Connect with us

Hi, what are you looking for?

Kerala

സീറ്റ് ബെൽറ്റിട്ടില്ല, പിണറായിക്കിട്ടു പണികൊടുത്ത് പിഴയടിച്ച് ഗണേഷ് കുമാർ

പിണറായിക്കിട്ടു കാത്തിരുന്നു പണികൊടുത്തതാണോ ഗണേഷ് കുമാർ? ഏതായാലും മുഖ്യമന്ത്രി പിണറായി വിജയന്റെ ഔദ്യോഗിക വാഹനത്തിന് പിഴയീടാക്കി മോട്ടോർവാഹനവകുപ്പ്. മുൻസീറ്റി ലിരുന്ന വ്യക്തി സീറ്റ് ബെൽറ്റ് ധരിക്കാത്തതിനാണ് 500 രൂപ പിഴയിട്ടിരിക്കുന്നത്. മുണ്ടക്കയം കുട്ടിക്കാനം റോഡിൽ വെച്ച് 2023 ഡിസംബർ 12-ന് നാലു മണിയോടെയാണ് കാർ ക്യാമറയിൽ കുടുങ്ങിയത്.

ക്യാമറയിൽ കുടുങ്ങുമ്പോൾ മുഖ്യമന്ത്രി കാറിൽ ഉണ്ടായിരുന്നില്ല. നവകേരളസദസ്സിന്റെ ഭാഗമായി പ്രത്യേക വാഹനത്തിലായിരുന്നു മുഖ്യമന്ത്രി സഞ്ചരിച്ചിരുന്നത്. പിഴത്തുക ഇതുവരെ അടച്ചിട്ടില്ലെ ന്നാണ് വിവരം.നവകേരള സദസ്സിന്റെ യാത്രയ്ക്കിടെ എസ്‌കോര്‍ട്ട് വാഹനമായാണ് അന്ന് ഈ കാര്‍ വാഹനവ്യൂഹത്തിലുണ്ടായിരുന്നത്. മുന്‍ സീറ്റില്‍ ഇരുന്നു യാത്ര ചെയ്ത ഉദ്യോഗസ്ഥന്റെ ചിത്രവും പതിഞ്ഞിട്ടുണ്ട്.

നവകേരള സദസ്സിന്റെ ഭാഗമായി മുഖ്യമന്ത്രിയും മന്ത്രിമാരും ബസില്‍ യാത്ര ചെയ്തപ്പോഴാണ് ഈ കാര്‍ വാഹനവ്യൂഹത്തില്‍ ഉണ്ടായിരു ന്നത്.2023 ജൂണ്‍ അഞ്ചിന് സംസ്ഥാനത്തെ നിരത്തുകളില്‍ എഐ ക്യാമറ വഴി നിയമലംഘനം കണ്ടെത്താന്‍ ആരംഭിച്ചു. ഇതുസംബന്ധിച്ച വാര്‍ത്തകളില്‍ പുതുക്കിയ നിരക്കാണ് നല്‍കിയിട്ടുള്ളത്. സിനിമാ രംഗങ്ങള്‍ കോര്‍ത്തിണക്കി പുതുക്കിയ ട്രാഫിക് നിയമലംഘന പിഴ സംബന്ധിച്ച് കേരള പൊലീസ് ഒരു വീഡിയോ തയാറാക്കിയിരുന്നു. ട്രോളിലൂടെ ബോധവത്ക്കരണം എന്ന ലക്ഷ്യത്തിലാണ് വീഡിയോ നിര്‍മിച്ചത്. കേരള പൊലീസിന്റെ സമൂഹമാധ്യമ പേജില്‍ ഇതിന് വന്‍ സ്വീകാര്യതയാണ് ലഭിച്ചത്.

പുതുക്കിയ ഫൈന്‍ സംബന്ധിക്കുന്ന വിശദവിവരം കമെന്റായും പേജില്‍ നല്‍കിയിരുന്നു. മുഖ്യമന്ത്രിയുടെ എസ്‌കോർട്ട് വാഹനമായി സഞ്ചരിച്ചപ്പോഴാണ് സീറ്റ്ബെൽറ്റ് ധരിക്കാതെ മുൻ സീറ്റിൽ ഇരുന്ന് യാത്ര ചെയ്ത ഉദ്യോഗസ്ഥന്റെ ചിത്രം മോട്ടോർ വാഹനവകുപ്പിന്റെ ക്യാമറയിൽ കുടുങ്ങിയത്. വാഹനത്തിന്റെ നമ്പർ പ്ലേറ്റിനു മുകളിലായി പൊലീസ് എന്ന ബോർഡും ഘടിപ്പിച്ചിട്ടുണ്ട്. ഡിസംബർ 12 നാണ് ഇടുക്കിയിൽ നവകേരള സദസ് നടന്നത്. ഇതും ദുരൂഹമാണ്. മുഖ്യമന്ത്രിയുടെ കാറിന് എങ്ങനെ പൊലീസ് ബോർഡ് വച്ചുവെന്നതും ശ്രദ്ധേയമാണ്.

