Connect with us

Hi, what are you looking for?

India

ചിലരുടെ ബലഹീനതകളും അഹങ്കാരവും കൊണ്ട് കോൺ​ഗ്രസ് പാർട്ടി അവസാനിക്കുകയാണ് – ഗുലാം നബി ആസാദ്

ശ്രീന​ഗർ . ഏതാനും ചിലരുടെ ബലഹീനതകളും അഹങ്കാരവും കൊണ്ട് കോൺ​ഗ്രസ് പാർട്ടി അവസാനിക്കുകയാണെന്ന് മുൻ കോൺ​ഗ്രസ് നേതാവും ഡെമോക്രാറ്റിക് പ്രോഗ്രസീവ് ആസാദ് പാർട്ടി (ഡിപിഎപി) അദ്ധ്യക്ഷനുമായ ഗുലാം നബി ആസാദ്. ചിലരുടെ അഹങ്കാരം കൊണ്ടാണ് കോൺ​ഗ്രസിൽ നിന്ന് ജനങ്ങൾ രാജി വെയ്‌ക്കുന്നത്. മഹാരാഷ്‌ട്ര മുൻ മുഖ്യമന്ത്രി അശോക് ചവാൻ പാർട്ടി വിട്ടത് കോൺഗ്രസിന് വലിയ തിരിച്ചടിയാണെന്നും ​ഗുലാം നബി ആസാദ് പ്രതികരിച്ചു.

അശോക് ചവാൻ കോൺഗ്രസിന് നിർണായക സംഭാവന നൽകിയിട്ടുള്ള വ്യക്തിയാണ്. അദ്ദേഹത്തിന്റെ പിതാവ് കോൺഗ്രസിന്റെ വലിയ നേതാവും കേന്ദ്രമന്ത്രിയും ആയിരുന്നു. എനിക്ക് ലഭിക്കുന്ന വിവരം അനുസരിച്ച് വരും ദിവസങ്ങളിൽ കൂടുതൽ പേർ കോൺ​ഗ്രസ് പാർട്ടി വിടും. അവർക്ക് ഇത് വലിയ തിരിച്ചടിയായിരിക്കും.ഞാൻ പാർട്ടി വിട്ടതിനാൽ കൂടുതലൊന്നും പറയാൻ ആഗ്രഹിക്കുന്നില്ല – ഗുലാം നബി ആസാദ് പറഞ്ഞു.

ഞാനും മഹാരാഷ്‌ട്രയിൽ നിന്നുള്ള ഒരു ലോക്‌സഭാംഗമായിരുന്നു. എന്റെ നിയമസഭാ ജീവിതം ആരംഭിച്ചതും മഹാരാഷ്‌ട്രയിൽ നിന്നാണ്. ആദ്യമായി മഹാരാഷ്‌ട്രയിൽ നിന്നാണ് ഞാനും രാജ്യസഭയിലേക്ക് പോയത്. കോൺഗ്രസിനെ പുനരുജ്ജീവിപ്പിക്കാൻ കഴിയുന്ന ഒരു സംസ്ഥാനമേ ഇന്ത്യയിലുള്ളൂ, അത് മഹാരാഷ്‌ട്രയാണ്. യുപി, ബംഗാൾ തുടങ്ങിയ വലിയ സംസ്ഥാനങ്ങളിൽ കോൺ​ഗ്രസ് അവസാനിച്ചു – ഗുലാം നബി ആസാദ് പറഞ്ഞു.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...