Connect with us

Hi, what are you looking for?

Kerala

സ്വഭാവശുദ്ധി ഇല്ലാത്ത ഗണേഷ് കുമാറിന്റെ മന്ത്രി കസേര പിണറായിയുടെ ഔദാര്യമെന്ന് വെളളാപ്പളളി

ആലപ്പുഴ . സ്വഭാവശുദ്ധി ഇല്ലാത്ത ഗണേഷ് കുമാര്‍ പിണറായിയുടെ ഔദാര്യത്തില്‍ മന്ത്രിയായ ആളാണെന്ന്‌ എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെളളാപ്പളളി നടേശന്‍. ഗണേഷ് കുമാറിന്റെ പൂര്‍വാശ്രമത്തിലെ കഥകള്‍ തന്നെക്കൊണ്ട് പറയിപ്പിക്കരുതെന്നും വെളളാപ്പളളിയുടെ മുന്നറിയിപ്പ്.

ഗണേഷ് കുമാര്‍ സ്വന്തം തട്ടകത്തില്‍ അല്ലാതെ ഒരിടത്തും ജയിക്കില്ല. എസ്എന്‍ഡിപിയുടെ കാര്യം നോക്കാന്‍ എസ്എന്‍ഡിപികാര്‍ക്ക് അറിയാം – വെള്ളാപ്പള്ളി പറഞ്ഞു. ശാശ്വതീകാനന്ദ സ്വാമി സിംഹാസനത്തിലിരുത്തിയവര്‍ അവിടം മലീമസമാക്കുകയാണെന്നു ഗണേഷ് കുമാര്‍ കഴിഞ്ഞ ദിവസം വെളളാപ്പളി നടേശന്റെ പേര് പറയാതെ വിമര്‍ശിച്ചിരുന്നു. അത്തരക്കാരുടെ സംസ്‌കാരത്തിന നസരിച്ച് മറുപടി പറയുന്നില്ലെന്നും ഗണേഷ് കുമാര്‍ തിരുവനന്ത പുരത്ത് ആണ് പറഞ്ഞത്.

ശ്രീനാരായണ ഏകീകരണ പിന്നാക്ക സംഘടനകളുടെ കേരള കോൺഗ്രസ് – ബി ലയന സമ്മേളനത്തില്‍ പ്രസംഗിക്കവെയാണ് ഗണേഷ് ഇങ്ങനെ പറഞ്ഞത്. സ്വഭാവ ശുദ്ധിയില്ലാത്തയാളെ മന്ത്രിയാക്കിയാല്‍ വെളുക്കാന്‍ തേച്ചത് പാണ്ടാകുമെന്ന സ്ഥിതിയാകുമെന്ന വെളളാപ്പള്ളിയുടെ പ്രസ്താവനയ്‌ക്ക് പിന്നാലെയാണ് ഗണേഷ് പരോക്ഷമായി വെള്ളാപ്പള്ളിയെ കുറ്റപ്പെടുത്തി കൊണ്ട് ആഞ്ഞടിച്ചത്. എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെളളാപ്പളളി നടേശനും മന്ത്രി ഗണേഷ് കുമാറുമായുളള വാക് പോര് മുറുകിയിരിക്കുകയാണ്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...