സാധാരണ കേരളാ സ്‌റ്റേറ്റ് നമ്പർ വൺ എന്നാണ് ഈ കിയാ കാറിന് മുകളിൽ ഉണ്ടാകാറുള്ളത്. മുഖ്യമന്ത്രി യാത്ര ചെയ്യാത്ത സമയം ഈ ബോർഡ് ഇളക്കി മാറ്റണം. അല്ലെങ്കിൽ ബോർഡ് മറച്ചു വച്ച് മറ്റ് ഔദ്യോഗിക ആവശ്യങ്ങൾക്ക് ഉപയോഗിക്കാം. ഏത് സാഹചര്യത്തി ലാണ് മുഖ്യമന്ത്രിയുടെ കിയാ കാറിൽ പൊലീസ് എന്ന ബോർഡ് എത്തിയതെന്നതാണ് നിർണ്ണായകം.

കഴിഞ്ഞ ഡിസംബർ 12ന് വൈകിട്ട് നാലിനാണ് കാർ ക്യാമറയിൽ കുടുങ്ങിയത്. നവകേരള സദസ്സിന്റെ യാത്രയ്ക്കിടെ എസ്‌കോർട്ട് വാഹനമായാണ് അന്ന് ഈ കാർ വാഹന വ്യൂഹത്തിലുണ്ടായിരുന്നത്. മുൻ സീറ്റിൽ ഇരുന്നു യാത്ര ചെയ്ത ഉദ്യോഗസ്ഥന്റെ ചിത്രവും പതിഞ്ഞിട്ടുണ്ട്. നവകേരള സദസ്സിന്റെ ഭാഗമായി മുഖ്യമന്ത്രിയും മന്ത്രിമാരും ബസിൽ യാത്ര ചെയ്തപ്പോഴാണ് ഈ കാർ വാഹനവ്യൂഹത്തിൽ പിന്നാലെയുണ്ടായിരുന്നത്. ആലപ്പുഴയിലും മറ്റും മുഖ്യമന്ത്രിയുടെ ഗൺമാനും മറ്റും നടത്തിയ രക്ഷാപ്രവർത്തനം ഏറെ ചർച്ചയായിരുന്നു.

ഈ ചിത്രത്തിലൂടെ മുഖ്യമന്ത്രിയുടെ സുരക്ഷാ സേന കിയ കാറിൽ ബസിനെ പിന്തുടരാറുണ്ടെന്നാണ് വ്യക്തമാകുന്നത്. എവിടെയെ ങ്കിലും യുത്ത് കോൺഗ്രസുകാർ കരിങ്കൊടി പ്രതിഷേധം കാട്ടിയാൽ ‘രക്ഷാപ്രവർത്തനം’ ആയിരുന്നു ഈ കാറിലുണ്ടായിരുന്നവരുടെ ലക്ഷ്യം. അങ്ങനെ രക്ഷാപ്രവർത്തനം അതിവേഗം വേണ്ടി വരുമെന്നതിനാൽ സീറ്റ് ബെൽറ്റ് തടസ്സമാകതരുതെന്ന് കരുതി അത് ഉപയോഗിക്കാത്തതാണെന്ന സംശയവും ഉയരുന്നുണ്ട്. മുഖ്യമന്ത്രി യുടേയും മന്ത്രിമാരുടേയും കാറുകൾ ഓടി ഖജനാവിനുള്ള നഷ്ടം കുറയ്ക്കാനാണ് മുഖ്യമന്ത്രിയും മന്ത്രിമാരും നവകേരള സദസ്സിൽ ബസ് യാത്ര നടത്തിയത്.

എന്നാൽ എല്ലാ മന്ത്രിമാരുടെ കാറുകളും ഈ ബസിനെ പിന്തുടർന്നുവെന്നാണ് ആരോപണം. ഇതുമായി ബന്ധപ്പെട്ട വിവരാവകാശ രേഖകളിൽ മറുപടി നൽകുന്നില്ല. അതിനിടെയാണ് മുഖ്യമന്ത്രിയുടെ കാർ വാഹന വ്യൂഹത്തിനൊപ്പം ഉണ്ടായിരുന്നതായി ട്രാഫിക് നിയമ ലംഘന നോട്ടീസിലൂടെ തെളിയുന്നത്. ആ വാഹന വ്യൂഹത്തിൽ മുഖ്യമന്ത്രിയുടെ കാറിൽ മാത്രമേ നിയമ ലംഘനം ഉണ്ടായൂള്ളൂവെന്നതാണ് മറ്റൊരു കാര്യം. പൊതു ജനങ്ങളെ പറ്റിക്കാനാണ് മുഖ്യമന്ത്രിയുടെ കാർ പൊലീസ് ബോർഡ് വച്ച് നവകേരള യാത്രയെ പിന്തുടർന്നത് എന്നാണ് സൂചന. അന്നേദിവസം മുഖ്യമന്ത്രിയും മന്ത്രിമാരും നവകേരള ബസിൽ സഞ്ചരിക്കവെയാകും എസ്‌കോർട്ട് വാഹനമായി കിയ കാർണിവൽ ഓടിയിട്ടുണ്ടാകുക എന്നാണ് കരുതുന്നത്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...