Connect with us

Hi, what are you looking for?

Kerala

പട്ടിയെ ആട്ടും പോലെ റിയാസിനെ ആട്ടി പായിച്ച് CPM, പക തീർത്ത് ഗോവിന്ദൻ, അറസ്റ്റിലേക്ക് പിണറായി!

അപ്പോൾ കാര്യങ്ങൾ അങ്ങനൊക്കെയാണ്. കൂട്ടത്തിൽ ആളായി നിന്നവൻ അഴുകി തുടങ്ങിയാൽ പിന്നെ അയാളുടെ കൂടെ നിന്നവനും വിലയുണ്ടാകില്ല. രണ്ടു വട്ടം മുഖ്യമന്ത്രി ആയ പിണറായിക്കൊപ്പം കൂടിയാൽ എല്ലാം ശരിയാകും ഭാവി നന്നാകും എന്നായിരുന്നു പൊതുമരാമത്ത് മന്ത്രി ആയ മുഹമ്മദ് റിയാസിന്റെ ധാരണ. എന്നാൽ ആ ചിന്തയെല്ലാം ഇപ്പോൾ തകിടം മറിയുകയാണ്. മാസപ്പടി എന്ന ഒരോറ്റ കാര്യത്തിൽ പിണറായി കുടുംബത്തിന്റെ എല്ലാ ധാരണകളും പൊളിയുകയാണ്. രണ്ടു വട്ടം പിണറായി മുഖ്യമന്ത്രി പിന്നീട് മുഖ്യമന്ത്രി സ്ഥാനവും പ്രതീക്ഷിച്ചിരുന്നതാണ്, റിയാസ് പക്ഷെ എല്ലാം പൊളിഞ്ഞു പാളീസായി.

ഇപ്പോൾ സി പി എം സംസ്ഥാന സെക്രട്ടറിയേറ്റ് വരെ റിയാസിനെ വിമർശിക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തി. ഇതുവരെ മുഖ്യനെ പിന്തുണച്ചില്ല എല്ലാവരും വായടച്ചിരുന്നു എന്നൊക്കെ പറഞ്ഞു ഗോവിന്ദനാണ് അടക്കം പിരിച്ചെടുത്ത റിയാസാണ് ഇപ്പോൾ മിണ്ടതുരിയാടാതെ നിൽക്കേണ്ടി വന്നത്. കാലം കണക്ക് തീർക്കും എന്നതാണോ ഇത്?ചിന്തിക്കേണ്ടിയിരിക്കുന്നു. എന്തായാലും, തലസ്ഥാനത്തെ സ്മാർട് സിറ്റി റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ട്, ജില്ലയിലെ സിപിഎം നേതാക്കൾക്ക് കരാറുകാരുമായി ദുരൂഹ ഇടപാട് ഉണ്ടെന്ന ധ്വനിയോടെയുള്ള റിയാസിന്റെ പ്രസംഗം അപക്വമാണെ ന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ വിലയിരുത്തൽ. അതൃപ്‌തി മന്ത്രിയെ അറിയിച്ചെന്നാണ് സൂചന.

കരാറുകാരെ തൊട്ടപ്പോൾ ചിലർക്ക് പൊള്ളിയെന്ന് പൊതുയോഗ ത്തിൽ കടകംപള്ളി സുരേന്ദ്രനെ ലക്ഷ്യമിട്ട് പ്രസംഗിച്ച മുഹമ്മദ് റിയാസിന്റെ നടപടിയിൽ സിപിഎം ജില്ലാ നേതൃത്വത്തിന് വലിയ അതൃപ്തിയുണ്ടായിരുന്നു. പാർട്ടി ഭരിക്കുന്ന നഗരസഭക്ക് എതിരായി പോലും വ്യാഖ്യാനിക്കാവുന്ന പ്രയോഗം എന്ന രീതിയിലാണ് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിൽ വിഷയം ചർച്ചക്ക് വന്നത്. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ അടക്കം മുതിർന്ന നേതാക്കളിൽ മിക്കവരും റിയാസിന്റെ നടപടി തെറ്റെന്ന് വിലയിരുത്തി. പ്രസംഗത്തിൽ ജാഗ്രത പുലർത്തണമാ യിരുന്നു എന്നായിരുന്നു സെക്രട്ടേറിയറ്റ് യോഗത്തിന്റെ പൊതു നിലപാട്.

