ ഭക്ഷിച്ച ശേഷം എല്ലുകൾ മാത്രമാണ് അവശേഷിക്കുന്നത്. പ്രദേശത്ത് ദുര്‍ഗന്ധം വമിച്ചതോടെ കഴിഞ്ഞദിവസം രാത്രി നാട്ടുകാര്‍ വിവരം പൊലിസിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തുന്നത്.

അജിത്തും ഭാര്യയും തമ്മില്‍ കുടുംബപ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായി നാട്ടുകാർ പറയുന്നുണ്ട്. അജിത്തിനെതിരെ ഭാര്യ പാരിപ്പള്ളി പൊലീസ് സ്റ്റേഷനില്‍ ഒരു പരാതിയും നല്‍കിയിരുന്നു. അജിത് തനിച്ചായിരുന്നു താമസം. ഫോറന്‍സിക് സംഘം സ്ഥലത്തെത്തി നടപടികള്‍ പൂര്‍ത്തിയാക്കി. തുടര്‍നടപടികള്‍ക്കായി മൃതദേഹം പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയിലേയ്ക്ക് മാറ്റിയിരിക്കുകയാണ്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...