പ്രസംഗം വിവാദമായതോടെ താൻ ഉദ്ദേശിച്ചത് കടകംപള്ളിയെയോ മറ്റ് നേതാക്കളേയോ ആയിരുന്നില്ലെന്ന പരാമർശത്തോടെ റിയാസ് രംഗത്തെത്തിയിരുന്നു. റിയാസുമായി യാതൊരു പ്രശ്നവുമില്ലെന്ന തരത്തിൽ ഫേസ്ബുക്കിൽ കടകംപള്ളിയും ഫോട്ടോയും കുറിപ്പുമിട്ടു. എന്നാൽ സി പി എം ഇത് പിന്നീട് തിരുത്തി. ഇപ്പോൾ റിയാസിനെ എന്ത് പറഞ്ഞാലും അത് പിണറായിക്കുള്ള അമ്പാണെന്ന് വിലയിരുത്തലാണ് ഉണ്ടാകുക. ഇപ്പോൾ തന്നെ പാർട്ടി തകർന്നു എന്നതടക്കം വായ്പ്പാട്ടുകാർ പാടി നടക്കുന്നുണ്ട്. അതിനു മുന്നിലേക്ക് വീണ്ടുമൊരു അപശ്രുതി ഇട്ടു കൊടുക്കണ്ട എന്നതാണ് തീരുമാനം. അതുകൊണ്ടാണ് പിന്നീട് നിലപാട് തിരുത്തിയത്.

റിയാസിനെതിരെ സെക്രട്ടേറിയറ്റിൽ വിമർശനമെന്നതു തെറ്റായ വിവരമാണെന്നാണ് സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ പറഞ്ഞത്. ഇപ്പോൾ മാസപ്പടിയിൽ AKG സെന്ററിലേക്കടക്കം SFIO പാഞ്ഞടുക്കുകയാണ്. ഇതിനിടെ പിണറായിയോടുള്ള അതൃപ്തി പരസ്യപ്പെടുത്തലാകുമെന്ന ധാരണ വരുത്തേണ്ട എന്നതാണ് ഗോവിന്ദന്റെ നിലപാടിന് പിന്നിൽ. മുഖ്യമന്ത്രി കസേര ഒരുപാട് മോഹിച്ച ആളാണ് ഗോവിന്ദൻ. എന്നാൽ പാർട്ടി സെക്രട്ടറി ആക്കി ഒതുക്കി. എന്നിട്ടും പ്രതീക്ഷയുണ്ടായിരുന്നു. റിയാസിനെ മുഖ്യമന്ത്രി ആക്കാനുള്ള നീക്കത്തോടെ അതും ഇല്ലാതായി.

ഈ പകയും ഇതിനൊക്കെ പിന്നിലുണ്ട്. എന്തായാലും AKG സെന്ററിലേക്ക് വരുന്ന പടപ്പുറപ്പാടിനെ തടയേണ്ടതും പ്രധാന അജണ്ടയാണ്. അതിനിടയിൽ പാർട്ടിയിൽ പിളർപ്പുണ്ടായാൽ അത് എല്ലാ തരത്തിലും പാർട്ടിയെ ബാധിക്കും. പിണറായി വിജയനെന്ന ഒരാളുടേതല്ല പാർട്ടി എന്ന ബോധ്യം ഇപ്പോൾ ഗോവിന്ദനുൾപ്പെടെ വച്ച് തുടങ്ങിയിട്ടുണ്ട്. അതുകൊണ്ടാണ് ഇപ്പോൾ റിയാസിനെതിരെ വിമർശനം ഉയർന്നത്. അത് പരക്കെ വ്യാപിച്ചപാടേ അതിനെ തള്ളി ഗോവിന്ദൻ എത്തിയതും അതുകൊണ്ടു തന്നെയാണ്. എന്നാൽ പിണറായിയെ പാർട്ടിയിൽ നിന്ന് പുറത്താക്കാനുള്ള നീക്കത്തിലാണ് പാർട്ടി. അന്വേഷണം മുറുകുന്നതോടെ പതുക്കെ ആ നയം പുറത്തെടുക്കാനാണ് തീരുമാനം.

അതേസമയം റോഡ്- ഓട വിവാദവുമായി ബന്ധപ്പെട്ട് വിമർശിച്ചത് മുൻമന്ത്രി കടകംപള്ളി സുരേന്ദ്രനെയല്ലെന്ന് മന്ത്രി മുഹമ്മദ് റിയാസ്. കരാറുകാരനെ പുറത്താക്കിയത് ശരിയായിരുന്നുവെന്ന് കാലം തെളിയിക്കുമെന്നും മന്ത്രി പറഞ്ഞു. കരാറുകാരൻ ഉഴപ്പിയപ്പോൾ സർക്കാർ ശക്തമായ നിലപാട് സ്വീകരിച്ചു. അല്ലായിരുന്നുവെങ്കിൽ മറിച്ചായേനെ സ്ഥിതി. തലസ്ഥാനത്തെ റോഡ് പണി സമയബന്ധി തമായി പൂർത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു. തലസ്ഥാനത്തെ റോഡ് വികസനത്തെ വിമർശിച്ച കടകംപള്ളി സുരേന്ദ്രൻ എംഎൽഎയെ പരോക്ഷമായി വിമർശിക്കുകയായിരുന്നു മുഹമ്മദ് റിയാസ്. കരാറുകാരനെ പുറത്താക്കിയപ്പോൾ ചിലർക്ക് പൊള്ളിയെന്നും പൊള്ളലേറ്റ് മുറിവുണാങ്ങാത്തവർ‌ എന്ത് പറഞ്ഞാലും ജനം വിശ്വസിക്കില്ലെന്നുമായിരുന്നു മന്ത്രി റിയാസ് പറഞ്ഞത്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...